Geneva: കാലാവസ്ഥ വ്യതിയാനം (Climate Change ) മൂലം കഴിഞ്ഞ 50 വർഷങ്ങളിൽ മാത്രം 2 മില്ല്യണിലധികം ആളുകൾ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്ര സഭയുടെ ഏജൻസി വ്യക്തമാക്കി. കാലാവസ്ഥ വ്യതിയാനം മൂലമുണ്ടായ പ്രളയം, ഉഷ്‌ണതരംഗം തുടങ്ങിയ പ്രകൃതി ദുരന്തങ്ങളിലാണ് ആളുകൾ കൊല്ലപ്പെട്ടത്.
മുൻ വർഷങ്ങളെക്കാൾ കഴിഞ്ഞ 50 വർഷങ്ങളിൽ ദുരന്തങ്ങളുടെ എണ്ണം 5 മടങ്ങ് വരെ വര്ധിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഈ സമയത്ത് ഏകദേശം 3.64 ത്രില്യൺ ഡോളറുകളുടെ നഷ്ടവും രാജ്യത്ത് ഉണ്ടായതായി അറിയിച്ചിട്ടുണ്ട്. ബുധനാഴ്ചയാണ് ഐക്യരാഷ്ട്ര സഭയുടെ ഏജൻസി റിപ്പോർട്ട് പുറത്ത് വിട്ടത്.
വേൾഡ് മീറ്റിയോറോലോജിക്കൽ ഓർഗനൈസഷൻ ആണ് പഠനത്തിലൂടെ ഇത് കണ്ടെത്തിയത്. 1979 മുതൽ 2019 വരെയുള്ള വർഷങ്ങളിൽ ആകെ 11000 പ്രകൃതി ദിരന്തങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിൽ തന്നെ എത്യോപ്യയിൽ 1983 ൽ ഉണ്ടായ കൊടുംവരൾച്ചയിൽ മാത്രം മരണപ്പെട്ടത് 300,000 പേരാണ്.
2005 ൽ ഉണ്ടായ കത്രിന ചുഴലിക്കാറ്റിൽ 163.61 ബില്യൺ ഡോളറിന്റെ നഷ്ടമാണ് ഉണ്ടായത്. ആഗോളതാപനം ഉയരുന്ന സാഹചയത്തിൽ ഇത്തരത്തിലുള്ള പ്രകൃതി ദുരന്തങ്ങൾ 5 മടങ്ങോളം വര്ധിച്ചിട്ടുണ്ടെന്ന് ഏജൻസി അറിയിച്ചു. നഷ്ടങ്ങളുടെ കണക്കുകൾ കൂടുന്നുണ്ടെങ്കിലും മരണപ്പെടുന്നവരുടെ കണക്കുകൾ കുറയുകയാണെന്നും ഏജൻസി അറിയിച്ചു.
2 ദശലക്ഷം മരണങ്ങളിൽ 91% ത്തിലധികം സംഭവിക്കുന്നത് വികസ്വര രാജ്യങ്ങളിലാണ്, ഡബ്ല്യുഎംഒയുടെ 193 അംഗങ്ങളിൽ പകുതി പേർക്ക് മാത്രമാണ് മൾട്ടി-ഹസാഡ് നേരത്തെയുള്ള മുന്നറിയിപ്പ് സംവിധാനങ്ങളുള്ളതെന്ന് റിപ്പോർട്ട് പറയുന്നു.













