LIMA WORLD LIBRARY

ഗീതാഞ്ജലി , രബീന്ദ്രനാഥ് ടാഗോർ

ആരാഞ്ഞതില്ലാരു
നീ യെന്നൊപ്പമുല്ലസിച്ച
വേളകളിൽ ഞാൻ ,
അറിഞ്ഞതില്ല ലജ്ജയും
ഭയവും ,ഉത്സാഹഭ
രിതമായിരുന്നെൻ
ജീവിതം .

അതികാലെയുണർത്തി
വനവീഥികൾ തോറും
നയിച്ചു നീയെന്നെയെൻ
തോഴനെപ്പോൽ ,
അന്നൊന്നും നിൻ
ഗീതങ്ങൾ തൻ സാരം
ഗൗനിച്ചതില്ല ഞാൻ ,
ആലപിച്ചു
ഞാനതിന്നീണങ്ങൾ ,
നൃത്തമാടിയെൻ
ഹൃദയമതിൽ
താളത്തിൽ !

ആനന്ദവേളകൾക്കന്ത്യേ
അപ്രതീക്ഷിതമായി
കാണ്മതെന്താണു
ഞാൻ !
ആദരപൂർവം നിൻ
പാദപദ്മങ്ങൾ
നോക്കി നിൽപ്പൂ
പ്രപഞ്ചം നിശ്ശബ്ദ
താരാഗണങ്ങൾക്കൊപ്പം !

A S INDIRA

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px