മനുഷ്യ ചർമ്മകോശങ്ങളിൽ നിന്നും ഭ്രൂണ സമാന ഘടനകൾ

മൊണാഷ് സർവ്വകലാശാലയിലെ ബയോമെഡിസിൻ ഡിസ്കവറി ഇൻസ്റ്റിറ്റ്യൂട്ട് സർവ്വകലാശാലാ ഗവേഷകനായ പ്രൊഫ. ജോസ് പോളോ (Jose Polo) യുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര ഗവേഷക സംഘമാണ് വിസ്മയ നേട്ടം കൈയെത്തിപ്പിടിച്ചിരിക്കുന്നത്. നേച്ചർ ജേണലിലാണ് ഗവേഷണ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ചർമ്മകോശങ്ങളെ മനുഷ്യഭ്രൂണ വികാസത്തിന്റെ ആദ്യഘട്ടമായ ബ്ലാസ്റ്റോസിസ്റ്റിന് സമാനമായ ഘടനകളാക്കി മാറ്റാൻ സാധിച്ചതിലൂടെ ഭ്രൂണവികാസത്തിന്റെ ആദ്യ ഘട്ടത്തിലെ അതിസൂക്ഷ്മ തലങ്ങളിലേക്ക് വെളിച്ചം വീശാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഗവേഷകർ. 5 മുതൽ 9 വരെ ദിവസങ്ങൾ മാത്രം വളർച്ചയുള്ള മനുഷ്യഭ്രൂണങ്ങളെയാണ് ബ്ലാസ്റ്റോസിസ്റ്റ് (blastoids) എന്നു […]
കിവി കഴിച്ചാല്‍ ഇത്രയും ഗുണങ്ങളോ.?

ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയിട്ടുള്ള പഴമാണ് കിവി. ചൈനീസ് നെല്ലിക്ക എന്നും ഇതിനെ വിളിക്കുന്നു. ഫോളിക് ആസിഡ്, കാത്സ്യം, കോപ്പര്‍,അയണ്‍, സിങ്ക് എന്നിവയാലും സമ്ബന്നമാണ്. സ്ട്രോക്ക്, കിഡ്നിസ്റ്റോണ്‍, എന്നിവയെ അകറ്റി നിര്‍ത്താന്‍ കിവി കഴിക്കുന്നതിലൂടെ സാധിക്കും. ഓറഞ്ചില്‍ ഉള്ളതിനെക്കാള്‍ ഇരട്ടിയിലധികം വൈറ്റമിന്‍ സിയും നേന്ത്രപ്പഴത്തില്‍ ഉള്ളതിനേക്കാളേറെ പൊട്ടാസ്യവും കിവിയില്‍ ഉണ്ട്. ഏകദേശം മൂന്ന് ഇഞ്ച് നീളമുള്ള ഇതിന് ഒരു കോഴിമുട്ടയുടെ വലിപ്പമുണ്ട്. കറുപ്പ് നിറത്തിലുള്ള ചെറിയ വിത്തുകള്‍ ആണിതിനുള്ളത്.ചൈനീസ് ഗൂസ്ബെറിയെന്ന പേരിലും ഈ പഴം അറിയപ്പെടുന്നു. വിറ്റമിന്‍ സിയുടെ […]
പ്രമേഹമകറ്റാന്‍ പച്ചനെല്ലിക്ക !

