LIMA WORLD LIBRARY

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136.95 അടി; ആശങ്ക വേണ്ടെന്ന് ചീഫ് സെക്രട്ടറി

മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് വീണ്ടും ഉയർന്നു. 136.95 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. ഡാമിലേക്കുള്ള നീരൊഴുക്ക് വീണ്ടും കൂടി. സെക്കൻഡിൽ 5700 കുമെക്സ് വെള്ളം ഡാമിലേക്ക് ഒഴുകിയെത്തുമ്പോൾ തമിഴ്നാട് കൊണ്ടുപോകുന്നത് 2200 കുമിക്സ് വെള്ളമാണ്. പകൽ നീരൊഴുക്ക്  കുറഞ്ഞിരുന്നുവെങ്കിലും ഇന്നലെ വൈകിട്ടോടെ കാടിനുള്ളിൽ പെയ്ത മഴയാണ് നിരക്ക് വീണ്ടും കൂടാൻ കാരണം.

അതേസമയം പെൻസ്റ്റോക്ക് പൈപ്പ് വഴി കൂടുതൽ ജലം തമിഴ്നാട് കൊണ്ടുപോകണം എന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രിക്ക് കത്തയച്ചു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

പീരുമേട് താലൂക്കിൽ രണ്ട് കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. ഡാം തുറക്കേണ്ട സാഹചര്യം ഉണ്ടായാൽ മാറ്റിപ്പാർപ്പിക്കേണ്ടവരുടെ ലിസ്റ്റ് തയ്യാറാക്കുകയും ഇവർക്ക് ബോധവൽക്കരണം നൽകുകയും ചെയ്തു.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px