LIMA WORLD LIBRARY

പ്രവാസികളെ പറ്റിക്കുന്ന ലോകമഹാ സംഘടനകൾ… ലീല തോമസ് , ബോട്സ്വാന

പ്രവാസികളെ പറ്റിക്കുന്ന…..ലോകമെങ്ങും മലയാളികളെ നാണം കെടുത്തുന്ന ധാരാളം സംഘടനകളുണ്ട്. അതിലൊന്നാണ് ഉറിയും വടിയും മോശയുടെ വംശ വടിയുമുള്ള വ്യാജ ഡോക്ടർ മോൺസൻ മാവുങ്കൽ ചെയർമാനായുള്ള സംഘടന. ഇയാൾ വഴി ആൺ പെൺ എത്രപേർ ലോകകേരള സഭയിലുണ്ട് എന്നതും അന്വഷണം നടത്തണം. ഈ സംഘടനയുടെ പിന്നിൽ കച്ചവടക്കാർ ഇല്ലാതിരിക്കില്ല. അവരുടെ ഉത്പന്നങ്ങൾ അന്യ രാജ്യങ്ങളിൽ വിറ്റഴിക്കാൻ കൂടിയാണ് ഇതുപോലുള്ള കടലാസ് സംഘടനകൾ കാണുന്നത്. അല്ലാതെ സമു ഹത്തിനോ ഭാഷക്കോ ഒരു ഗുണവുമില്ല. അവർ അതിന് കണ്ടെത്തുന്ന ഒരു മാർഗ്ഗമാണ് കേരളത്തിൽ നിന്ന് പ്രമുഖ സാഹിത്യകാരന്മാരെ കൊണ്ടുവരും. അവർക്ക് പുരസ്‌കാരം കൊടുക്കും. അത് മാധ്യമങ്ങളിൽ വലിയ വാർത്തയാക്കും. അങ്ങനെ ഭാഷയെ സ്നേഹിക്കുന്ന കള്ള പ്രകടനങ്ങൾ. ഇത് അതാതു ദേശങ്ങളിലുള്ള സാഹിത്യകാരന്മാർ പുച്ഛത്തോടെ കാണുന്നു. മറ്റ് ചില സംഘടന കടന്നു വരുന്നത് അതിന്റെ ചെയർമാൻ, പ്രസിഡന്റ്‌, സെക്രട്ടറി എന്ന പദവിയിൽ ഇരിക്കണം. പേര് ഉണ്ടാക്കുക മാത്രം അവരുടെ ലക്‌ഷ്യം. മറ്റൊരു കുട്ടർ ജാതി കുട്ട ങ്ങളാണ്. വർഗ്ഗിയ വാദികൾ.സ്വന്തം ജാതിയിൽ പെട്ടവർ മാത്രം പദവിയിൽ ഇരുന്നാൽ മതി. ഇവർക്കെല്ലാം ഒരു പൊതു ഗുണമുള്ളത് ഓണസദ്യ നടത്തി പണം അടിച്ചു മാറ്റും. മ റ്റൊരു കുട്ടർ കേരളത്തിൽ നിന്ന് മിമിക്രി, ഗാനം, സിനിമ മേഖലകളിൽ നിന്ന് കുറേപേരെ കൊണ്ടുവരും. ടിക്കറ്റ് വെച്ച് പരിപാടി നത്തും. അതിൽ നിന്ന് കുറെ കിശയിൽ ആക്കും. ഇതൊക്കെയാണ് ഇവരുടെ സേവനം. ഇതുപോലുള്ള വിദ്യകൾ സോഷ്യൽ മീഡിയയിൽ കത്തിച്ചു വിടും. ഉടൻ ചുട്ടും കത്തിച്ചു രാഷ്ട്രീയ മന്ത്രിമാർ, നേതാക്കൾ, എത്തും. ഇവർ അവരെ പൊക്കികൊണ്ട് നടക്കും. കാശ് കിട്ടും വോട്ടും കിട്ടും. അങ്ങനെ തട്ടിക്കുട്ടി എടുത്തതാണ് ലോക കേരള സഭ, മലയാളം സഭ ഇങ്ങനെ പല പേരുകളിൽ ജനത്തെ പറ്റിക്കുന്നു. എന്നാൽ ഭാഷക്കായി കഷ്ടം സഹിക്കുന്നവരെ, സമൂഹത്തിൽ ജീവ കാരുണ്യ പ്രവർത്തനം നടത്തുന്നവരെ തിരിഞ്ഞു നോക്കില്ല. അവർ ഒട്ടും ഈ തട്ടിപ്പ് വേദികളിൽ വരാറും ഇല്ല. ഇതൊക്കെ ഇന്നലയും ഇന്നും നടക്കുന്ന സത്യങ്ങളാണ്. ഇവർക്കതിരെ സംസാരിച്ചാൽ അസൂയയുള്ളവർ കരിങ്കാലി അങ്ങനെ പല പേരുകൾ വരും. ഇവരുടെ ലക്ഷ്യം പേരുണ്ടാക്കുക, സംഘടനകളിൽ ഇരുന്ന് കാശുണ്ടാക്കുക മാത്രം. എന്നാൽ ഇതിന്റെയൊക്കെ പിറകെ നടക്കാത്ത സംഘടനകൾ ഉണ്ട്. അവരെ കേരളത്തിലുള്ളവർക്ക് അറിയില്ല. അവരൊക്കെ നല്ല സഹായികൾ ആയി മലയാളികൾക്ക് ഒപ്പം ഉണ്ട്. അവർ ചെയ്യുന്ന സൽ പ്രവർത്തികൾ ഈ പൊങ്ങച്ചം പറയുന്ന, പേരുണ്ടാക്കാൻ നടക്കുന്നവർ നാണക്കേട് ഉണ്ടാക്കുന്നു. ഈ പ്രവാസി ഫെഡറേഷൻ പിരിച്ചു വിട്ട് പ്രവാസികളോട് മാപ്പ് പറയണം. പൊങ്ങി നടക്കുന്നു ചെയർമാൻ, ലോക കേരള സഭ അംഗം എന്നൊക്കെ പറഞ്ഞു. ഈ വ്യാജ ഡോക്ടർ പോലെ ഇതുപോലുള്ള സംഘടനകളെ തിരിച്ചറിയാൻ കേരളത്തിലുള്ള ആരും ശ്രമിക്കാറില്ല. യോഗ്യത നോക്കി പദവികൾ കൊടുക്കാറില്ല. വിദേശത്ത് സർക്കാർ രാഷ്ട്രീയം നോക്കി കൊടുത്തിരിക്കുന്ന ഓരോ പദവികൾ പ്രവാസികൾക്ക് നാണക്കേട്. ഈ കുട്ടത്തെ പിരിച്ചുവിടുക. ഇവർ മൂലം സമൂഹത്തിന് ദോഷം അല്ലാതെ ഗുണം ഇല്ല. ഇപ്പോഴുള്ള വ്യാജന്മാരെ സർക്കാർ പുറത്താക്കി അഗ്നി ശുദ്ധി വരാതെ ഇതൊന്നും അവസാനിക്കില്ല. ഈ കുട്ടർക്ക് കുടപിടിക്കുന്നത് ഉന്നത പദവിയിൽ ഇരിക്കുന്നവർ. കേരളത്തിൽ നടക്കുന്നതുപോലെ വിദേശത്തും അന്യായം നടക്കുന്നു. കള്ളൻ കപ്പലിൽ എന്നപോലെ വിദേശത്ത് കള്ളന്മാരെ സ്വാഗതം ചെയ്യുന്ന സമീപനം അവസാനിപ്പിക്കുക. വിട്, കുടു, സംഭാവന ഇതെല്ലാം ദുഷ്ട ലക്ഷ്യംത്തോട് എന്ന് തിരിച്ചറിയുക. ഒരാൾ നമ്മുടെ കടൽ പോലും കടത്തികൊണ്ട് പോകാൻ വന്നില്ലേ?

