LIMA WORLD LIBRARY

പ്രവാസികള്‍ക്ക് ആഗസ്റ്റ് ഒന്ന് മുതല്‍ കുവൈറ്റിലേയ്ക്ക് പ്രവേശനം

കുവൈറ്റില്‍ വിദേശികള്‍ക്ക് ആഗസ്ത് 1 മുതല്‍ നിബന്ധനകളോടെ പ്രവേശിക്കാമെന്ന് മന്ത്രാലയം അറിയിച്ചു.

ഇഖാമ, കുവൈറ്റ് അംഗീകരിച്ച കോവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്, 72 മണിക്കൂര്‍ സമയപരിധിക്കകത്തെ പിസിആര്‍ പരിശോധനാ റിപ്പോര്‍ട്ട്, 7 ദിവസം ഹോം ക്വാറനന്റീന്‍, കുവൈറ്റില്‍ പ്രവേശിച്ച് 3 ദിവസത്തിനകം പിസിആര്‍ പരിശോധന എന്നിവയാണ് നിബന്ധന.

3 ദിവസത്തിനകം നടത്തുന്ന പിസിആര്‍ പരിശോധനയില്‍ നെഗറ്റീവ് ആണെങ്കില്‍ ക്വാറന്റീന്‍ അവസാനിപ്പിക്കാനും കഴിയും.

ഫൈസര്‍, മൊഡേണ, ആസ്ട്രസെനക വാക്സിനുകളാണെങ്കില്‍ 2 ഡോസും ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ആണെങ്കില്‍ 1 ഡോസും എടുത്തിരിക്കണം.

നിലവില്‍ ജഡ്ജിമാര്‍, ഡോക്ടര്‍മാര്‍, എണ്ണ കമ്പനി ജീവനക്കാര്‍, ഗാര്‍ഹിക തൊഴിലാളികള്‍, നയതന്ത്രാലയം ജീവനക്കാര്‍ തുടങ്ങിയവര്‍ക്ക് മാത്രമാണ് പ്രവേശനമുള്ളത്.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px