LIMA WORLD LIBRARY

പൂക്കാലം – കുമാരനാശാൻ

–കുമാരനാശാൻ
പൂക്കുന്നിതാ മുല്ല ,പൂക്കുന്നിലഞ്ഞി ,
പൂക്കുന്നു തേന്മാവു ,പൂക്കുന്നശോകം ,
വായ്ക്കുന്നു വേലിക്കു വർണ്ണങ്ങൾ ,പൂവാൽ
ചോക്കുന്നു കാടന്തി മേഘങ്ങൾ പോലെ .

എല്ലാടവും പുഷ്പ ഗന്ധം പരത്തി
മെല്ലെന്നു തെക്കുന്നു വീശുന്നു വായു :
ഉല്ലാസമീ നീണ്ട കൂ കൂരവത്താ —
ലെല്ലാർക്കുമേകന്നിതേ കോകിലങ്ങൾ .

കാണുന്നിതാ രാവിലെ പൂവു തേടി
ക്ഷീണത്വമോരാത്ത തേനീച്ച കാട്ടിൽ
പോണെറെയുത്സാഹ മുൾക്കൊണ്ടിവയ്ക്കെ —-
ന്തോണം വെളുക്കുന്നുഷസ്സോയിതെല്ലാം ?

പാടങ്ങൾ പൊന്നിൻനിറം പൂണ്ടു ,നീളെ —
പ്പാടിപ്പറന്നെത്തിയീത്തത്തയെല്ലാം ,
കേടറ്റ നെല്ലിൻ കതിർക്കാമ്പു കൊത്തി —
കൂടാർന്ന ദിക്കോർത്തു പോകുന്നു വാനിൽ .

ചന്തം ധരയ്‌ക്കേറെയായ് ,ശീതവും പോ ,—-
യന്തിക്കു പൂങ്കാവിലാ ളേറെയായി :
സന്തോഷമേറുന്നു ദേവാലയത്തിൽ
പൊന്തുന്നു വാദ്യങ്ങൾ —വന്നൂ വസന്തം !

ഏ .എസ്‌ .ഇന്ദിര .

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px