പവിഴ പ്രഭയോടെ എെശ്വര്യ ദേവതകളെന്നു തോന്നുന്ന ലോകരാജകൊട്ടാരങ്ങളിലെ അത്യപൂർവ്വ കാഴ്ചകൾ , ഒരു ഭൂതകാലത്തിന്റെ സ്പന്ദനങ്ങൾ, ഹൃദയത്തുടിപ്പുകൾ, അജ്ഞാതമായ ഒരു ലോകത്തേക്കാണ് നമ്മെ നയിക്കുന്നത്. ആ കാഴ്ചകൾ ഒരു ദേശത്തിന്റെ ദേശീയ പൈതൃകവും സമ്പത്തുമാണ്. ഇൗ നക്ഷത്രകൊട്ടാരങ്ങളിലെ ഒാരോ തൂണിലും, മരതകകല്ലുകളിലും, സ്വർണ്ണച്ചാമരങ്ങളിലും എണ്ണുവാനാകാത്തവിധം കണ്ണുനീർമുത്തുകളോ അതോ മന്ദഹാസമോ ഒളിഞ്ഞിരിക്കുന്നുണ്ടാവും. കൺതുറന്ന് നോക്കുമ്പോൾ ഇതിനുള്ളിലെ ദിവ്യസൗന്ദര്യം ആദരവോടെ കാണുന്നു. ഇൻഡ്യയിലെ മൈസൂരിലും രാജസ്ഥാനിലും മറ്റ് പല പ്രദേശങ്ങളിലും ചെറുതും വലുതുമായ ധാരാളും രാജകൊട്ടാരങ്ങളുണ്ട്. മഹാനായ അശോക ചക്രവർത്തി മുതൽ മുഗൾ സാമ്രാജ്യ സ്ഥാപകനായ ബാബർ വരെയുള്ള നല്ല ഭരണാധിപന്മാരുണ്ടായിരുന്നിട്ടും ലോകശ്രദ്ധയെ ആകർഷിക്കുന്ന ഒരു കൊട്ടാരം ഇൻഡ്യയിലില്ല. ഇത് പറയുവാൻ കാരണം ലണ്ടനിലെ ബക്കിങ്ഹാം കൊട്ടാരം സ്പെയിൻ മാഡ്രിഡിലെ റോയൽ കൊട്ടാരം, ഫ്രാൻസിലെ ലോവറി, വെർസാലിസ്, റോമിലെ ക്വയിറനൽ, വിയന്നയിലെ ഹോഫ്ബർഗ്, ജപ്പാൻ ടോക്കിയോവിലെ ഇംപീരിയൽ , ആംസ്റ്റർഡാമിലെ റോയൽ കൊട്ടാരം കാണുമ്പോഴുള്ള അനുഭവമാണ്. ലോകത്തെ സർവ്വദ്വീപുകളും കീഴടക്കിയ ബ്രിട്ടനിലെ സ്വർണ്ണദ്വീപിനെപ്പോലെ തിളങ്ങുന്ന ബക്കിംങ്ഹാം കൊട്ടാരമാണ് എന്നിൽ അജ്ഞാതമായ ഒരുണർവ്വുണ്ടാക്കിയത്. ലോകത്ത് എണ്ണമറ്റ കുതിരപടയോട്ടങ്ങൾ നയിച്ച രാജ്ഞീ രാജാക്കന്മാരുടെ പടച്ചട്ടകളും അന്നത്തെ യുദ്ധസാമഗ്രികളുമടക്കമുള്ളവ ഇതിനുള്ളിൽ തിളങ്ങി നിൽക്കുന്നു. ഇത് എല്ലാ കൊട്ടാരങ്ങളിലും കാണാം. റോമൻ സാമ്രാജ്യത്തിന്റെ സുവർണ്ണകാലം പോലെയാണ് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ സുവർണ്ണകാലം. ബി.സിയിൽ റോമൻ ചക്രവർത്തിയായിരുന്ന അലക്സാണ്ടർ പഞ്ചാബിലെ പോറസ് രാജാവിനെ കീഴ്പ്പെടുത്തിയിട്ട് മഗധ രാജ്യം കീഴടക്കാൻ ജൈത്രയാത്ര നടത്തുമ്പോഴാണ് അദ്ദേഹം രോഗബാധിതനായി ഗ്രീസിലേക്ക് മടങ്ങിയത്. ബ്രിട്ടീഷ് സാമ്രാജ്യം ഭാരതത്തെ കീഴടക്കി നൂറ്റാണ്ടുകളായി ഭരിച്ചു.
