LIMA WORLD LIBRARY

വയലാർ അവാർഡ് ബെന്യാമിന്റെ മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വര്‍ഷങ്ങള്‍ക്ക്

നാൽപത്തിയഞ്ചാമത് വയലാർ രാമവർമ്മ മെമ്മോറിയൽ സാഹിത്യ പുരസ്കാരം ബെന്യാമിന്. മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വർഷങ്ങൾ എന്ന കൃതിക്കാണ് പുരസ്കാരം. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞുരാമൻ രൂപ കൽപന ചെയ്ത വെങ്കല ശിൽപവുമാണ് അവാർഡ്. കെ.ആർ.മീര, ജോർജ് ഓണക്കൂർ, സി.ഉണ്ണികൃഷ്ണൻ എന്നിവരുൾപ്പെട്ട ജഡ്ജിങ്ങ് കമ്മറ്റിയാണ് ബെന്യാമിനെ ഈ വർഷത്തെ പുരസ്കാരത്തിനു തെരഞ്ഞെടുത്തത്.മികച്ച വായനാനുഭവം പകർന്നു നൽകുന്ന കൃതിയാണ് മാന്തളിരി ലെ 20 കമ്യൂണിസ്റ്റ് വർഷങ്ങളെന്നു ജഡ്ജിങ്ങ് കമ്മിറ്റി വിലയിരുത്തി. ഒക്ടോബർ 27 ന് നിശാഗന്ധിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കുമെന്നു പെരുമ്പടവം ശ്രീധരൻ അറിയിച്ചു.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px