LIMA WORLD LIBRARY

സൗദിയില്‍ മൊബൈല്‍ ഫോണ്‍ ദുരുപയോഗം ചെയ്താല്‍ തടവുശിക്ഷയും അഞ്ച് ലക്ഷം റിയാല്‍ പിഴയും

റിയാദ്: സൗദിയില്‍ മൊബൈല്‍ ഫോണ്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്ക് പരമാവധി ഒരു വര്‍ഷത്തെ തടവും അഞ്ചു ലക്ഷം സൗദി റിയാല്‍ പിഴയും (ഉദ്ദേശം ഒരു കോടി രൂപ) ഉള്‍പ്പെടെയുള്ള ശിക്ഷ ചുമത്തുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി. മറ്റുള്ളവരുടെ സ്വകാര്യതയ്ക്ക് ഹാനികരമാവുകയോ അന്തസ്സിന് കോട്ടം വരുത്തുകയോ ചെയ്യുന്ന രൂപത്തില്‍ മൊബൈല്‍ ഫോണ്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെയാണ് മുന്നറിയിപ്പ്.

ജോലിസ്ഥലങ്ങളില്‍ മറ്റുള്ളവരുടെ സ്വകാര്യതയെ ലംഘിക്കുന്ന രീതികളില്‍ ഫോട്ടോഗ്രാഫി, അപകീര്‍ത്തിപ്പെടുത്തല്‍ അല്ലെങ്കില്‍ മറ്റുള്ളവരെ ഉപദ്രവിക്കല്‍, പൊതു സദാചാരം ലംഘിക്കല്‍, അല്ലെങ്കില്‍ അത്തരത്തിലുള്ള എന്തെങ്കിലും പ്രസിദ്ധീകരിക്കല്‍ എന്നിവ വിവിധ വിവര സാങ്കേതിക വിദ്യകളിലെ നിയമ ലംഘനങ്ങളില്‍ ഉള്‍പ്പെടും. ക്യാമറ ഫോണുകളോ അതുപോലെയുള്ള മറ്റു വസ്തുക്കളോ ദുരുപയോഗം ചെയ്യുകയോ അപകീര്‍ത്തിപ്പെടുത്തുകയും മറ്റുള്ളവരെ ഉപദ്രവിക്കുകയും ചെയ്തുകൊണ്ട് വിവിധ വിവര സാങ്കേതിക വിദ്യകളിലൂടെ സ്വകാര്യ ജീവിതം ലംഘിക്കുന്ന ഏതൊരു വ്യക്തിക്കും ഒരു വര്‍ഷം വരെ തടവും അര മില്യണ്‍ റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

കുറ്റവാളി പ്രായപൂര്‍ത്തിയാകാത്തയാളാണെങ്കില്‍, മൂന്നുവര്‍ഷം മുമ്പ് അംഗീകരിക്കപ്പെട്ട ജുവനൈല്‍ നിയമത്തില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള പിഴകള്‍ അനുസരിച്ച് ശിക്ഷിക്കപ്പെടുമെന്നും പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി.

🌀💫🌀💫🌀💫🌀💫🌀💫🌀

*സൗദിയില്‍ കടകളില്‍ ക്യൂ ആര്‍ കോഡ് പ്രദര്‍ശിപ്പിക്കണം*

റിയാദ്: സൗദിയില്‍ കടകളില്‍ ക്യൂ.ആര്‍ കോഡ് പ്രദര്‍ശിപ്പിക്കണം എന്ന നിയമം നടപ്പായി. കടകള്‍ക്ക് മുന്നിലെ ഗ്ലാസുകളിലാണ് ക്യൂ.ആര്‍ കോഡ് പതിക്കേണ്ടത്. ഇതിനുള്ള സമയപരിധി നഗരഗ്രാമ മന്ത്രാലയം ദീര്‍ഘിപ്പിച്ചു.

ആഗസ്റ്റ് 31ന് മുമ്പ് എല്ലാ കടകളും അവയുടെ മുഴുവന്‍ വിവരങ്ങളടങ്ങിയ ക്യൂ.ആര്‍ കോഡ് മുന്‍ഭാഗത്തെ ഗ്ലാസുകളില്‍ പതിച്ചിരിക്കണമെന്നും അല്ലെങ്കില്‍ 500 റിയാല്‍ പിഴ നല്‍കേണ്ടിവരുമെന്നും നഗരസഭകള്‍ അതാതിടങ്ങളിലെ കടകള്‍ക്ക്  നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ക്യൂ.ആര്‍ കോഡ് സ്റ്റിക്കര്‍ സ്ഥാപനത്തിന്റെ അകത്തെയും പുറത്തെയും ചിത്രം, ബന്ധപ്പെടാനുള്ള നമ്പര്‍ തുടങ്ങി എല്ലാ വിവരങ്ങളും അടങ്ങിയതാണ്.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px