LIMA WORLD LIBRARY

വാക്സീനെടുത്തവർക്ക് യാത്രാ നിയന്ത്രണം നീക്കി യുഎസ്

വാഷിങ്ടൻ / ന്യൂഡൽഹി ∙ വാക്സിനേഷൻ പൂർത്തിയാക്കിയ മറ്റു രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഈ മാസം 8 മുതൽ എല്ലാ നിയന്ത്രണങ്ങളും നീക്കാൻ അമേരിക്ക തീരുമാനിച്ചു. അതേസമയം, കോവിഡ് നെഗറ്റീവ് ആണെന്ന് വിമാനം കയറും മുൻപ് 72 മണിക്കൂറിനുള്ളിൽ പരിശോധിച്ചതിന്റെ തെളിവ് നൽകണം. വാക്സീൻ എടുക്കാത്തവരാണെങ്കിൽ 24 മണിക്കൂറിനുള്ളിൽ പരിശോധിച്ചതിന്റെ തെളിവാണ് ഹാജരാക്കേണ്ടത്.

വാക്സീൻ എടുത്തവർക്കൊപ്പം യാത്ര ചെയ്യുന്ന വാക്സീൻ എടുക്കാത്ത കുട്ടികൾക്കും 72 മണിക്കൂർ മുൻപ് പരിശോധിച്ചതിന്റെ റിപ്പോർട്ട് മതി. വാക്സീൻ എടുക്കാത്തവർക്കൊപ്പമാണെങ്കിൽ 24 മണിക്കൂർ മുൻപത്തെ പരിശോധനാ റിപ്പോർട്ട് കരുതണം.

English Summary: US clears restrictions for people who took covid vaccine

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px