ലോകത്ത് മറ്റെവിടെ ആയിരിക്കുന്നതിനെക്കാളും യുഎഇയിൽ സ്ത്രീകൾ സുരക്ഷിതരാണെന്ന് സർവേ റിപ്പോർട്ട്. ആഗോള തലത്തിൽ ജോർജ് ടൗൺ യൂണിവേഴ്സിറ്റി നടത്തിയ സർവേയിലാണ് യുഎഇ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.
സർവേയിൽ പങ്കെടുത്ത 98.5 ശതമാനം സ്ത്രീകളും യുഎഇയിൽ രാത്രി നേരത്തും തനിച്ച് സുരക്ഷിതമായി യാത്ര ചെയ്യാനാകുമെന്നും സന്തോഷവും സമാധാനവുമുണ്ടെന്നും അഭിപ്രായപ്പെട്ടു. സ്ത്രീകൾ, സമാധാനം, സുരക്ഷതിത്വം എന്ന പ്രമേയത്തിലായിരുന്നു സർവേ. 170 രാജ്യങ്ങളാണ് സർവേയിൽ പങ്കെടുത്തത്. സിംഗപ്പൂരാണ് രണ്ടാമത്.