നെല്ലിക്ക വൈറ്റമിന്‍ സി സംബുഷ്ടമാണ്. പച്ചനെല്ലിക്കയും ഇതിന്റെ ജ്യൂസും തന്നെയാണ് ആരോഗ്യപരമായ ഗുണങ്ങളാല്‍ സാബുഷ്ടമെന്നോര്‍ക്കുക. ഇതിന്റെ കയ്പു തന്നെ ഇതിനെ പ്രമേഹം പോലുള്ള രോഗങ്ങളുടെ ശത്രുവാക്കുന്നു. ഓറഞ്ചിലും ചെറുനാരങ്ങയിലും അടങ്ങിയിരിയ്ക്കുന്നതിനേക്കാള്‍ കൂടുതല്‍ വൈറ്റമിന്‍ സി നെല്ലിക്കയിലുണ്ടെന്നാണു പറയുക. പച്ചനെല്ലിക്കയും ഒരു കഷ്ണം പച്ച മഞ്ഞളും ചേര്‍ന്നാല്‍ നല്ലൊന്നാന്തരം പ്രമേഹ മരുന്നായി എന്നു വേണം, പറയുവാന്‍. ഒന്നോ രണ്ടോ പച്ച നെല്ലിക്കയുടെ നീരും പച്ച മഞ്ഞളിന്റെ നീരും എടുക്കുക. ഇത് മിക്‌സ് ചെയ്ത് രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കാം. ഇതിനു […]
കാവല്‍ മാലാഖ (നോവല്‍ – 3) ഉഷ്ണമേഖല

കോരിച്ചൊരിയുന്ന മഴ മാറി. മാനത്തു നക്ഷത്രങ്ങള്‍ വിരിഞ്ഞു. റോഡില്‍ വാഹനങ്ങളുടെ എണ്ണം കുറഞ്ഞു. “ഡോ, എഞ്ചിനീയറേ…, എണീക്കെണീക്ക്. വീടെത്തി.” സ്പനത്തിലെന്ന പോലെയാണു ശബ്ദം കേട്ടത്. സൈമണ്‍ കണ്ണു തുറന്നു. കാറിന്‍റെ ഡോര്‍ ആരോ പുറത്തുനിന്നു തുറന്നു. വീഴാന്‍ പോയ സൈമനെ പുറത്തുനിന്നയാളുടെ കൈകള്‍ താങ്ങി. അവന്‍ മുഖമുയര്‍ത്തി നോക്കി, കലാകേരള പ്രസിഡന്‍റ് ഡോ. രാഘവന്‍ നായരാണ്. സംഘടനയുടെ ഭാരവാഹികള്‍ക്കു നായര്‍ ചെറിയൊരു പാര്‍ട്ടി കൊടുത്തു, വെറുതേ. അതിന്‍റെ ഫലമാണു സൈമനെ കാറില്‍ വീട്ടിലെത്തിക്കേണ്ടി വന്നത്. ആദ്യമായിട്ടൊന്നുമല്ല. പക്ഷേ, […]
കാവല്‍ മാലാഖ (നോവല്‍ – 2) ഉണര്‍ത്തുപാട്ട്

ഇരുട്ടു വീണു തുടങ്ങി. മഴ ഇപ്പോഴും ചിന്നിച്ചിതറി വീഴുന്നു. സൈമണ്‍ ഇതുവരെ വന്നിട്ടില്ല. ജോലിക്കു പോകാനും സമയമായി. മുന്‍പു പലപ്പോഴുമുണ്ടായിട്ടുള്ളതാണീ ഇറങ്ങിപ്പോക്ക്. പക്ഷേ, തനിക്കു പോകാറാകുമ്പോഴേക്കും വരാറുണ്ട്. പക്ഷേ, ഇതിപ്പോ ആളിന്‍റെ പൊടി പോലുമില്ല. കുഞ്ഞിന്‍റെ കാര്യം എന്തു ചെയ്യും! ഇനിയിപ്പോ വിളിച്ചു ലീവ് പറയാനും പറ്റില്ല. സൂസന്‍ ഫോണെടുത്ത് സൈമന്‍റെ നമ്പര്‍ ഡയല്‍ ചെയ്തു. സോഫയില്‍ ഫോണ്‍ ചിലച്ചു. മൊബൈല്‍ പോലും എടുക്കാതെയാണു പോയിരിക്കുന്നത്. സൂസന്‍ പ്രതിമ കണക്കേ പുറത്തേക്കു കണ്ണു നട്ടിരുന്നു. ഇരുട്ടു കനത്തു […]
വാക്കുകൾ, വിമർശനങ്ങൾ മുറിവുകളുണക്കണം…എസ്.കുഞ്ഞുമോൻ, ആലപ്പുഴ

