സംസ്ഥാനത്ത് നാളെയും മറ്റന്നാളും ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. നാളെ 11 ജില്ലകളിലും മറ്റന്നാള്‍ 12 ജില്ലകളിലും ഒാറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒക്ടോബര്‍ ഒന്നു മുതല്‍ സംസ്ഥാനത്ത് ലഭിക്കേണ്ടതിനെക്കാള്‍ 135 ശതമാനം മഴ അധികമായി കിട്ടിയതായും കാലാവസ്ഥാ വകുപ്പിന്‍റെ കണക്കുകള്‍കാണിക്കുന്നു. ഒരു ദിവസത്തെ ഇടവേളക്കുശേഷം കേരളത്തില്‍വീണ്ടും മഴകനക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. നാളെ 11 ജില്ലകളില്‍ ഒാറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം , ആലപ്പുഴ, കാസര്‍കോട് ജില്ലകളിലൊഴികെയാണ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുള്ളത്. വ്യാഴാഴ്ച 12 ജില്ലകളില്‍ ഒാറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂരും കാസര്‍കോടും ഒഴികെ എല്ലാ ജില്ലകളിലും മുന്നറിയിപ്പുണ്ട്.
ഇന്ന് എട്ടു ജില്ലകളില്‍ യെലോ അലര്‍ട്ട് നിലവിലുണ്ട്. കിഴക്കന്‍കാറ്റ് ശക്തിപ്രാപിക്കുന്നതാണ് മഴ ശക്തമാകുനുള്ള കാരണം. നാളെ ഭാരതപ്പുഴ,പെരിയാര്‍,ലോവര്‍ പെരിയാര്‍, അപ്പര്‍ പെരിയാര്‍, പമ്പ, ചാലക്കുടി, നദീതീരങ്ങളില്‍ 26 മുതല്‍ 37 മില്ലീമീറ്റര്‍ മഴയും മീനച്ചില്‍, അച്ചന്‍കോവില്‍ നദീതീരങ്ങളില്‍ 11 മുതല്‍ 25 മില്ലീ മീറ്റര്‍ മഴ ലഭിക്കാന്‍ സാധ്യത ഉണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വ്യാഴാഴ്ച ഭാരതപ്പുഴ, പെരിയാര്‍, ലോവര്‍ പെരിയാര്‍, അപ്പര്‍ പെരിയാര്‍, പമ്പ, ചാലക്കുടി, അച്ചന്‍കോവില്‍ നദീതീരങ്ങളില്‍ 38 മുതല്‍ 50 മില്ലീ മീറ്റര്‍ വരെ മഴയും മീനച്ചിലില്‍ 26 മുതല്‍ 37 മില്ലീമീറ്റര്‍ വരെ മഴയും അച്ചന്‍കോവിലില്‍ 11 മുതല്‍ 25 മില്ലീമീറ്റര്‍ മഴയും ലഭിച്ചേക്കും. പതിനാലു ജില്ലകളിലും ഒക്ടോബര്‍മാസം അധികം മഴയാണ് ലഭിച്ചത്. 215 ശതമാനം അധികം മഴ ലഭിച്ചകോഴിക്കോടാണ് മഴക്കണക്കില്‍മുന്നില്‍. മഴ കൊടും ദുരിതം വിതച്ച കോട്ടയത്ത് 131 ശതമാനവും ഇടുക്കിയില്‍ 113 ശതമാനവും വീതം മഴ അധികം കിട്ടി.













