ആൻഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകൾ

ഓരോ കുട്ടിയും നിർബന്ധമായും വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണ് ഇത് . ഹിറ്റ്ലർ യഹൂദജനതയോട് കാട്ടിയ ക്രൂരതയിൽ നാമാവശേഷമാക്കപ്പെട്ട ഒരു കുടുംബമാണ് ആൻഫ്രാങ്കിന്റേത് .ഒളിത്താവളത്തിന്റെ ഇരുട്ടുമുറികളിൽ രൂപം കൊണ്ട ഹൃദയത്തുടിപ്പുകളാണത് .ഒടുവിൽ ആനിന്റെ കുടുംബവും പിടിക്കപ്പെട്ടു .1945–ൽ ആൻഫ്രാങ്ക് തടവറയിൽ കിടന്നു തന്നെ മരണത്തിന് കീഴടങ്ങി .ഓരോ ദിവസത്തെയും ഡയറിക്കുറിപ്പുകൾ തുടങ്ങുന്നത് “പ്രിയപ്പെട്ട കിറ്റീ “എന്നു സംബോധന ചെയ്തുകൊണ്ടാണ് . ഇടുങ്ങിയ ഇരുട്ടുമുറിയിൽ മരണത്തെ പ്രതീക്ഷിച്ചു കഴിയുമ്പോഴും ആ പതിമൂന്നുകാരിയുടെ മുന്നിൽ ഭാവിയെക്കുറിച്ചുള്ള അഭിനിവേശമായിരുന്നു .മരണം മുന്നിലുണ്ട് എന്നവൾക്കറിയാം […]
ഇരയോട് – പ്രമിൽ കുമരകം

കരയരുതുപെണ്ണേ കരിങ്കോഴികൾ നിന്റെ കരളുകൾ കൊത്തിക്കുടിച്ചിരിക്കാം കരിന്തേളുകൾ നിന്റെപച്ച മാംസത്തിലാ വിഷ മുള്ളുകുത്തി രമിച്ചിരിക്കാം ക്യാമറക്കഴുകൾ നിന്റെ കണ്ണീർ മുഖം ഒപ്പുവാൻ വട്ടമിട്ടാർത്തടുക്കും മാദ്ധ്യമച്ചന്തയിൽ അന്തിക്കുവിൽക്കുവാൻ കേവലം നീയൊരു വാർത്ത മാത്രം അന്തിക്കു ചാനലിൽ ചർച്ചക്കുടുപ്പിട്ട് സാമൂഹ്യ രക്ഷകർ വന്നിരിക്കും അന്യോന്യം കുറ്റം പറഞ്ഞു സഹതാപ ക്കണ്ണീരൊഴുക്കി പ്രതികരിക്കും എല്ലാമിരയ്ക്കുള്ള നീതിക്കുവേണ്ടിയീ ചൂടുള്ള ചർച്ചകൾ എന്നു തോന്നും മൊത്തം വ്യവസ്ഥയെ കുറ്റം പറഞ്ഞവർ ചായ […]
കർമ്മവിപാകം – സൂസൻ പാലാത്ര

ഒന്നും മിണ്ടാൻ പറ്റുന്നില്ല. വാക്കുകൾ ഉള്ളിൽ കിടന്ന് ചീർത്ത് വീർപ്പുട്ടിയ്ക്കുന്നു. അക്ഷരങ്ങൾ പുറത്തേക്കു വിടാനുള്ള ശ്രമത്തിൽ തൊണ്ട ഞരമ്പുകൾ മുറിയുന്ന പോലെ. സുമേഷ് കാലുകളുയർത്താൻ ശ്രമിച്ചു. അനങ്ങുന്നില്ലല്ലോ. ശരീരത്തോടു് ചേർത്ത് തടിക്കഷണങ്ങൾ കെട്ടിയിട്ടിരിക്കുന്ന പോലെ. കൈകളുടെ ചലനവും കുറഞ്ഞു. രണ്ടു മൂന്നു കൊതുകുകൾ മൂളിപ്പാട്ടുംപാടി മുഖത്തും കഴുത്തിലും വന്നിരുന്ന് ചോരവലിച്ചൂറ്റുന്നു. കണ്ണിനു താഴെയിരുന്ന് കൂടുതൽ അസ്ഥസ്ഥതപ്പെടുത്തുന്ന കൊതുകിനെയെങ്കിലും കൊല്ലാനോ ഓടിച്ചു കളയാനോ പറ്റുന്നില്ല. ചലനമറ്റ കൈകൾ. […]
യുകെയിൽ മാസ്ക് ഇനി നിർബന്ധമല്ല, സ്വയം തീരുമാനിക്കാം