മാനവ ക്രൂരതയുടെ കാലത്താണ് നമ്മൾ ജീവിക്കുന്നത്. പ്രതികാരദാഹിയായി കോറോണയും എത്തിയിരിക്കുന്നു. നാവ് തീ കത്തിക്കുമെന്ന് പഴമക്കാർ പറഞ്ഞത് സത്യമാണ്. പരിസരബോധം മറന്ന് സാമൂഹ്യ വിഷയങ്ങളിൽ എന്തും വിളമ്പുന്നവരെ കാണാം. അതിന് വിശിഷ്ട വ്യക്തി എന്നില്ല. ചിലരാകട്ടെ ആത്മസംതൃപ്തിക്കായി, സമൂഹത്തിൽ പേര് നിലനിർത്താൻ എന്ത് വിഢിത്തവും പറയും അല്ലെങ്കിൽ എഴുതും. ഇവർക്ക്മ മറ്റുള്ളവരുടെ സമയം അപഹരിക്കാൻ ഒട്ടും മടിയില്ല. ഇവരെ പ്രോത്സാഹിപ്പിക്കുന്നവരുമുണ്ട്. എന്ത് എഴുതിയായാലും വാഴ്ത്തിപ്പാടുന്നവർ. ഈ സുഖിപ്പിക്കുന്ന ഏർപ്പാട് കുടുതലും കാണുന്നത് സോഷ്യൽ മീഡിയയിലാണ്. എന്ത് അസത്യമെഴുതിയാലും […]
300 രൂപയ്ക്കു ആർക്കും Glass Painting വളരെ വേഗം പഠിക്കാം GLASS PAINTING ONLINE CLASS
കനൽവഴിയിലെ വെളിച്ചപ്പാട് (സജീന ശിശുപാലൻ)

പൂവിതറിയ പരവതാനിയിലൂടെ നീങ്ങുന്നവനല്ല, മറിച്ച് അനുഭവങ്ങളുടെ കനൽവഴികളിലൂടെ സഞ്ചരിച്ച് ചുറ്റുപാടുകളെ ഹൃദയം കൊണ്ട് എഴുതുന്നവരാണ് സർഗ്ഗപ്രതിഭയുള്ള എഴുത്തുകാരൻ. സൗന്ദര്യത്തിന്റെ കതിർമണികളായിരിക്കണം സാഹിത്യമെങ്കിൽ ആകഥ അനുഭവങ്ങളുടെ ആഴങ്ങളിലേക്ക് ഇറങ്ങിചെല്ലുന്നവയാകണം. ജീവിതാനുഭവങ്ങൾ ശക്തമായി കത്തിജ്വലിക്കുമ്പോൾ ഏകാന്തതയുടെ അകത്തളങ്ങളിലിരുന്ന് വായനക്കാരൻ ആസ്വദിക്കുക സാധാരണമാണ്. അങ്ങനെയാണ് ഞാനും ഈ കൃതിയുടെ ഉള്ളറകളിലേക്ക് ഇറങ്ങിചെല്ലുന്നത്. പ്രഭാത് ബുക്ക് പ്രസിദ്ധീകരിച്ച കാരൂർ സോമന്റെ ഹ്‌മകഥാകാരന്റെ കനൽവഴികൾഹ്ന ഇരുളടഞ്ഞ താഴ്‌വാരങ്ങൾ താണ്ടി നവ്യനഭസ്സിലേക്ക് കുതിച്ചുയർന്ന കനൽപക്ഷി തന്നെയാണ്. തോറ്റവന്റെ വിഷാദരാഗമല്ല, മറിച്ച് ചങ്കുറപ്പുള്ളവന്റെ ചങ്കൂറ്റത്തെ അതിവൈകാരികതയുടെ ഭാഷയിൽ […]
ഇംഗ്ലീഷ്മലയാള സാഹിത്യത്തിലെ സംഹാരാശക്തികൾ- എസ്.കുഞ്ഞുമോൻ, ആലപ്പുഴ

