LIMA WORLD LIBRARY

പുടിൻ ഉൾപ്പെടെ നേതാക്കളുടെ രഹസ്യസമ്പത്ത്: രേഖകൾ പുറത്ത്

ലണ്ടൻ ∙ പാനമ രേഖകൾക്കു പിന്നാലെ, 35 ലോകനേതാക്കളുടെ രഹസ്യസമ്പത്തു വിവരങ്ങളടങ്ങിയ പാൻഡോറ രേഖകളുമായി രാജ്യാന്തര മാധ്യമസംഘത്തിന്റെ അന്വേഷണ റിപ്പോർട്ട് പുറത്തുവന്നു. ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമന് യുകെയിലും യുഎസിലുമായി 7 കോടി പൗണ്ട് (703 കോടി രൂപ) രഹസ്യസമ്പത്തുള്ളതും അസർബൈജാൻ ഭരിക്കുന്ന അലിയെവ് കുടുംബം രഹസ്യസമ്പാദ്യം ഒളിപ്പിക്കാൻ വിദേശത്തു ശൃംഖല കെട്ടിപ്പടുത്തതും രേഖകളിലുണ്ട്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന് മൊണാകോയിൽ രഹസ്യസമ്പാദ്യമുണ്ടെന്നും പറയുന്നു. ബ്രിട്ടന്റെ മുൻ പ്രധാനമന്ത്രി ടോണി ബ്ലെയറും ഭാര്യ ചെറി ബ്ലെയറും ലണ്ടനിൽ 64.5 ലക്ഷം പൗണ്ടിന്റെ വീടു വാങ്ങിയപ്പോ‍ൾ 3 ലക്ഷം പൗണ്ടിന്റെ സ്റ്റാംപ് ഡ്യൂട്ടി ഒഴിവാക്കി.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px