സാവോ പോളോ ∙ ബ്രസീലിയൻ യുവ ഗായികയും ലാറ്റിൻ ഗ്രാമി അവാർഡ് ജേതാവുമായ മറിലിയ മെൻഡോൻസ (26) വിമാനാപകടത്തിൽ മരിച്ചു. മെൻഡോൻസയുടെ ജന്മനാടായ ഗോയിയാനിയയിൽ നിന്നു പുറപ്പെട്ട ചെറുവിമാനമാണ് വെള്ളിയാഴ്ച മിനാസ് ജെറായിസിൽ തകർന്നുവീണത്. മെൻഡോസയെ കൂടാതെ 4 യാത്രക്കാരും കൊല്ലപ്പെട്ടു. അപകടകാരണം വ്യക്തമായിട്ടില്ല.
ബ്രസീലിലെ നാടൻ സംഗീതമായ സെർടാനാജോയുടെ വക്താവായ മെൻഡോൻസ സ്ത്രീകളുടെ പ്രശ്നങ്ങൾ ഗാനങ്ങളിലൂടെ അവതരിപ്പിക്കുക വഴി ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കിയിരുന്നു. ഇൻസ്റ്റഗ്രാമിൽ 3.8 കോടി ആരാധകരുള്ള മെൻഡോൻസയ്ക്ക് 2019 ൽ ഇറക്കിയ ‘എം ടോഡോസ് ഓസ് കാന്റോസ്’ എന്ന ആൽബമാണ് ലാറ്റിൻ ഗ്രാമി പുരസ്കാരം നേടിക്കൊടുത്ത്. ഈ വർഷം ഇതേ പുരസ്കാരത്തിന് ഇവരുടെ ‘പട്രോവാസ്’ എന്ന ആൽബത്തിനു നോമിനേഷനുണ്ട്. 2 വയസ്സുള്ള മകനുണ്ട്.
English Summary: Latin Grammy-winning singer Marilia Mendonca dies in plane crash at 26













