LIMA WORLD LIBRARY

മലയാളികൾക്കായി അക്ഷരമുറ്റം പഠ്യപദ്ധതി – കാരൂർ സോമൻ (ലണ്ടൻ)

മലയാളഭാഷയെ സ്നേഹിക്കുന്ന, മലയാളം സംസാരിക്കുന്ന, മലയാളം പഠിക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും വേണ്ടി അക്ഷരമുറ്റം എന്ന പേരിൽ ഒരു പുതിയ പാഠ്യപദ്ധതി ആരംഭിച്ചിരിക്കുന്നു.

മലയാളം, ഹിന്ദി, ഇംഗ്ലീഷ്, ജർമ്മൻ, ഫ്രെഞ്ച്, സ്പാനിഷ്, ഇറ്റാലിയൻ, റഷ്യൻ, പോർച്ചുഗീസ്, ഹംഗേറിയൻ, ചെക്ക്, ക്രോയേഷ്യൻ, പോളിഷ്, ജാപ്പനീസ്, അറബി ചൈനീസ്, കോറിയൻ, ഗ്രീക്ക്, ഡച്ച്, ഡാനീഷ്, നോർവീജിയൻ, സ്വീഡിഷ്, ടർക്കിഷ് എന്നീ ഭാഷകളിലെ ആയിരക്കണക്കിന് വാക്കുകൾ ഭാഷാ സ്നേഹികളായ നിങ്ങൾ ഈ അക്ഷരമുറ്റത്ത് കണ്ടെത്തും.

ഇവിടെ ഉപയോഗിച്ചിരിക്കുന്ന വാക്കുകൾ ഒന്നും തന്നെ ഗൂഗിളിൽ നിന്നും വിവർത്തനം ചെയ്തിട്ടുള്ളതല്ല. ആധികാരികമായ ഉറവിടങ്ങളിനിന്നും തിരഞ്ഞെടുത്തതാണ്.

ജർമ്മൻ, ഫ്രെഞ്ച്, സ്പാനിഷ്, ഇറ്റാലിയൻ, പോർച്ചുഗീസ് എന്നീ അഞ്ചു ഭാഷകളിലെ നാമരൂപങ്ങൾ ലിംഗ പ്രാധാന്യമുളളവയാണ്. അതുകൊണ്ട് ഈ ഭാഷയിലെ വാക്കുകൾക്കു മാത്രമേ ലിംഗവ്യത്യാസം രേഖപ്പെടുത്തിയിട്ടുളളു.

ലിപിവ്യത്യാസമുളള മലയാളം, ഹിന്ദി, റഷ്യൻ, ജാപ്പനീസ്, അറബി, ചൈനീസ്, കോറിയൻ, ഗ്രീക്ക് എന്നീ ഭാഷകളിലെ വാക്കുകൾക്കുമാത്രമേ സ്വനലിപിയിലുളള ഉച്ചാരണം രേഖപ്പെടുത്തുന്നുളളു.

ലോകത്തെ ഏറ്റവും സുപ്രധാന ഭാഷാകുടുംബങ്ങളായ ഇൻഡോ-യൂറോപ്യൻ, ദ്രവിഡിയൻ, സ്ലാവിക്, ജാപ്പോണിക്-റിയുക്യൻ, കിഴക്കൻ സ്ലാവിക്, പടിഞ്ഞാറൻ സ്ലാവിക്, ഉറിലിക്, ആഫ്രോ-ഏഷ്യാറ്റിക് സെമറ്റിക്, ജർമാനിക്,.അൾറ്റായിക്ക് സിനോ- ടിബറ്റൻ, വടക്കൻ ജർമാനിക്, എന്നിങ്ങനെയുള്ള പതിമൂന്ന് ഭാഷാഗോത്രങ്ങളിലെ ഇരുപത്തിമൂന്ന് ഭാഷകളിൽ നിന്നുളള സ്വരങ്ങളേയും വ്യഞ്ജനങ്ങളേയും ഒരേ മുറ്റത്ത് അണിനിരത്തുകയാണ് ഈ പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്.

വിയന്നയിൽ സ്ഥിരമായി താമസിക്കുന്ന ശ്രീ ആന്റെണി പുത്തൻപുരയ്ക്കലാണ് ഇങ്ങനെ ഒരു സേവനത്തിനു തയ്യാറായിരിക്കുന്നത്. 2014-ൽ പ്രസിദ്ധീകരിച്ച ലോകത്തെ ആദ്യ സപ്തഭാഷാ സചിത്ര നിഘണ്ടുവിന്റെ രചയിതാവ് ഇദ്ദേഹമാണ്.

താല്പര്യമുള്ളവർക്ക് ഇ-മെയിൽ വഴി ആവശ്യപ്പെട്ടാൽ പുതിയ ഫയലുകൾ അയച്ചു തരുന്നതാണ്. ഈ സേവനം സൗജന്യമാണ്. E-Mail: firstvisualdictionary@gmail.com.

family open this pdf

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px