LIMA WORLD LIBRARY

299 രൂപയുടെ ചുരിദാറിന്​ ഓണ്‍ലൈനിൽ​ ഓർഡർ നൽകിയ യുവതിക്ക്​ നഷ്​ടമായത്​ ലക്ഷം രൂപ

ശ്രീകണ്ഠപുരം (കണ്ണൂർ): ഓണ്‍ലൈനിലൂടെ ചുരിദാറിന് ബുക്കിങ്​ നടത്തിയ യുവതിയുടെ ഒരുലക്ഷം രൂപ തട്ടിയെടുത്തു.

കൂട്ടുംമുഖം എള്ളരിഞ്ഞിയിലെ പ്രാട്ടൂല്‍ പ്രിയേഷി​‍െൻറ ഭാര്യ ചെല്ലട്ടന്‍ വീട്ടില്‍ രജനയുടെ പണമാണ് നഷ്​ടപ്പെട്ടത്.

ഫേസ്​ബുക്കില്‍ പരസ്യം കണ്ടതിനെത്തുടര്‍ന്നാണ് രജന 299 രൂപ വിലയുള്ള ചുരിദാര്‍ ടോപ്പിന് സിലൂറി ഫാഷന്‍ എന്ന സ്ഥാപനത്തില്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തത്. 299 രൂപ ഗൂഗ്​ൾ പേ അക്കൗണ്ട് വഴി അയക്കുകയും ചെയ്തു.

എന്നാല്‍, ഒരാഴ്ച കഴിഞ്ഞിട്ടും ചുരിദാര്‍ ലഭിക്കാത്തതിനെത്തുടര്‍ന്ന് പരസ്യത്തില്‍ക്കണ്ട സ്ഥാപനത്തി​ന്റെ 7582825396 എന്ന നമ്പറിലേക്ക് വിളിച്ചു.

അപ്പോൾ വിലാസം പരിശോധിക്കുന്നതിനായി രജിസ്‌ട്രേഡ് മൊബൈല്‍ ഫോണില്‍നിന്ന്​ കമ്പനിയുടെ നമ്പറിലേക്ക് സന്ദേശമയക്കണമെന്ന് രജനയോട് അവർ പറഞ്ഞു.

ഇങ്ങനെ സന്ദേശം അയച്ചതിന് പിറകെ രജനയുടെ ശ്രീകണ്ഠപുരം എസ്.ബി.ഐ അക്കൗണ്ടില്‍നിന്ന് ആറുതവണയായാണ് ഒരു ലക്ഷം രൂപ നഷ്​ടപ്പെട്ടത്.

ഇതോടെ ആദ്യമയച്ച 299 രൂപയടക്കം 1,00,299 രൂപയാണ് ഇവർക്ക് നഷ്​ടമായത്.

രജനയുടെ പരാതിയിൽ ശ്രീകണ്ഠപുരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px