നല്ല കാര്യങ്ങൾ ചെയ്യാൻ നമുക്ക് ആഗ്രഹമുണ്ടെങ്കിലും പലപ്പോഴും വേണ്ടത്ര ധൈര്യമില്ലാത്തതിനാൽ ഉപേക്ഷ കാണിക്കുന്നത് സ്വാഭാവികമാണ്. ഇതിന് കാരണം നമുക്ക് വേണ്ടത്ര പ്രോൽസാഹനവും പിന്തുണയും ലഭിക്കാത്തതിനാലാണ്. പ്രോത്സാഹനം ലഭിച്ചാൽ നമ്മുടെ മനസ്സിന് ധൈര്യം കിട്ടും. ആരൊക്കെയോ നമ്മുടെ കൂടെയുണ്ടെന്ന ബോധ്യമുണ്ടാകും. ഈയൊരു ചിന്ത മറ്റുള്ളവരിലുമുണ്ടാകും എന്ന് ഓർമിക്കാൻ നാമും കൂട്ടാക്കാറില്ല. പ്രോൽസാഹന വചനങ്ങൾക്ക് പ്രത്യേക ശക്തിയുണ്ടെന്ന് തിരിച്ചറിഞ്ഞ് മറ്റുള്ളവരെ പ്രോൽസാഹിപ്പിച്ച് ധൈര്യം പകർന്നാൽ ഇതേ പ്രോൽസാഹനം നമുക്കും ലഭിക്കും. ഇതാണ് GTP – Give and take policy. കൊടുക്കുമ്പോൾ അമർത്തി കുലുക്കി തിരിച്ചു കിട്ടുമെന്ന് മറക്കാതിരിക്കുക.










