LIMA WORLD LIBRARY

അതിർത്തി കാക്കാൻ എന്തു നടപടിയും; പുതിയ നിയമം പാസാക്കി ചൈന

ബെയ്ജിങ് ∙ ‘രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും പവിത്രവും അലംഘനീയവും’ ആണെന്നു പുതിയ അതിർത്തി നിയമം ചൈന പാസാക്കി. അതിർത്തി സംരക്ഷണത്തിന് എന്തു നടപടിയും സ്വീകരിക്കാനുള്ള നടപടികൾക്കും വ്യവസ്ഥകളായി. ഇന്ത്യയുമായുള്ള അതിർത്തി തർക്കത്തിൽ നിർണായകമാകുന്ന നീക്കമാണിത്. നാഷനൽ പീപ്പിൾസ് കോൺഗ്രസിന്റെ സ്റ്റാൻഡിങ് കമ്മിറ്റിയുടെ അനുമതി നേടിയ നിയമം വരുന്ന ജനുവരി ഒന്നിന് നടപ്പിൽ വരും.

ചൈനയുടെ 14 അതിർത്തി രാജ്യങ്ങളിൽ ഇന്ത്യയും ഭൂട്ടാനുമായി മാത്രമാണ് ഇപ്പോൾ തർക്കമുള്ളത്. ചൈനയും ഭൂട്ടാനും ഈ മാസം 14ന് ധാരണാപത്രത്തിൽ ഒപ്പിട്ടിരുന്നു. ഇന്ത്യ – ചൈന തർക്കം പരിഹരിക്കാൻ പലവട്ടം സൈനിക, വിദേശകാര്യ മന്ത്രിതല ചർച്ചകൾ നടന്നെങ്കിലും കാര്യമായ പുരോഗതിയില്ല.

English Summary: China passes new land border law

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px