ഇംഗ്ലണ്ടിലെ ഈസ്റ്റ്‌വുഡ് ടൗണിൽ ജീവിച്ചിരുന്ന സാഹിത്യകാരൻ ഡി.എച്ച്. ലോറൻസിന്റെ ഭവനം കണ്ടുമടങ്ങുമ്പോഴാണ് വിവാദ നായകനായിരുന്ന പൊൻകുന്നം വർക്കിയെ ഓർത്തത്. കർഷകതൊഴിലാളികളുടെ ഇഷ്ട തോഴനും അധികാരികളുടെ ശത്രുവുമായിരുന്നു വർക്കി. ഭൂമിയുടെ പൂമുഖവാതിൽക്കൽ വിരുന്നുകാരെ പോലെ വന്നു പോകുന്ന ചില എഴുത്തുകാരുണ്ട്. അവരുടെ സർഗ്ഗരചനകളിലും ആ സൗന്ദര്യപ്പൊലിമ കാണാം. പലപ്പോഴും അത് നായ്ക്കളെ പോലെ പലരുടെയും പിറകെ കുരച്ചുകൊണ്ട് ഓടും. ചിലർക്ക് കടിയും കിട്ടും. ചില നായ്ക്കൾ യജമാനനെ അത്യാധികം വാലാട്ടി സ്‌നേഹിക്കുന്നവരാണ്. വർക്കിയെ പോലുളള എഴുത്തുകാർ തുടലിട്ട നായ്ക്കളെ […]
ലോക വിസ്മയ കൊട്ടാരമട്ടുപ്പാവുകൾ (കാരൂർ സോമൻ)

പവിഴ പ്രഭയോടെ എെശ്വര്യ ദേവതകളെന്നു തോന്നുന്ന ലോകരാജകൊട്ടാരങ്ങളിലെ അത്യപൂർവ്വ കാഴ്ചകൾ , ഒരു ഭൂതകാലത്തിന്റെ സ്പന്ദനങ്ങൾ, ഹൃദയത്തുടിപ്പുകൾ, അജ്ഞാതമായ ഒരു ലോകത്തേക്കാണ് നമ്മെ നയിക്കുന്നത്. ആ കാഴ്ചകൾ ഒരു ദേശത്തിന്റെ ദേശീയ പൈതൃകവും സമ്പത്തുമാണ്. ഇൗ നക്ഷത്രകൊട്ടാരങ്ങളിലെ ഒാരോ തൂണിലും, മരതകകല്ലുകളിലും, സ്വർണ്ണച്ചാമരങ്ങളിലും എണ്ണുവാനാകാത്തവിധം കണ്ണുനീർമുത്തുകളോ അതോ മന്ദഹാസമോ ഒളിഞ്ഞിരിക്കുന്നുണ്ടാവും. കൺതുറന്ന് നോക്കുമ്പോൾ ഇതിനുള്ളിലെ ദിവ്യസൗന്ദര്യം ആദരവോടെ കാണുന്നു. ഇൻഡ്യയിലെ മൈസൂരിലും രാജസ്ഥാനിലും മറ്റ് പല പ്രദേശങ്ങളിലും ചെറുതും വലുതുമായ ധാരാളും രാജകൊട്ടാരങ്ങളുണ്ട്. മഹാനായ അശോക ചക്രവർത്തി […]
സാഹിത്യ അവാർഡുകളിൽ രാഷ്ട്രീയം

