നാം ലാഘവമേറിയ ജീവിതം ഇഷ്ടപ്പെടുന്നവരാണ്. പ്രത്യേകിച്ചും യുവതലമുറ.ജീവിതം എങ്ങനെയെങ്കിലും നിരായാസകരമാക്കിത്തീർക്കണമെന്ന ചിന്തയാണ്. അതിനുള്ള മാർഗം അന്വേഷിക്കുന്നതിലാണ് വ്യഗ്രത. ബുദ്ധിമുട്ടാതെ കാര്യം നേടണം. നാടൻ ഭാഷയിൽ ചൊല്ലിയാൽ കൈ നനയാതെ മീൻ പിടിക്കണം. പഠിച്ചില്ലെങ്കിലും എങ്ങനെയെങ്കിലും ജയിക്കണം. ബുദ്ധിമുട്ടാതെ എങ്ങനെയെങ്കിലും പണം സമ്പാദിക്കണം. ആരെ വഞ്ചിച്ചിട്ടാണെങ്കിലും ആഗ്രഹിച്ചത് സ്വന്തമാക്കണം.അതായത്, ഒരു പിന്തിരിപ്പൻ ജീവിതതത്വ ശാസ്ത്രം അനുകരിക്കുന്നവർ.ഇത് നമ്മെ മോഹഭംഗത്തിനടിമകളാക്കുകയേ ഉള്ളൂ.ഫിലിപ്സ് ബ്രൂക്ക്സ് പറയുന്നതതു കൊണ്ടാണ്: ” നിരായാസകരമായ ജീവിതത്തിനു വേണ്ടി ശ്രമിക്കാതെ കൂടുതൽ ശക്തൻമാരാകാൻ വേണ്ടി ശ്രമിക്കുക ” യെന്ന്. അധ്വാനിച്ചു ജീവിക്കാൻ ശീലിക്കുക. വിജയം സ്വന്തമാകും. വിയർപ്പിൻ്റെ വിലക്ക് മൂല്യമുണ്ടാകും.
ശുഭരാത്രി!
ജോസ് ക്ലെമൻ്റ്









