LIMA WORLD LIBRARY

കുതിരാന്‍ തുരങ്കത്തിന്റെ ഒരു ടണല്‍ ഓഗസ്റ്റ് ഒന്നിന് തുറക്കും

പാലക്കാട്: കുതിരാൻ തുരങ്കം ഓഗസ്റ്റ് ഒന്നിന് തുറക്കും. മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച അവലോകനയോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. തുരങ്കത്തിന്റെ ഒരു ടണലാണ് ഓഗസ്റ്റ് ഒന്നിന് തുറക്കാൻ തീരുമാനമായത്. മഴക്കാലമാണെങ്കിലും നിർമ്മാണം തടസ്സപ്പെടാതെ മുന്നോട്ട് പോകാൻ വേണ്ട നടപടികളെല്ലാം സ്വീകരിക്കണമെന്നും മുഖ്യമന്ത്രി അവലോകനയോഗത്തിലറിയിച്ചു.സുരക്ഷാ പരിശോധന ഫലം ഉടനെ ലഭിക്കും. കുതിരാൻ പദ്ധതി ഇഴഞ്ഞു നീങ്ങുന്നെന്ന് ചൂണ്ടിക്കാട്ടി സ്ഥലം എം.എൽ.എ കൂടിയായ കെ.രാജൻ ഹൈക്കോടിയെ സമീപിച്ചിരുന്നു. തുടർന്ന് വേഗത്തിൽ പണി പൂർത്തിയാക്കാൻ കോടതി നിർദേശം നൽകുകയായിരുന്നു.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px