സിങ്കപ്പൂർ:”വളരെ കാലങ്ങളായി കേരളവും മലയാളികളും പലവിധമായ അവഗണനാ മനോഭാവങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ചും കേന്ദ്ര ഗവണ്മണ്ടിൻ്റെ ഭാഗത്തു നിന്നും അതുപോലെ തന്നെ എയർ ഇന്ത്യയുടെ ഭാഗത്തു നിന്നും.
ഒട്ടനവധി മലയാളികൾ സിങ്കപ്പൂർ എന്ന കൊച്ചു സ്ഥലത്ത് താമസം, ജോലി, പഠനം തുടങ്ങി കാരണങ്ങളയി കഴിയുന്നു.
നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ ഉള്ള കേരളത്തിലേക്ക് സിങ്കപ്പൂരിൽ നിന്നും ഒരു വിമാന സർവീസുകൾ പോലും എയർ ഇന്ത്യ അധികൃതർ തുടങ്ങാത്തത് എന്തുകൊണ്ടാണ് എന്ന് എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല.
പ്രായമായവരും കുട്ടികളോടൊപ്പവും അവധി കാലങ്ങൾ ചിലവഴിക്കാനായി യാത്ര ചെയ്യുന്ന മലയാളി കുടുംബങ്ങൾ അനുഭവിക്കൂന്ന വേദനകളും കഷ്ടപ്പാടുകളൂം കേൾക്കാൻ നമ്മുടെ ഈ ഇന്ത്യാ മഹാരാജ്യത്ത് ഇന്ന് ആരും ഇല്ലാതായിരിക്കുന്നു. കേരളത്തിലെ നമ്മുടെ സ്വന്തം ഗവർൺമെൻ്റോ മന്ത്രിമാരോ ശ്രദ്ധിക്കാറുമില്ല.
ഈ അപ്പീൽ കാണംമ്പോളെങ്കിലും ഒന്ന് കണ്ണു തുറക്കണേ എന്ന് അപേക്ഷിക്കുന്നു.”













