മൂവാറ്റുപുഴ: എഴുത്തുകാരനും പ്രഭാഷകനുമായ കടാതി വേലമ്മാകുടിയിൽ ഷാജി (കടാതി ഷാജി, 57) അന്തരിച്ചു
സംസ്കാരം ഇന്ന് (01-10-2021- വെള്ളി) രാവിലെ 10:30-ന് മൂവാറ്റുപുഴ നഗരസഭ ശ്മശാനത്തിൽ.
കഥകൾ, നോവലുകൾ, നിരൂപണങ്ങൾ, പ്രഭാഷണങ്ങൾ എന്നിവയിലൂടെ ശ്രദ്ധേയനായ ഷാജി കൊവിഡ് ബാധിതനായി ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കേരളസാഹിത്യ അക്കാഡമി ഗവേഷണ സ്കോളർഷിപ്പ്, ആശാൻ സ്മാരക സാഹിത്യവേദി, വിപഞ്ചിക സാഹിത്യവേദി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
മൂന്ന് നോവലുകളും ആറ് ചെറുകഥാ സമാഹാരങ്ങളും പ്രസിദ്ധീകരിച്ചു.
ഓൾ ഇന്ത്യ റേഡിയോയിലും മറ്റു വിവിധ വേദികളിലുമായി അയ്യായിരത്തോളം പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്.
മൂവാറ്റുപുഴക്കടുത്ത് കടാതിയിൽ ജനിച്ച ഷാജി ഹൈഡ്രോളജി വകുപ്പിലെ ജീവനക്കാരനായിരുന്നു.
ഭാര്യ: സതി (ആരോഗ്യവകുപ്പ് ), ഏക മകൻ: പാർത്ഥിക്ക് ഷാജി (കോതമംഗലം എം.എ. എൻജിനിയറിംഗ് കോളേജിൽ ബിടെക് വിദ്യാർത്ഥി).