ഇവിടെ ഉപഭോക്താക്കൾ ഉന്നതർ
ആയതു കൊണ്ടുമാത്രം ആണ് അയാൾ ഇപ്പോൾ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത്.നിത്യോപയോഗ സാധനങ്ങൾ ,വിദ്യാഭ്യാസം പോലും മായം കലർത്തിയില്ലേ?ജനങ്ങളെ ചൂഷണം ചെയ്യുന്ന കച്ചവട മാഫിയകളെയും അവർക്കു ചുക്കാൻ പിടിക്കുന്ന രാഷ്ട്രീയ – സർക്കാരുകളെയും, ഇതൊന്നും ഇതുവരെ കണ്ടില്ലെന്നും കേട്ടില്ലെന്നും നടിച്ചു അവരെ പോറ്റിവളർത്തി ജനങ്ങളുടെ ആരോഗ്യത്തെപ്പോലും സംരക്ഷിക്കാനാവാത്ത സർക്കാർ – നിയോജിത അധികാരികളോടും നമ്മൾ എങ്ങനെയാ പൊരുതേണ്ടത്..

ഏതായാലും പ്രിയ പൊതുജന കഴുതകളെ
ഇനി അടുത്തൊരു കൂട്ട ബലാത്സംഗമോ വ്യാജ ചാരായ കൂട്ട മരണങ്ങളോ ഉണ്ടാകുംവരെ ഞങ്ങളുടെ മുഴുവൻ സമയവും കോടിക്കണക്കിനുള്ള കേരളത്തിലെ പട്ടിണിപ്പാവങ്ങൾക്കു അത്താഴക്കഞ്ഞിയുമായി ബന്ധപ്പെട്ട ഡോക്ടർ മോൻസ് മാവുങ്കാലിന്റെ പുരാവസ്തു ഗവേഷക പ്രസ്ഥാനവുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് വേണ്ടി ചെലവഴിക്കുന്നതായിരിക്കും .

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px