LIMA WORLD LIBRARY

പൂന്തോട്ടത്ത്‌ വിനയകുമാറിന്റെ കാപ്പച്ചിനൊ -കഥാ സമാഹാരം പുസ്തക പ്രകാശനം സെപ്റ്റംബർ 15 നു

പൂന്തോട്ടത്ത്‌ വിനയകുമാറിന്റെ കാപ്പച്ചിനൊ -കഥാ സമാഹാരം പുസ്തക പ്രകാശനം സെപ്റ്റംബർ 15 നു ഇടുക്കി ജില്ലയിലെ കട്ടപ്പന ദർശന ഹാളിൽ വെച്ച് നടക്കും. ദർശന സാംസ്കാരികവേദിയാണ് പ്രകാശനത്തിന്റെ സംഘാടകർ.
ഇന്റർനാഷണൽ പുസ്തക പ്രസാധകരായ ലിമ ബുക്സ് ലൈബ്രറി -കെ പി ആമസോൺ ആണ് പുസ്തകം പബ്ലിഷ് ചെയ്യുന്നത്. വായന ശാ ലാ -സംസ്‍കാരിക പ്രവർത്തനങ്ങളിലൂടെ ശ്രദ്ധിക്ക പ്പെ ട്ടിരുന്ന വിനയകുമാർ പ്രവാസ ജീവിതത്തിൽ കഥാ രചനയെ കൂടുതൽ ചേർത്ത് പിടിച്ചു. ലിമ യിൽ ഉൾപ്പെടെ കഥകൾ സ്വദേശ വിദേശ മാധ്യമങ്ങളിലും എഴുതുന്നു. ഈ പുസ്തകം ആമസോൺ ഈ പേപ്പർ വഴിയും ലോകത്തിന്റെ ഏത് ഭാഗത്തിരുന്നും വായിക്കാം പുസ്തകമായി വാങ്ങുന്നതിനു കഴിയും.
പ്രകാശന കർമ്മം ഇടുക്കി ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജിജി കെ ഫിലിപ്പ് നിർവഹിക്കും. റിട്ട പഞ്ചായത് യൂ പി സ്കൂൾ ഹെഡ് മാസ്റ്റർ ടോം ലൂക്കോസ് ആദ്യ പുസ്തകം സ്വീകരിക്കും. ലിമ വേൾഡ് ബുക്സ് ലൈബ്രറി / കെ പി പബ്ലി ക്കേഷൻ ചീഫ് എഡിറ്റർ കാരൂർ സോമൻ മുഖ്യ പ്രഭാഷണം നടത്തും. ഈ ജെ ജോസഫ്, എം സി ബോബൻ, സുഗതൻ കരുവാറ്റ, അനീഷ് പി എ, റെയ്സൺ പി ജോസഫ് തുടങ്ങിയവർ സംസാരി ക്കും.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px