LIMA WORLD LIBRARY

മനുഷ്യമനസ്സുകളിലെ വൈറസ് – ജോസ് ക്ലെമൻ്റ്

തികച്ചും രോഗാതുരമായ ലോകത്തിലാണ് നാമിന്ന് ജീവിക്കുന്നത്. ചിക്കുൻഗുനിയ, ഡെങ്കിപ്പനി, ജപ്പാൻ ജ്വരം, പന്നിപ്പനി, പക്ഷിപ്പനി, നിപ്പ, കൊറോണ, ഒടുവിൽ സിക വരെ എത്തി നിൽക്കുന്നു. ഈ വൈറസുകൾക്കെതിരെ സന്ധിയില്ലാ സമരമുഖത്താണ് നാം. സാമൂഹിക അകലം, കൈ കഴുകൽ, സാനിറ്റൈസിംഗ്, മുഖാവരണം തുടങ്ങിയ മുൻകരുതലുകൾ ശീലിക്കാൻ തുടങ്ങിയിട്ട് നാളേറെയായി.എന്നാൽ നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്ന തിൻമകളാകുന്ന വൈറസുകൾക്കെതിരേ ജാഗരൂകരാണോ നാം? ഏറ്റവുമധികം ഭയക്കേണ്ട വൈറസുകളാണിവ. മനുഷ്യമനസ്സുകളിലാണ് ഈ സൂക്ഷ്മാണുക്കൾ ഗർഭം ധരിച്ച് പ്രസവിക്കുന്നത്. നൻമയുടെയും തിൻമയുടെയും ഗർഭപാത്രം നമ്മുടെ മനസ്സു തന്നെയാണ്.അതുകൊണ്ടല്ലേ നസ്രായൻ നൂറ്റാണ്ടുകൾക്കു മുമ്പേ പറഞ്ഞു വച്ചത്: പുറമേ നിന്ന് ഉള്ളിലേക്കു പോകുന്നതല്ല മനുഷ്യനെ അശുദ്ധനാക്കുന്നത് മറിച്ച് മനുഷ്യനിൽ നിന്ന് പുറത്തേക്കു വരുന്നതാണ് അവനെ അശുദ്ധനാക്കുന്നതെന്ന്. ഇതിൻ്റെ പൊരുൾ നാം എന്നു ഗ്രഹിക്കുന്നുവോ അന്ന് മാരകമായ ഈ വൈറസിൽ നിന്ന് നാം രക്ഷപ്പെടും.കാരണം, ചികിൽസിച്ച് മരുന്നു നൽകി നീക്കാവുന്ന വൈറസല്ല.നാം സ്വയം തീരുമാനിച്ചു അകറ്റേണ്ടതാണിത്.

ജോസ് ക്ലെമൻ്റ്

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px