ലണ്ടൻ ∙ ജൂലൈ 19ന് ലോക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുന്നതോടെ യുകെയിൽ മാസ്ക് ധരിക്കുന്നതു നിർബന്ധമല്ലാതാകും. മാസ്ക് ധരിക്കണമോ എന്നത് ഇനി നിയമപരമായ ബാധ്യതയല്ല, പൗരന്മാരുടെ സ്വന്തം ഉത്തരവാദിത്തമായി മാറുമെന്നും പ്രധാനമന്ത്രി താമസിയാതെ ഇക്കാര്യം പ്രഖ്യാപിക്കുമെന്നും മന്ത്രി റോബർട്ട് ജൻറിക് പറഞ്ഞു. നിയന്ത്രണങ്ങൾ മതിയാക്കാറായെന്നും കോവിഡിനൊപ്പം ജീവിക്കാൻ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക അകലം പാലിക്കുന്നതു സംബന്ധിച്ച ചട്ടവും പിൻവലിച്ചേക്കും. English Summary: Minister says England will ditch face mask rules on July 19
അബുദാബി ബിഗ് ടിക്കറ്റ്; 40 കോടി രൂപയുടെ ഭാഗ്യം കൊല്ലം സ്വദേശിക്ക്,ടാക്‌സി ഡ്രൈവർ

ദുബായ്: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 40 കോടിയിലേറെ രൂപ സ്വന്തമാക്കി പ്രവാസി മലയാളിയും ഒമ്പത് സുഹൃത്തുക്കളും. ദുബായില്‍ ഡ്രൈവറായ കൊല്ലം സ്വദേശി രഞ്ജിത് സോമരാജന്റെ (37) പേരിലെടുത്ത ടിക്കറ്റിനാണ് സമ്മാനം. മൂന്നുവര്‍ഷമായി രഞ്ജിത് ടിക്കറ്റെടുക്കുന്നുണ്ട്. ഹത്തയില്‍ പോയി മടങ്ങുന്ന വഴിയിലാണ് ഭാഗ്യം തേടിയെത്തിയ വിവരം അറിയുന്നതെന്നും ഇനി സ്വന്തമായി ഒരു ബിസിനസ് തുടങ്ങാനാണ് ആലോചനയെന്നും രഞ്ജിത് പറഞ്ഞു. 349886 എന്ന നമ്പറിനാണ് സമ്മാനം. 2008 മുതല്‍ ദുബായ് ടാക്സിക്ക് കീഴില്‍ വിവിധ കമ്പനികളിലായി ഡ്രൈവറായി […]
🔵’ഓന് മരുന്ന് കിട്ടണം’ അഫ്ര പറഞ്ഞു, കേരളം കേട്ടു..കുഞ്ഞു മുഹമ്മദിന്റെ ചികിത്സയ്ക്കുള്ള 18 കോടി കിട്ടി

