LIMA WORLD LIBRARY

കോളജുകള്‍ ഒക്ടോബര്‍ നാലിന് തുറക്കും; അവസാനവര്‍ഷ ബിരുദ, പിജി ക്ലാസുകൾ നടത്താം

ഒക്ടോബര്‍ നാലാം തീയതി സംസ്ഥാനത്തെ കോളജുകള്‍ തുറക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ വിശദമായ  മാര്‍ഗരേഖ ഉള്‍പ്പെടുന്ന ഉത്തരവ് പുറപ്പെടുവിച്ചു. ബിരുദാനന്തര ക്്ളാസുകളിലെ എല്ലാവിദ്യാര്‍ഥികളും കോളജുകളില്‍ എത്തണം. ബിരുദ ക്്ളാസുകളില്‍ അന്‍പത് ശതമാനം വീതം കുട്ടികള്‍ ഒന്നിടവിട്ട ദിവസങ്ങളിലെത്തുന്ന വിധം ക്്ളാസുകള്‍ക്രമീകരിക്കണം. രാവിലെ എട്ടര മുതല്‍ ഒന്നരവരെയോ , ഒന്‍പത് മുതല്‍ മൂന്നുവരെയോ പത്തു മുതല്‍ നാലുവരെയോ ക്്ളാസുകളുടെ സമയക്രമം അതാത് കോളജ് കൗണ്‍സിലുകള്‍ക്ക് തീരുമാനിക്കാം. ആഴ്ചില്‍ 25 മണിക്കൂര്‍‍ പഠനം ഉറപ്പാക്കണം. ഒന്നിടവിട്ട ദിവസങ്ങളില്‍ ഒാണ്‍ലൈന്‍ക്്ളാസുകള്‍തുടരുകയുമാകാം. കര്‍ന കോവിഡ് മാനദണ്ഡം പാലിക്കണം. എല്ലാ അധ്യാപകരും  ജീവനക്കാരും വിദ്യാര്‍ഥികളും ഒരു ഡോസ് വാക്സിനെങ്കിലുമെടുത്തു എന്ന് ഉറപ്പ് വരുത്തണം. കോവിഡ് സുരക്ഷ പാലിച്ച്  ഹോസ്റ്റലുകളും തുറക്കാം. എല്ലാകോളജുകളും ക്്ളാസ് നടത്തിപ്പിനായി പ്രത്യേക ജാഗ്രതാ സമിതികള്‍ രൂപീകരിക്കണം.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px