LIMA WORLD LIBRARY

സെൽഫിയിലൂടെ പ്രശസ്തയായ ഡാകാസി ഗൊറില്ല മരിച്ചു

കിൻഷാസ∙ ആഫ്രിക്കൻ രാജ്യമായ കോംഗോയിലെ വിറുൻഗ ദേശീയോദ്യാനത്തിലെ ഡാകാസി എന്ന പെൺഗൊറില്ല 14–ാം വയസ്സിൽ മരിച്ചു. സംരക്ഷകനും വിറുൻഗ ദേശീയോദ്യാനത്തിലെ റേഞ്ചറുമായ ആന്ദ്രേ ബോമയുടെ കൈകളിൽ കിടന്നാണു ഡാകാസിയുടെ മരണം. കുറച്ചുകാലമായി രോഗംമൂലം അവശയായിരുന്നു.

2019 ൽ ബോമ എടുത്ത സെൽഫിയിൽ പോസ് ചെയ്തതോടെയാണ് ഡാകാസി പ്രശസ്തയായത്. ഡാകാസിയുടെ അമ്മ 2007 ൽ വേട്ടക്കാരുടെ വെടിയേറ്റു മരിച്ചതിനെത്തുടർന്ന് ബോമയായിരുന്നു അവളെ സംരക്ഷിച്ചിരുന്നത്. ഡോക്യുമെന്ററികളിലും വിഡിയോകളിലും ഡാകാസി അഭിനയിച്ചിട്ടുണ്ട്.

English Summary: Gorilla Ndakasi has died

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px