
ദീപാവലി വെളിച്ചത്തിലേക്കുള്ള ക്ഷണപത്രം .
ലോകം മുഴുവനുമുള്ള സനാതനധർമ്മ വിശ്വാസികൾക്ക് ദീപാവലി പ്രധാനപ്പെട്ട ഒരാഘോഷമാണ് .
ഈ ആഘോഷത്തിന് പിന്നിലെ പിന്നിലെ ഐതിഹ്യം നരകാസുരനുമേൽ ശ്രീകൃഷ്ണൻ നേടിയ വിജയമാണ് .
ബാഹ്യമായ അനുഷ്ഠാനങ്ങൾക്കും ചടങ്ങുകൾക്കുമപ്പുറത്തു ദീപാവലിക്കുള്ള ആന്തരികമാനമാണ് ഈ ആഘോഷത്തെ വേറിട്ടതാക്കുന്നത് .
മനുഷ്യജീവിതത്തിൽ വെളിച്ചതിനുള്ള പ്രസക്തിയെയും അന്ധകാരത്തിൽ നിന്നുള്ള മോചനത്തെയും ദീപാവലി നമ്മെ ഓർമ്മപ്പെടുത്തുന്നു .
ലോകത്തിന്റെ യാഥാർഥ്യമെന്തെന്നറിയാതെ അവിവേകത്തിന്റെയും സങ്കുചിതത്വത്തിന്റെയും സ്വാർത്ഥതയുടെയും മാത്സര്യത്തിന്റെയും അജ്ഞാനത്തിന്റെയും ഒരു തലത്തിലാണ് സാധാരണമനുഷ്യർ ജീവിതത്തെ തള്ളിനീക്കിക്കൊണ്ടിരിക്കുന്നത് .അവിവേകം മൂലം നാമറിയാതെ പോകുന്ന ഈ സത്യത്തെയാണ് മഹാത്മാക്കളും മതഗ്രന്ഥങ്ങളുമെല്ലാം ഓർമ്മപ്പെടുത്തിക്കൊ ണ്ടിരിക്കുന്നത് .
യവന ചിന്തകനായ ഡയോജനിസ്
പട്ടാപ്പകൽ റാന്തൽ വിലക്കുമായി ഗ്രീക്ക് നഗരത്തിലൂടെ സഞ്ചരിച്ചതിന്റെ പിന്നിലെ യാഥാർഥ്യം മേൽപറഞ്ഞ സത്യം ചുറ്റുമുള്ളവരെ ഓർമ്മപ്പെടുത്തുക എന്നതു കൂടിയായിരുന്നു .
ജീവിതത്തിലേക്ക് വെളിച്ചം കടന്നു വരുന്നത്തിന്റെ ലക്ഷണമെന്നത് നാം സ്വാർത്ഥരഹിതരും
വിശാലതയുള്ളവരും
പരിശുദ്ധരുമായിത്തീരുന്നു എന്നതത്രേ .
“തമസോ മാ
ജ്യോതിർ ഗമയാ .
ഇരുട്ടിൽ നിന്ന് ഞങ്ങളെ വെളിച്ചത്തിലേക്ക് നയിക്കേണമേ …
എന്നുള്ള പ്രാർത്ഥനയെ ജീവിതത്തിന്റെ ഭാഗമാക്കാൻ മനുഷ്യരാശിയോട്
ആവശ്യപ്പെടുകുകയും മനോവികാസം നേടി ജീവിതത്തെ അന്ധകാരത്തിൽ നിന്ന് വെളിച്ചത്തിലേക്ക് പൂരിപ്പിക്കാനുള്ള ആഹ്വാനവുമായി ദീപാവലി ഒരിക്കൽ കൂടി കടന്നു വരികയാണ്
ഏവർക്കും ഐശ്വര്യ പൂർണ്ണമായ
ദീപാവലി ആശംസകൾ .









