ഇന്ത്യൻ പുരുഷന്മാരുടെയും സ്ത്രീകളുടേയും ഉയരം കുറയുന്നതായി കണക്കുകൾ. ലോകത്തെ ആളുകളുടെ ശരാശരി ഉയരം വർധിക്കുന്നതിനിടയിലാണ് ഇത്തരത്തിലൊരു മാറ്റം. 2005-06 മുതൽ 2015-16 വരെയുള്ള കാലഘട്ടത്തെ കണക്കുകൾ പ്രകാരമാണ് ഈ മാറ്റം. മുതിർന്ന പുരുഷന്മാരുടെയും സ്ത്രീകളുടെയും ഉയരമാണ് വലിയ തോതിൽ കുറഞ്ഞതായി രേഖപ്പെടുത്തിയിരിക്കുന്നത്..
സമൂഹത്തിലെ ദരിദ്ര വിഭാഗങ്ങളിൽ നിന്നുള്ള സ്ത്രീകളും ആദിവാസി പെൺകുട്ടികളുടേയും നീളത്തിലാണി ഏറ്റവും കൂടുതൽ ഇടിവ് രേഖപ്പെടുത്തിയിട്ടുള്ളത്.1998-99 ലെ വർധനവുമായി താരതമ്യപ്പെടുത്തുമ്പോഴാണ് കുത്തനെയുള്ള ഈ ഇടിവ് പ്രകടമകുന്നത്. അതേസമയം, സമൂഹത്തിലെ സമ്പന്ന വിഭാഗങ്ങളിലെ പെൺകുട്ടികളുടെ ഉയരത്തിൽ ഗണ്യമായ വർധനവ് കാണിച്ചിട്ടുണ്ട്.
ഓപ്പൺ ആക്സസ് സയന്റിഫിക് ജേർണൽലിൽ പ്രസിദ്ധീകരിച്ച ഗവേഷണത്തിലാണ് ഇതിന്റെ കാരണഹ്ങളും വ്യക്തമാക്കുന്നത്. പോഷകാഹാരവും വിറ്റാമിനുകളും മറ്റ് സാമൂഹിക പാരിസ്ഥിതിക ഘടകങ്ങളും ശരാശരി ഉയരവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ് ഈ പഠനത്തിലുള്ളത്.