ബ്രിട്ടൻ ഒരു ദ്വീപാണെന്ന് പലർക്കുമറിയില്ല. ലോകത്തെ ഏറ്റവും ജനവാസമുള്ള മൂന്നാമത്തെ ദ്വീപാണിത്. ശിലായുഗം മുതൽ ഇവിടെ മനുഷ്യവാസം ഉണ്ടായിരുന്നു. എ.ഡി. അഞ്ചാം നൂറ്റാണ്ടിൽ ഇൗ പ്രദേശങ്ങളിൽ കുടിയേറിപാർത്തവരാണ് ജർമനിയിൽ നിന്നുള്ള അങ് ലെസ എന്ന ഗോത്രവർഗ്ഗം. ഇവരിൽനിന്നാണ് ഇംഗ്ലണ്ട് എന്ന പേരുണ്ടായത്. ഇംഗ്ലണ്ടിന്റെ തലസ്ഥാനമായ വെസ്റ്റ് മിനിസ്ട്രിയിലാണ് ഇൗ ലോക പ്രശസ്ത കൊട്ടാരം സ്ഥിതി ചെയ്യുന്നത്. നിലാവ് പരന്നൊഴുകുന്ന ആകാശത്തിന് കീഴിൽ ഇതൊരു കൊച്ചു കൊട്ടാരമായി തോന്നുമെങ്കിലും ഇതിനുള്ളിലെ കാഴ്ചകൾ നക്ഷത്രമാലകളാൽ വർണ്ണോജ്വലമാണ്. രാജ്യത്തിന്റെ സമ്പൽസമൃദ്ധിപോലെ അതിനുള്ളിലെ ധനവും എെശ്വര്യവും അവിടെയെല്ലാം ശോഭപരത്തുന്നു. വെടിയുണ്ടകൾ തുളച്ചുകയറിയ ഒാരോ രാജ്യത്തിന്റെ മുദ്രണങ്ങളും ഇവിടെ സംരക്ഷിക്കപ്പെടുന്നുണ്ട്. ഇൻഡ്യയിൽ നിന്നെത്തിയ കോഹിനൂർ രത്നവും മറ്റൊരു ഉദാഹരണം. രാജഭരണകാലങ്ങളിൽ യുദ്ധങ്ങൾ ജയിച്ചുവരുന്ന രാജാക്കന്മാർ ഇൗശ്വരനെ പ്രസാദിപ്പിക്കുവാൻ ഇഡ്യയിലടക്കം ധാരാളം അമ്പലങ്ങൾ തീർത്ത് രക്തമൊഴുക്കിയിട്ടുണ്ട്. റോമൻ സാമ്രാജ്യം ലോകത്ത് തീർത്ത അമ്പലങ്ങൾ നാമാവശേഷമായി. എത്രയോ നൂറ്റാണ്ടുകൾ അത് ഇൗ മണ്ണിൽ വഴിപാടുകളുമായി തിളങ്ങിനിന്നിരുന്നു. യരുശലേമിലെ രാജാക്കന്മാരുടെ രാജാവായിരുന്നു ദാവീദും, ശലോമോനും തീർത്ത ലോകാത്ഭുതമായിരുന്ന യരുശലേം ദേവാലയം തകർന്നടിഞ്ഞു. മനുഷ്യന്റെ രക്തം കൊണ്ട്, കൊള്ളകൊണ്ട് നേടിയ സമ്പത്തുക്കൾ നശിക്കുമെന്ന കലികാല അനുഭവങ്ങൾ നമ്മെ പഠിപ്പിക്കുമ്പോൾ ബ്രിട്ടീഷ് സാമ്രാജ്യത്തിന് എന്തുകൊണ്ടാണ് കുരിശ് തുണയായത്. ഇൗ പരാക്രമ വീരന്മാരിൽ എന്തെങ്കിലും നന്മയുണ്ടായിരുന്നോ?
