ജി. രമണിയമ്മാൾ രചിച്ച ‘ഗ്രഹണം” എന്ന നോവൽ, 3021 ഏപ്രിൽ 19 ന് കോട്ടയം പ്രസ്സ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു. കാസർകോഡ് ജില്ലാ ജഡ്ജിയും സംസ്ഥാന ഭിന്നശേഷി വകുപ്പ് കമ്മീഷണറുമായ എസ്.എച്ച്. പഞ്ചാപ കേശനൻ പ്രകാശന കർമ്മം നിർവ്വഹിക്കുകയും പത്തനാപുരം മൗണ്ട് താബോർ ട്രെയിനിംഗ് കോളജ് പ്രിൻസിപ്പൽ ഡോ. റോസമ്മ ഫിലിപ്പ് പുസ്തകം ഏറ്റുവാങ്ങുകയും ചെയ്തു. അക്ഷരസ്ത്രീ പ്രസിഡന്റ് പ്രൊഫ. ഡോ. ആനിയമ്മ ജോസഫ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ബാലകൃഷ്ണ മേനോൻ, ഔസേപ്പ് ചിറ്റക്കാട്ട് ,സുജാത ശിവൻ , ജോയി വള്ളുവനാടൻ തുടങ്ങിയവർ ആശംസാ പ്രസംഗം നടത്തി. . ആൻസി സാജൻ സ്വാഗതവും നോവലിസ്റ്റ് രമണിയമ്മാൾ കൃതജ്ഞതയും പറഞ്ഞു.
ജീവിതത്തിന്റെ ഗ്രഹണകാലവും അതിൽപ്പെട്ടുഴലുന്ന മനുഷ്യരും ഒടുവിൽ വെളിച്ചത്തിന്റെ ഭാഗ്യം അനുഭവിക്കാൻ ബാക്കിയാവുന്ന ജന്മങ്ങളുമാണ് നോവലിന്റെ ഇതിവൃത്തം.













