LIMA WORLD LIBRARY

മിത്രങ്ങൾ പ്രതിബിംബങ്ങൾ – ജോസ് ക്ലെമൻ്റ്

☘ മിത്രങ്ങൾ പ്രതിബിംബങ്ങൾ☘

നമ്മുടെ ജീവിതത്തിൽ സുഖദു:ഖങ്ങൾ പങ്കിടാൻ മിത്രങ്ങൾ വേണം. സുഖം പങ്കിടുമ്പോൾ നമ്മുടെ സുഖം വർധിക്കും. ദു:ഖം പങ്കിടുമ്പോൾ നമ്മുടെ ദുഃഖം കുറയും.ഇത് നമ്മുടെ അനുഭവമല്ലേ? യഥാർത്ഥ മിത്രം വിപത്തിൽ സഹായിയും ഉപദേഷ്ടാവുമായിരിക്കും. മിത്രങ്ങൾ നല്ലതല്ലെങ്കിൽ നമ്മുടെ ജീവിതത്തിൻ്റെ സുഖ സന്തോഷങ്ങളിലും ഐശ്വര്യ കീർത്തികളിലും ഗ്ലാനി സംഭവിക്കും. അതായത് മിത്രങ്ങൾ നമ്മുടെ പ്രതിബിംബങ്ങളായിരിക്കണം.അഥവാ നാം പ്രതിബിംബിക്കേണ്ടത് മിത്രങ്ങളിലൂടെയായിരിക്കണം. അതിന് വിവാദങ്ങളിൽ ഏർപ്പെടാതെയും ഏർപ്പെടുന്നവരുമായും മൈത്രിയിലേർപ്പെടാതിരിക്കുക. അതുപോലെ ധനം വാങ്ങൽ കൊടുക്കലിൽ നിന്ന് ഒഴിഞ്ഞു നിൽക്കുകയും ചെയ്യുക. ചുരുക്കത്തിൽ മിത്രങ്ങളിൽ നിന്ന് ഒന്നും പ്രതീക്ഷിക്കുകയോ ആഗ്രഹിക്കുകയോ അരുത്. നാം നമ്മുടെ ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നതിൽ ശ്രദ്ധയുള്ളവരുമായിരിക്കുക.
സുപ്രഭാതം!
ജോസ് ക്ലെമൻ്റ്

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px