ഹാപ്പി 55ഇൻഡിപെൻഡൻസ് ഓഫ് ബോട്സ്വാന.
ബോട്സ്വാനബ്രിട്ടീഷ്‌കാരുടെ
കോളനി ആയിരുന്നു.
ഇവിടെ ഒരു സ്വാതന്ത്ര്യസമരം നടന്നില്ല.
ഉപ്പു സത്യാഗ്രഹം ഈ ഉപ്പളത്തിൽ നടന്നില്ല.
എന്നാൽ ബ്രിട്ടീഷ് സാമാജ്യത്വം ചെയ്ത ഏറ്റവും വലിയ വിഡ്ഢിത്തമാണ്ബോട്സ്വാന
1966-ലെ അപകോളനീകരണ കരാറിൽ ഒപ്പുവെച്ചതു..
ബലവാനെ ലജ്ജിപ്പിക്കാൻ ബലഹീനനെ തിരഞ്ഞെടുത്ത ദൈവംവചനം വായിച്ചിട്ടുണ്ട്.
വജ്രങ്ങളിൽ ഏറ്റവും ശോഭയേറിയവയാണ് ബോട്സ്വാനയിലെ ഖനികളിലുള്ളത്. ‘ലോകത്തിലെതന്നെ ഗുണവും മൂല്യവുമേറിയ വജ്രങ്ങളുടെ ഉറവിടമാണ് ഇവിടം. ബോട്സ്വാനയുടെ സമ്പത്തിന്റെ നട്ടെല്ലും ഈ ഖനികൾ തന്നെ. ഒപ്പം ടൂറിസവും, 1967 ഏപ്രിൽ 19-നാണ് ബോട്സ്വാന യിലെ ഒറാപാ എന്ന ഉൾനാടൻ പ്രദേശത്ത് വ്രജശേഖരം കണ്ടെത്തിയത്. ഇന്നും ലോകത്തിലെ ഏറ്റവുംവിസ്തൃതിയുള്ളവജ്രഖനിയാണ്
ഒറാപയിലെത്.
എലിസബത്തു രാജ്ഞി കൊണ്ടേ പോകൂ യെന്നുള്ള പോലെ രാജകീയമായ വിരലുകളിൽബോട്സ്വാന ഒറാപയിലെ വജ്രക്കല്ലുകൾ തിളങ്ങുന്നുണ്ട്.
തങ്ങളുടെ പ്രിയപ്പെട്ട ഒഴിവുകാല ഡെസ്റ്റിനേഷനായി അവരിൽ പലരും ഈ രാജ്യത്തെ അടയാളപ്പെടുത്തിയിട്ടുണ്ട്.
ഇരുണ്ട ഭൂഖണ്ഡത്തിൽ കത്തുന്ന വെളിച്ചം കണ്ടു ദീപം തെളിക്കാൻലോകമെമ്പാടുമുള്ള രാജകുടുംബങ്ങളിൽപ്പെട്ടവരുടെയും സമ്പന്നരുo വരുന്നുണ്ട്.
ലീലാ തോമസ് ബോട്സ്വാന.
Pula