ആദിമ കാലങ്ങളിൽ മലയാള സാഹിത്യത്തിന് ദ്രാവിഡ ഭാഷയുടെ മൂടുപടമുണ്ടായിരുന്നെങ്കിൽ ഇന്ന് ആ മൂടുപടമണിയുന്നത് രാഷ്ട്രീയ പാർട്ടികളാണ്. സാഹിത്യ ലോകത്തെന്നും ഭിന്നാഭിപ്രായങ്ങൾ കടന്നുവരാറുണ്ട്. പ്രപഞ്ചത്തിൽ നിറഞ്ഞു തുളുമ്പുന്ന ചൈതന്യമാണ് സാഹിത്യം. ഇന്നവിടെ പനിനീർപ്പൂവിന്റെ ദളങ്ങൾ പോലെ പൂക്കൾ മൃദുവായി വിടരുന്നില്ല. അതിലുപരി രാഷ്ട്രീയ പാർട്ടികളുടെ താൽപര്യമനുസരിച്ചു് വിതയ്ക്കുകയും കൊയ്യുകയും അവർ തന്നെ ഭക്ഷിക്കുകയും ചെയ്യുന്നു. ഈ കൂട്ടർ സാഹിത്യ ലോകത്ത് നടത്തുന്നത് ക്രൂരമായ വിനോദമാണ്. അവിടെ വിരിയുന്നത് വോട്ടുകളാണ്. അത് കേരളത്തിൽ മാത്രമല്ല പ്രവാസികളെ ഒപ്പം നിർത്തി വോട്ടുപെട്ടി […]
വില്യം ഷേക്സ്പിയറിന്റെ ജന്മനാട്ടിൽ

കാരൂർ സോമൻ ബ്രിട്ടിഷുകാർ സർഗ്ഗധനരായ എഴുത്തുകാരെ ഏറെ ബഹുമാനിക്കുന്നവരാണ്. വിവേകമുളളവർക്കു മാത്രമേ പുതുമകള്‍ സൃഷ്ടിക്കുന്ന സാഹിത്യകാരന്മാരെ ഉൾക്കൊളളാനാകൂ. ഈ ബുദ്ധിജീവികള്‍ സമൂഹത്തെ ചൂഴ്ന്നു നിൽക്കുന്ന ജീർണ്ണതകളെ എന്നും എതിർക്കുന്നവരാണ്. അവർ സമൂഹത്തിന് എന്നും നന്മകൾ മാത്രമേ നൽകിയിട്ടുളളൂ. ഇന്ത്യയിൽ എഴുത്തുകാരെ വെടിവെച്ചുകൊല്ലുന്നവർ പെറ്റമ്മയ്ക്കു തുല്യമായ ഭാഷയെ കൊല ചെയ്യുന്ന ജാതിമത ഭ്രാന്തന്മാർ കൂടിയാണ്. ഇവരെ പോറ്റിവളർത്തുന്ന ഭരണകർത്താക്കൾ ഭാഷയെയും സാഹിത്യത്തെയും കൊലചെയ്യാൻ ഒത്താശ ചെയ്യുന്നവരാണ്. വികസിത രാജ്യങ്ങളിൽ മതങ്ങൾക്ക് യാതൊരു പ്രസക്തിയുമില്ല. ജനങ്ങളുടെ പ്രശ്നങ്ങൾക്കാണ് അവർ പരിഗണന […]
ലണ്ടന്‍ കത്തീഡ്രലിലൂടെ

സുന്ദരിയായ തെംസ് നദിയുടെ പരിലാളനമേറ്റു നില്‍ക്കുന്ന മനോഹരമായ ദേവാലയമാണ് സെന്‍റ് പോള്‍ കത്തീഡ്രല്‍. ഇതിന് ഇപ്പോഴും ഒരു പൗരാണിക ഭാവവും പ്രൗഢിയുമുണ്ട്. ഈ നഗരത്തിന്‍റെ ചരിത്രം സ്പന്ദിക്കുന്ന ദേവാലയമാണിത്. രാജ്യത്തെമ്പാടും ഇതുപോലുള്ള ചരിത്ര നിര്‍മിതികള്‍ കാണാനാവും. പതിനെട്ടാം നൂറ്റാണ്ടിന്‍റെ ആദ്യ കാലത്ത് നിര്‍മ്മിച്ച ഈ പള്ളി അക്കാലത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടനിര്‍മ്മിതികളില്‍ ഒന്നായിരുന്നു. രാജകുടുംബവുമായി ബന്ധപ്പെട്ടവരുടെ മാമ്മോദീസ, വിവാഹം, മരണം തുടങ്ങിയവ ഇവിടെയായിരുന്നു നടന്നത്. ഡയാനയുടേയും പ്രിന്‍സ് രാജകുമാരന്‍റേയും വിവാഹം ഇവിടെ വച്ചായിരുന്നു. ലുഡ്ഗേറ്റ് ഹില്‍ […]
സാമൂഹ്യശാസ്ത്ര സാഹിത്യത്തിലെ ശത്രുസംഹാരകര്‍