കോഴിക്കോട്: സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫിയെന്ന ജനിതക വൈകല്യത്തിന് മരുന്ന് വാങ്ങാന്‍വേണ്ടി സഹായം തേടിയ കണ്ണൂര്‍ പഴയങ്ങാടിയിലെ ഒന്നര വയസുകാരന്‍ മുഹമ്മദിനായി കൈകോര്‍ത്ത് കേരളം. ചികിത്സയ്ക്കാവശ്യമായ 18 കോടി രൂപ ലഭിച്ചുവെന്ന് മുഹമ്മദിന്റെ കുടുംബം അറിയിച്ചു. ഇനി ആരും പണം അയക്കേണ്ടതില്ലെന്നാണ് കുടുംബം അറിയിച്ചത്. പതിനായിരത്തിലൊരാള്‍ക്ക് മാത്രം വരുന്ന അപൂര്‍വ രോഗമാണ് സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി. രോഗം ബാധിച്ച് നടക്കാനാവാത്ത സ്ഥിതിയിലാണ് കുഞ്ഞ്. മുഹമ്മദിന്റെ സഹോദരി 15 വയസ്സുകാരി അഫ്രക്ക് നേരത്തെ ഈ അസുഖം സ്ഥിരീകരിച്ചിരുന്നു. അതിനു പിന്നാലെ […]
ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒരാഴ്ച കൂടി; ടി പി ആര്‍ നിരക്ക് കൂടിയ ജില്ലകളില്‍ പരിശോധന വര്‍ധിപ്പിക്കും

സംസ്ഥാനത്തെ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒരാഴ്ച കൂടി നീണ്ടേക്കും. സംസ്ഥാനത്ത് പൊതുവിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള വടക്കന്‍ ജില്ലകളില്‍ പ്രത്യേകിച്ചും പരിശോധനകള്‍ വര്‍ദ്ധിപ്പിക്കാനാണ് ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ തീരുമാനമായിരിക്കുന്നത്. എന്തെല്ലാം ഇളവുകള്‍ വേണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ജില്ലാ കളക്ടര്‍മാരുടെ യോഗം മുഖ്യമന്ത്രി നാളെ വിളിച്ചിട്ടുണ്ട്. നാളെ വൈകിട്ട് മൂന്നരയ്ക്കുള്ള യോഗശേഷം വൈകിട്ടത്തെ വാര്‍ത്താസമ്മേളനത്തിലാവും ലോക്ഡൗണ്‍ നിയന്ത്രണം എങ്ങനെയെന്ന് മുഖ്യമന്ത്രി വിശദീകരിക്കുക. ടെസ്റ്റുകള്‍ പൊതുവില്‍ സംസ്ഥാനത്ത് കൂട്ടിയതാണ് ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് കൂടാന്‍ കാരണമെന്ന് വിദഗ്ധ […]
സെഞ്ചുറിയിലും നില്‍ക്കാതെ പെട്രോള്‍ വില കുതിക്കുന്നു; ഇന്നും വര്‍ധിപ്പിച്ചു

കൊച്ചി: രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില വര്‍ധനവ് തുടരുന്നു. ഇന്ന് പെട്രോളിന് ലിറ്ററിന് 35 പൈസ വര്‍ധിപ്പിച്ചു. അതേ സമയം ഡീസല്‍ വിലയില്‍ ഇന്ന് മാറ്റമില്ല. പെട്രോളിന് തിരുവനന്തപുരത്ത് 101.84 രൂപയും കൊച്ചിയില്‍ 100.06, കോഴിക്കോട് 101.66 രൂപയുമാണ് ലിറ്ററിന് ഇന്നത്തെ വില. ഡീസലിന് തിരുവനന്തപുരത്ത് 96.03 രൂപയും കൊച്ചിയില്‍ 94.26 രൂപയുമാണ് ലിറ്ററിന് വില. ഇന്നത്തെ വില വര്‍ധനയോടെ കേരളത്തില്‍ എല്ലായിടത്തും പെട്രോള്‍ വില 100 കടന്നു
ഓർമകൾക്ക് 27- – വയസ്: വൈക്കം മുഹമ്മദ്ബഷീറിനെ അനുസ്മരിച്ചുകൊണ്ട് സാംസ്കാരിക കേരളം”