എന്റെ മനസ്സിൽ ആശങ്കകൾ ഉയർന്നു. ഇൗ രാജ്യത്തിന്റെ പതാകയിൽ നിറഞ്ഞു നിൽക്കുന്നത് കുരിശാണ്. കുരിശ് എന്നത് കഷ്ടനഷ്ടങ്ങൾ നിറഞ്ഞതാണ്. ഇന്നത് സമ്പന്നരുടെ കുത്തകയാണ്. മലമുകളിലും കുരിശിൽ ഫലമെടുക്കുന്നവർ. കുരിശിന് പാപമോചനം ലഭിച്ചതായി അറിയില്ല. ബ്രിട്ടൻ നാല് രാജ്യങ്ങളാണ്. ഇൗ നാല് രാജ്യങ്ങളും അറിയപ്പെടുന്നത് നാല് വിശുദ്ധന്മാരുടെ പേരിലാണ്. ഇംഗ്ലണ്ടിന്റെ വിശുദ്ധൻ സെന്റ് ജോർജ്, സ്കോട്ടലണ്ടിന്റെവിശുദ്ധൻ സെന്റ് ആൻഡ്രൂ, വെയിൽസിന്റെ വിശുദ്ധൻ സെന്റ് ഡേവിഡ്, നോർത്തേൺ എെയിർലണ്ടിന്റെ വിശുദ്ധൻ സെന്റ് പാട്രിക്കാണ്. ഇൗ വിശുദ്ധന്മാരുടെ പേരിൽ എല്ലാ രാജ്യത്തും അവധി ദിനങ്ങളുണ്ട്. ഇൻഡ്യയിലെ ഹിന്ദു സംസ്കാരംപോലെ ഇൗ രാജ്യങ്ങളിലും ഒരു ആത്മീയ സംസ്കാരമുണ്ടായിരുന്നു. ഇന്നതിന്റെ വിശുദ്ധി നഷ്ടപ്പെടുത്തിയതുകൊണ്ടാണ് ഇവിടുത്തെ ദേവാലയങ്ങൾ പലതും കച്ചവട മറ്റ് മത കേന്ദ്രങ്ങളാകുന്നത്. ഇൻഡ്യയിലാകട്ടെ മത വർഗ്ഗീയതയും വളരുന്നു. ഇവിടുത്തെ ദേവാലയങ്ങൾ ഇടിഞ്ഞുപൊളിഞ്ഞു പോയില്ലെങ്കിലും വെള്ളക്കാർ ഭൂരിഭാഗം പേരും പള്ളിയിൽ പോകുന്നവരല്ല. അവർക്ക് പൗരോഹിത്യത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. യേശുക്രിസ്തു യാചകനായിരുന്നെങ്കിൽ ഇന്ന് ആ പേരിലുള്ളവർ യജമാനൻമാരാണ്. അവർ ആസ്വദിക്കുന്നത് ആത്മാവിന്റെ സുഗന്ധമല്ല. ജഡത്തിന്റെ ദുർഗന്ധമാണ്. ഒരിക്കൽ ഒാരോരോ രാജ്യങ്ങളിൽ ജനങ്ങളെ കൊന്നൊടുക്കിയവർ ഇന്ന് ജനങ്ങളെ സ്നേഹിക്കാനും ബഹുമാനിക്കാനും പഠിച്ചിരിക്കുന്നു. പാപമോചനത്തിനുള്ള പരിഹാരമാണോ? അതറിയില്ല. മതത്തിൽ ഇവർ വിശ്വസിക്കുന്നില്ല. മറിച്ച് മനുഷ്യരാണ് അവരുടെ മതം. ആ കാര്യത്തിൽ മലയാളി എന്നും നാരായണ ഗുരുവിനോട് കടപ്പെട്ടിരിക്കുന്നു. കൊട്ടാരത്തിന്റെ ചരിത്രം പറയുമ്പോൾ അവിടെയെല്ലാം ദേവാലയങ്ങളുണ്ട്. ബക്കിംങ്ഹാം കൊട്ടാരത്തോടു ചേർന്ന് ദേവാലയമുണ്ടായിരുന്നു. ആ ദേവാലയം രണ്ടാംലോക മഹായുദ്ധത്തിൽ ജർമ്മനി ബോംബിട്ടു തകർത്തിരുന്നു. ബ്രിട്ടീഷുകാർക്ക് മതത്തോടുള്ള കാഴ്ചപ്പാട് ഇൻഡ്യയ്ക്കും മാതൃകയാക്കാവുന്നതാണ്.
