LIMA WORLD LIBRARY

‘പട്ടി ചത്താൽ പോലും അനുശോചനം; 600 കർഷകർ മരിച്ചിട്ടും കേന്ദ്രത്തിന് മൗനം

കർഷക സമരത്തിൽ കേന്ദ്രത്തിനെതിരെ വിമർശനവുമായി മേഘാലയ ഗവർണർ സത്യപാൽ മാലിക്. പട്ടി ചത്താൽ പോലും അനുശോചനമറിയിക്കുന്ന ഡൽഹിയിലെ നേതാക്കൾ 600 കർഷകർ സമരത്തിനിടെ മരിച്ചിട്ടും മൗനം പാലിക്കുന്നു. രാജ്യം കണ്ട വലിയ സമരമാണ് കർഷകരുടേതെന്നും സത്യപാൽ മാലിക് വിമർശിച്ചു. ജയ്പൂരിൽ നടന്ന പൊതുപരിപാടിക്കിടെയായിരുന്നു സത്യപാൽ മാലിക്കിന്റെ പരാമർശം. ജമ്മു കശ്മീർ ഗവർണർ സ്ഥാനത്തു നിന്ന് മാറ്റിയതോടെ ബിജെപിയുമായി അഭിപ്രായ ഭിന്നതയിലാണ് സത്യപാൽ മലിക്.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px