LIMA WORLD LIBRARY

വ്യത്യസ്ത വാക്സീനുകള്‍ രണ്ട് ഡോസായി നല്‍കുന്നത് ഫലപ്രദം: ഐസിഎംആര്‍

വ്യത്യസ്ത വാക്സീനുകള്‍ രണ്ടു ഡോസായി നല്‍കുന്നത് ഫലപ്രദമാണെന്ന് െഎസിഎംആര്‍. കോവാക്സീനും കോവിഷീല്‍ഡും ഇത്തരത്തില്‍ നല്‍കുന്നത് സുരക്ഷിതമാണെന്നും പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നുമെന്നും പഠനം വ്യക്തമാക്കുന്നു. അതിനിടെ, രാജ്യത്ത് 24 മണിക്കൂറിനിടെ 39,070 കോവിഡ് കേസുകളും 491 മരണവും റിപ്പോര്‍ട്ട് ചെയ്തു.

കോവിഡിന് തടയിടാന്‍ വ്യത്യസ്ത വാക്സീനുകള്‍ മിക്സ് ആന്‍ഡ് മാച്ച് ചെയ്യുന്നത് പാര്‍ശ്വഫലങ്ങളുണ്ടാക്കില്ലെന്ന് മാത്രമല്ല മികച്ച പ്രതിരോധം നല്‍കുമെന്നുമാണ് െഎസിഎംആര്‍ പറയുന്നത്. വ്യത്യസ്ത വാക്സീനുകള്‍ രണ്ട് ഡോസായി നല്‍കുന്നത് വിദേശത്ത് ഏറെ പരീക്ഷണം നടന്നിട്ടുണ്ട്. ഒരേ വാക്സീന്‍ സ്വീകരിക്കുന്നവരേക്കാള്‍ ആന്‍റിബോഡി കൂടുതലുള്ളതായി റിപ്പോര്‍ട്ടുമുണ്ട്. ഇന്ത്യയില്‍ െവല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജില്‍ പരീക്ഷണത്തിന് ഡിസിജിെഎ അനുമതി നല്‍കിയിരുന്നു.

കോവിഷീല്‍ഡും കോവാക്സീനും വ്യത്യസ്ത സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ളവയാണെങ്കിലും ഇവയുെട സംയോജനം ഗുണകരമാണെന്ന് െഎസിഎംആര്‍ വ്യക്തമാക്കി. പ്രതിരോധം കൂടുതല്‍ ശക്തമാക്കുന്നതിനൊപ്പം വാക്സീന്‍ ക്ഷാമത്തിനും രണ്ടാം ഡോസിനായുള്ള കാത്തിരിപ്പിനും പരിഹാരമാകും. കോവാക്സീന്‍ ഒക്ടോബറോടെ രാജ്യത്ത് നല്‍കാനാകുമെന്ന് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. രാജ്യത്ത് പുതിയ കോവിഡ് കേസുകളില്‍ 50 ശതമാനത്തിലധികം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് കേരളത്തിലാണ്. രോഗമുക്തി നിരക്ക്  97.39 ശതമാനവും  പ്രതിദിന പോസിറ്റിവിറ്റി 2.27 ശതമാനമാണ്. 52.37 കോടി ഡോസ് വാക്സീന്‍ സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി നല്‍കിയതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഒന്‍പത് ലക്ഷത്തോളം ഡോസ് ഉടന്‍ നല്‍കും.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px