LIMA WORLD LIBRARY

ഇന്ന് ശ്രീ നാരായണഗുരു സമാധി .2021കന്നി 5 94–മത് സമാധി ദിനം

“പെരുത്ത നൂറ്റാണ്ടിനിട
ക്കൊരിക്കലീ മരുപ്പറമ്പാ
മുലകത്തിലീശ്വരൻ
ഒരൊറ്റ വൃക്ഷത്തെ
നടുന്നു പാന്ഥരായ്
വരുന്നവർക്കായ്
തണൽ മുറ്റമേകുവാൻ ”

ഗുരു 100കൊല്ലം മുൻപ് പറഞ്ഞു
ശുചിത്വം അത് അടുക്കളയിൽ നിന്ന് തുടങ്ങണം .
* വിവാഹത്തിന് കുറഞ്ഞത് 10പേർ ആവാം .ആർഭാടം അരുത് .
*കരിയും വേണ്ട കരിമരുന്നും വേണ്ട .
* മദ്യം വിഷമാണ് .

*കൃഷി ,വ്യവസായം ,വിദ്യാഭ്യാസം എന്നിവക്ക് പ്രാധാന്യം നൽകണം .
*മിതവ്യയം ശീലമാക്കണം .
മഹാ ഗുരോ അങ്ങ് പറഞ്ഞതെല്ലാം ഈ കൊറോണ വന്നപ്പോൾ തനിയെ നടപ്പിലായി കൊണ്ടിരിക്കുന്നു .

“മതമേതായാലും മനുഷ്യൻ
നന്നായാൽ മതി “എന്ന്
എന്താണതിന്റെ അർത്ഥം ?
ഗുരുവിന് അന്നു തന്നെ സംശയം ഉണ്ടായിരുന്നു മതം കൊണ്ട് മനുഷ്യൻ നന്നാവുമോയെന്ന്‌ !
ഇന്ന് നമുക്ക് പറയാവുന്നത് ,മതമേതായാലും മനുഷ്യനെ ചീത്തയാക്കാതിരുന്നാൽ മതി എന്നാണ് !
—-അഴീക്കോട്‌ മാഷ് .

ഗുരുവിന്റെ പ്രധാനപ്പെട്ട
സന്ദേശങ്ങൾ
——————–
* ജാതിഭേദം മതദ്വേഷമേതു
മില്ലാതെ സർവ്വരും
സോദരത്വേന വാഴുന്ന മാതൃകാ
സ്ഥാനമാണിത് .

*വിദ്യ കൊണ്ട് സ്വതന്ത്രരാകുവിൻ
സംഘടന കൊണ്ട് ശക്തരാകുവിൻ .

*വാദിക്കാനും ജയിക്കാനുമല്ല ,
അറിയാനും അറിയിക്കാനാണ് .

* ഒരു ജാതി ,ഒരു മതം ,ഒരു ദൈവം മനുഷ്യന് .

*മതമേതായാലും മനുഷ്യൻ നന്നായാൽ മതി .

*മദ്യം വിഷമാണ് ,അതുണ്ടാക്കരുത് ,കുടിക്കരുത് ,കൊടുക്കരുത് .

* അഹിംസ ,സത്യം ,അസ്തേയം ,….എന്നീ ധർമ്മങ്ങളും .
വാക്ക് ശുദ്ധി ,ശരീരശുദ്ധി ,ഗൃഹശുദ്ധി ,മനഃശുദ്ധി ,ഇന്ദ്രീയ ശുദ്ധി എന്നീ പഞ്ച ശുദ്ധികളും അനുഷ്‌ഠിക്കുക .

* അവനവനാത്മ സുഖത്തിനാചരിക്കുന്നവ
അപരനു സുഖത്തിനായ് വരേണം .
ഗുരുവിനോടുള്ള കടമ നിർവഹിക്കേണ്ടതും സ്മരണ കാത്തു സൂക്ഷിക്കേണ്ടതും ആ മഹാത്മാവ് തെളിച്ച മഹിതമാർഗ്ഗം പിന്തുടർന്നുകൊണ്ടാണ് .ആരാധനയുടെ ഏറ്റവും മഹത്തായ ആവിഷ്കാരവും അനുകരണം തന്നെയാണ് .

ഗുരു സമാധിദിനം ഗുരു ധർമ്മത്തോടുള്ള അചഞ്ചലമായ പ്രതിജ്ഞാ ബദ്ധത പുതുക്കാനുള്ള അവസരം കൂടിയാണ് .

പ്രധാന ദേവാലയം വിദ്യാലയമാണെന്ന് ഉദ്‌ബോധിപ്പിച്ച ശ്രീ നാരായണ ഗുരുവിന്റെ നാമധേയത്തിൽ സർവ്വകലാശാലയ്ക്ക് തുടക്കം കുറിക്കാനുള്ള പിണറായി സർക്കാരിന്റെ തീരുമാനം ഗുരുസ്മരണയ്ക്ക് മുന്നിലുള്ള ഉചിതമായ
നമസ്കാരം തന്നെയാണ് .

A.S.Indira
🌹🙏🌹

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px