എ.ഡി. 1703ൽ തീർത്ത ബക്കിംങ്ഹാം ഭവനത്തിന് 1837ൽ വിക്ടോറിയാ രാജ്ഞിയാണ് ബക്കിംങ്ഹാം കൊട്ടാരം എന്ന് പേരിട്ടത്. മാഡ്രിഡിലെ റോയൽ കൊട്ടാരവും കണ്ണിന് കുളിർമ നൽകുന്ന കാഴ്ചകളാണ് നൽകുന്നത്. ഇൗ കൊട്ടാരമുറികളെക്കാൾ കുറച്ചുകൂടി വിസ്തീർണ്ണമുള്ളതാണ് അവിടുത്തെ മുറികൾ. എല്ലായിടത്തും ഇംഗ്ലീഷടക്കം പല ഭാഷകളിൽ ഒാരോന്നിനെപ്പറ്റി ചരിത്രം എഴുതിവച്ചിട്ടുണ്ട്. ഒാരോ മുറികൾ കയറിയിറങ്ങുമ്പോഴും ഹെഡ്ഫോണിലൂടെ ഒാരോ കാഴ്ചകളെപ്പറ്റി വിവരമുണ്ട്. ഒാരോ സന്ദർശകനും സെക്യൂരിറ്റിയുടെ പൂർണ്ണവലയത്തിലാണ് നടക്കുന്നത്. അതിമനോഹരങ്ങളായ പൂക്കളാൽ അലംകൃതമായ കൊട്ടാരത്തിന് മുന്നിൽ 1911ൽ തീർത്ത വിക്ടോറിയ രാജ്ഞിയുടെ സുവർണ്ണ സ്തൂപം സ്വർണനിറത്തിൽ തലയുയർത്തി നിൽക്കുന്നു. കൊട്ടാരത്തിന് കാവൽനിൽക്കുന്ന പാറാവുകാരുടെ കറുത്ത മുടിയുള്ള തൊപ്പിയും ചുവന്ന കുപ്പായവും ചെഞ്ച് ഒാഫ് ഗാർഡ് കാണാൻ നൂറു കണക്കിന് സന്ദർശകരാണ് രാവിലെ വരുന്നത്. ബാൻഡ്മേളവും ഒരു നാടൻപെണ്ണിനെപ്പോലെ നാണിച്ചു നോക്കുന്ന കുതിരകളും കൊട്ടാരത്തിന്റെ സൗന്ദര്യം വർദ്ധിപ്പിക്കുന്നു. കൊട്ടാരത്തിനകത്തുള്ള വിശാലമായ പാർക്കുകൾ ഉദ്യാനങ്ങൾ, ജലാശയങ്ങൾ, അരയന്നങ്ങൾ മരങ്ങൾ എല്ലാം കൗതുക കാഴ്ചയാണ്. എല്ലാവർഷവും 50000ത്തിലധികം സന്ദർശകരാണ് ഇവിടേക്കു വരുന്നത്. ഇത് പഴയ കണക്കാണ്. ലോകത്തിലെ വിശിഷ്ട അതിഥികളെ സ്വീകരിക്കുന്നതും ഇൗ കൊട്ടാരത്തിലാണ്. ചെറുതും വലുതുമായ 848 മുറികളാണുള്ളത്. 78 ബാത്ത് മുറികൾ, 92 ഒാഫീസുകൾ, സ്വിമ്മിംഗ്പൂൾ, ഡോക്ടേഴ്സ് ക്ലിനീക്കുകൾ, വലിയ സ്വീകരണ ഹാളുകൾ, പോസ്റ്റ് ഒാഫീസ് അങ്ങനെ ഒരു ഭരണചക്രത്തിന്റെ എല്ലാം ഇവിടെ കാണാം. പുറത്ത് നിന്നുള്ളവർക്ക് ഇതിനുള്ളിലേക്ക് പ്രവേശനം ലഭിച്ചത് 1993ലാണ്. ഏപ്രിൽ സെപ്തംബർ മാസങ്ങളിലാണ് കൊട്ടാരം