സഖാവ് എം എ ബേബിക്ക് അഭിവാദ്യങ്ങൾ

Facebook
Twitter
WhatsApp
Email

കാല് കുത്താൻ ഇടമില്ലാതെ ലോകം മുഴുവൻ അലഞ്ഞുനടന്ന ജൂതൻമാരെ ഒപ്പം കൂട്ടി അഭയം കൊടുത്തവരാണ് ഫലസ്തീനിലെ മുസ്ളീങ്ങൾ. ഇന്നാ ഫലസ്തീനിലെ അവസ്ഥ പറയേണ്ടതില്ലല്ലോ!
സമാനമാണ് കേരളത്തിലെ സ്കോളർഷിപ്പ് പ്രശ്നങ്ങൾ.

മുസ്ലീങ്ങളുടെ അവസ്ഥ പഠിക്കാനാണ് കമ്മിഷനെ വച്ചത്. ന്യൂനപക്ഷങ്ങളുടേതല്ല.
സ്കോളർഷിപ്പ് ഏർപ്പെടുത്തിയതും മുസ്ളീങ്ങൾക്കാണ്, ന്യൂനപക്ഷങ്ങൾക്കല്ല.
മുസ്ളീങ്ങളുടെ ആ അവകാശത്തിൽ നിന്നാണ്
20% ക്രിസ്ത്യാനികൾക്ക് നൽകിയത്.
ക്രിസ്ത്യാനികൾക്കിടലെ പിന്നോക്കാവസ്ഥ പഠിക്കാൻ ഒരു കമ്മിഷനേയും ആരും നിയോഗിച്ചിട്ടില്ല. അങ്ങനെ ചെയ്യണമെന്ന് എന്തുകൊണ്ടാണ് ക്രൈസ്തവസഭകൾ ആവശ്യപ്പെടാത്തത് ?

കേരളത്തിൽ ഏറ്റവും കൂടുതൽ ഭൂമി കൈവശം വച്ചിരിക്കുന്നതും, സ്കൂളുകളും കോളേജുകളും പ്രൊഫഷണൽ കോളേജുകളും ആശുപത്രികളുമടക്കം കൂടുതൽ സ്ഥാപനങ്ങളുടെ ഉടമസ്ഥരും സവർണ്ണ ക്രൈസ്തവരാണ്. അതായത് കേരളത്തിലെ ഏറ്റവും വലിയ സമ്പന്നവിഭാഗം സുറിയൻ ക്രിസ്ത്യാനികളാണ്. ഇത്രയേറെ സമ്പന്നതയുള്ള ക്രൈസ്തവ സമൂഹത്തിൽ വലിയ ദാരിദ്രത്തിലുള്ള ഒരു വിഭാഗം ജനതകൂടി ഉൾക്കൊള്ളുന്നെങ്കിൽ അത് പഠനവിധേയമാക്കേണ്ടതല്ലേ?
എന്തുകൊണ്ട് അവർ മാത്രം ദരിദ്രരായി?
അവരുടെ ദാരിദ്ര്യം എന്തുകൊണ്ട് സഭകൾക്കകത്ത് ചർച്ചാവിഷയമല്ലാതാകുന്നു?
അവിടെയാണ് ഹിന്ദുമതത്തിലെ ജാതിവ്യവസ്ഥയും അയിത്തവും ക്രൈസ്തവസഭകൾ അതേപ്പടി പിന്തുടരുന്നു എന്ന യാഥാർത്ഥ്യം നാം മനസ്സിലാകുന്നത്.
കീഴാള ക്രൈസ്തവരെ തങ്ങൾക്ക് സമാനമായ മനുഷ്യരായിട്ടുപോലും കേരളത്തിലെ ക്രൈസ്തവ സവർണ്ണത ഒരു കാലത്തും പരിഗണിച്ചിട്ടില്ല.
തങ്ങൾ കൊണ്ടുനടന്ന ജാതിബോധവും വിവേചനങ്ങളും ചർച്ച ചെയ്യപ്പെടാതിരിക്കാനാണ് ബോധപൂർവ്വം ഒരു നീതീകരവുമില്ലാത്ത ന്യായവാദങ്ങൾ സുറിയൻ ക്രൈസ്തവസഭകൾ ഒരുമിച്ചുന്നയിക്കുന്നത്. സവർണ്ണഹിന്ദുത്വവാദികൾ പിന്തുടരുന്ന അതേനയത്തിൻ്റെ ഫോട്ടോകോപ്പിതന്നെയാണിത്. മുസ്ളീങ്ങളെ പ്രതിസ്ഥാനത്താക്കി പുകമറ സൃഷ്ടിച്ച് യഥാർത്ഥ പ്രശ്നങ്ങൾ മറച്ചുപിടിക്കുക.

ഏതായാലും
വസ്തുതാപരമായ നിലപാട് കൈക്കൊണ്ട
സഖാവ് എം എ ബേബിക്ക് അഭിവാദ്യങ്ങൾ.

Biju Govind

About The Author

Leave a Reply

Your email address will not be published. Required fields are marked *