നമ്മള്‍ നാടുവാഴി യുഗത്തില്‍നിന്നും നവീന ചിന്താധാരയിലേക്ക് വളര്‍ന്നത് ഇന്‍ഡ്യയ്ക്ക് സ്വാതന്ത്ര്യം കിട്ടയതിന് ശേഷമാണ്. എന്തെല്ലാം സ്വപ്നങ്ങളാണ് വിശ്വാസങ്ങളാണ് ഭാരതീയനുണ്ടായിരുന്നത്. സ്വാതന്ത്ര്യം കിട്ടി എഴുപത് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും എഴുപത് ശതമാനത്തിനുള്ളില്‍ വരുന്ന പാവങ്ങള്‍ ഇന്നും ദാരിദ്ര്യവും പട്ടിണിയും നൊമ്പരങ്ങളുമായി കഴിയുന്നു. കാലാകാലങ്ങളായി വരുന്ന നാടുവാഴികള്‍, ഭരണകര്‍ത്താക്കള്‍, അവരുടെ പണ്ടാരശാലകളില്‍ പലതും ഉദ്പാദിപ്പിച്ചുകൊണ്ടിരിക്കുന്നു. ഈ ആധുനിക കാലത്തെ അവരുടെ ജനപ്രിയ ഉല്‍പാദനം വര്‍ദ്ധപ്പിക്കുന്നത് ജാതിമതങ്ങളെ എങ്ങനെ മനുഷ്യമനസ്സുകളില്‍ പ്രതിഷ്ഠിക്കാം എന്നതാണ്. അതില്‍ നിന്നവര്‍ സത്യം, നീതി, ദയ എന്ന ‘ഓം’ […]
ചൈനയിലെ വൻമതിലും മതങ്ങളും- ഇന്ദുലേഖ

ബീജിംഗ് ഇൻറർനാഷണൽ എയർപോർട്ടിൽ നിന്ന് ഞാൻ യാത്രതിരിച്ചത് പഴമയുടെയും പുതുമയുടെയും പടവുകൾ നിറഞ്ഞ വൻമതിലും ദേവാലയങ്ങളും. കാണാനാണ്. ചൈനയിലെ വൻമതിലിന്റെ നിർമ്മാണം നടത്തിയത് ക്വിൻ രാജവംശമാണ്. ഇന്ന് 21,196.18 കിലോമീറ്റർ ദൂരമുളള ഈ മതിലിന്റെ പൂർത്തികരണം നടത്തിയത് മിങ് രാജവംശമാണ്. ഒന്നര സഹസ്രാബ്ദത്തിലധികം ആയിരകണക്കിന് തൊഴിലാളികളെ അണിനിരത്തി മലകളും, കുന്നുകളും, താഴ്‌വാരങ്ങളും താണ്ടി നീണ്ടുനിവർന്നുകിടക്കുന്ന വൻമതിൽ ഒരു വിസ്മയമാണ്. വൻമതിൽ മാത്രമല്ല വിസ്മയം ഏതൊരു വൻകിട രാജ്യത്തെയും സാമൂഹ്യമായും സാംസ്‌കാരികമായും സാമ്പത്തികമായും കായികമായും വെല്ലുവിളിക്കാൻ ശേഷിയുളള ചൈന […]