സന്ദർശകർക്കായി തുറന്നു കൊടുത്തത്. കൊട്ടാരത്തിന് പുറത്തുള്ള ഹൈഡ് പാർക്കിലും കൊട്ടാരത്തിനുള്ളിലെ പാർക്കിലും ധാരാളം അണ്ണാൻമാരുണ്ട്. അവരുടെ ഒാട്ടവും ചാട്ടവും കുസൃതിയുമൊക്കെ കുട്ടികൾക്ക് ഏറെ കൗതുകമുണർത്തുന്നു. നമ്മുടെ അണ്ണാൻമാരെക്കാൾ നാലിരട്ടി വലിപ്പും ഇവർക്കുണ്ട്. ഇവിടുത്തെ പ്രാവുകളെപ്പോലെ അണ്ണാൻമാരും മനുഷ്യരുമായി നല്ല എെക്യത്തിലാണ്. അഗാധമായ സ്നേഹമാണ് മിണ്ടാപ്രാണികളോട് ഇവർ കാട്ടുന്നത്. ഇക്കാര്യത്തിൽ നമ്മുടെ ജനത്തെയോർത്ത് ഞാൻ ലജ്ജിക്കുന്നു. ഇൻഡ്യയിൽ മൃഗങ്ങളോടു കാട്ടുന്ന ക്രൂരത വലുതാണ്. മൃഗങ്ങൾ നിർഭയമായി ജീവിക്കട്ടെ. ഭയാനകമായി ജീവിക്കാൻ ഇടവരാതിരിക്കട്ടെ. മനുഷ്യരായാലും മൃഗങ്ങളായാലും അധികാരത്തിന്റെ ഗർവ്വിൽ ഇവരുടെ പീഡന പ്രഹരമേറ്റും ജീവിക്കാനുള്ളവരല്ല. ആ നല്ല സന്ദേശമാണ് നല്ല ജനാധിപത്യം വിളംബരം ചെയ്യുന്നത്. ഇൻഡ്യയിൽ കാണുന്ന ജനാധിപത്യത്തിന്റെ ആധിക്യം അരാജകത്വത്തിലേക്കാണ് പൊയ്ക്കൊണ്ടിരിക്കുന്നത്. ബ്രിട്ടനിൽ ചെറുതും വലതുമായ ധാരാളം ചരിത്രങ്ങളുറങ്ങുന്ന അനേകം കൊട്ടാരങ്ങളുണ്ട്. അതൊന്നും ഇടിച്ചുപൊളിച്ചുകളയാതെ അതൊക്കെ ദേശീയ പൈതൃകമായി സംരക്ഷിക്കുന്നവരാണ് പാശ്ചാത്യരാജ്യങ്ങളിലുള്ളവർ. അതവരുടെ സംസ്കൃതിയുടെ ഹൃദയവിശാലതയാണ്. ഇവരിൽ രാജകീയ, മതങ്ങളുടെ പരിവേഷങ്ങളില്ലാത്ത ചരിത്രവസതികളുമുണ്ട്. ഇവിടെയെല്ലാം ആയിരക്കണക്കിന് നൂറ്റാണ്ടുകളുടെ പഴക്കമുള്ള പുസ്തകശേഖരണവുമുണ്ട്. നമ്മുടെ വീടുകളിൽ എത്രമാത്രം പുസ്തകങ്ങളുണ്ട്. വികസിത രാജ്യങ്ങളെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്നത് പുസ്തകങ്ങളും വായനയുമാണ്. സിനിമയെക്കാൾ പ്രിയം സംഗീതവും സാഹിത്യവുമാണ്. അറിവുള്ളതിനാൽ അസഹ്യമായ ദുഃഖഭാരവുമായി ഇവർ ജീവിക്കുന്നില്ല.
About The Author
No related posts.