രാജ്യാന്തര ഫുടബോളിൽ പുതു ചരിത്രമെഴുതി ക്രിസ്റ്റ്യാനോ റൊണാൾഡോ. ലോക ഫുടബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമായി മാറിയിരിക്കുകയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇറാന്റെ അലി ദേയിയുടെ 109 ഗോൾ എന്ന റെക്കോർഡാണ് റൊണാൾഡോ മറി കടന്നിരിക്കുന്നത്. അന്താരാഷ്ട്ര ഫുടബോളിൽ റൊണാൾഡോയുടെ ഗോൾ നേട്ടം 111 ആയി. അയർലണ്ടിനെതിരായ യോഗ്യത മത്സരത്തിലാണ് റൊണാൾഡോ പുതു റെക്കോർഡ് തന്റെ പേരിൽ എഴുതി ചേർത്തത്. അയർലണ്ടിനെതിരായി ഇരട്ട ഗോളുകളാണ് റൊണാൾഡോ നേടിയത്.