മലയാളത്തിന്‍റെ പ്രിയ:’ കഥാകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്‍റെ ഓര്‍മ്മകള്‍ക്ക് ഇന്ന് 27 വയസ്. പരമ്ബരാഗത സാഹിത്യ വ്യവസ്ഥകളെ വെല്ലുവിളിച്ചുകൊണ്ടാണ് ബഷീര്‍ എന്ന എഴുത്തുകാരന്‍ വായനക്കാരന്‍റെ ഹൃദയത്തില്‍ ചേക്കേറിയത്. വ്യാകരണത്തിന്‍റെ വേലിക്കെട്ടുകള്‍ പൊളിച്ചുകളഞ്ഞ ബഷീര്‍, ആഖ്യയും അഖ്യാതവുമില്ലാതെ കഥകള്‍ക്ക് സ്വന്തമായ ഒരു അഖ്യാന രീതി സമ്മാനിച്ചു. ഭാവനസമ്ബന്നതയേക്കാള്‍ അനുഭവങ്ങളുടെ ചെറിയ ചെറിയ ഏടുകളാണ് ബഷീര്‍ കഥകളിലേക്ക് വായനക്കാരെ അടുപ്പിച്ചത്. ബാല്യകാല സഖി, പാത്തുമ്മയുടെ ആട്, ന്‍റുപ്പൂപ്പായ്ക്കൊരു ആനയുണ്ടാര്‍ന്ന്, ശബ്ദങ്ങള്‍, പ്രേമലേഖനം, മതിലുകള്‍ തുടങ്ങി ബഷീറിന്‍റെ കൃതകളെല്ലാം തന്നെ വായനക്കാര്‍ക്ക് […]
ഇന്ന് 8037 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.03, മരണം 102

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 8037 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂർ 922, പാലക്കാട് 902, മലപ്പുറം 894, കോഴിക്കോട് 758, തിരുവനന്തപുരം 744, കൊല്ലം 741, എറണാകുളം 713, കണ്ണൂർ 560, ആലപ്പുഴ 545, കാസർഗോഡ് 360, കോട്ടയം 355, പത്തനംതിട്ട 237, ഇടുക്കി 168, വയനാട് 138 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 80,134 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.03 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ […]
പൊഹറൂങ്ക – സാഗ ജെയിംസ്

രണ്ടാം ലോകമഹായുദ്ധക്കെടുതിയിൽ നിന്നും റഷ്യൻ ജനത ഉയിർത്തെഴുന്നേൽക്കാൻ തുടങ്ങിയിരിക്കുന്നു. ഓളങ്ങൾ ഇല്ലാതെ തണുത്തുറഞ്ഞു ശാന്തമായൊഴുകുകയാണ് നേവാ നദി. മഞ്ഞിൽ കുളിച്ചു നിന്ന ആ സായന്തനത്തിൽ ലെനിൻ ഗ്രാഡിലെ തെരുവുകളൊന്നിലെ ബിർച്ച് മരത്തടികളാൽ തീർത്തൊരു മനോഹര ഭവനത്തിലേക്ക് നടന്നെത്തുമ്പോൾ തന്റെ ഉള്ളിൽ പെരുമ്പറ കൊട്ടുന്ന വികാരമെന്തെന്ന് വിവേചിച്ചറിയാനയാൾക്കാവുമായിരുന്നില്ല. *ബാറങ്കിയ്ക്കൊപ്പം നല്ല ചൂട് ബീറ്റ് റൂട്ട് ജൂസു നുണഞ്ഞു കൊണ്ടിരിക്കുകയായിരുന്നു മിഷേൽ. കതകിലാരോ മുട്ടുന്നതു കേൾക്കേ അവളുറക്കെ വിളിച്ചുകൂവി ‘. “മമ്മാ …പാപ്പ വന്നേ… ” “ഓ… മിഷേൽ.. ഒന്നു […]
ജ്യോതിര്‍ഭവനിലെ ജ്യോതിസ് സബിത ഹാപ്പിയാണ് – ജോസ് ക്ലെമന്റ്

ജീവിതം ഹാപ്പിയാക്കാൻവേണ്ടി വ്രതത്രയ മേലങ്കിയണിയാൻ മോഹിച്ച സബിതയെന്ന കൗമാരക്കാരി സിസ്റ്റർ സബിതയായപ്പോൾ മറ്റുള്ളവരെ ഹാപ്പിയാക്കുന്നതിലാണ് വ്യഗ്രതകാട്ടിയത്. മരണത്തെ മുഖാമുഖം ദർശിക്കുന്നവരെപ്പോലും ഹാപ്പിയാക്കുന്ന, നല്ലമരണത്തിന് ഒരുക്കുന്ന സിസ്റ്റേഴ്‌സ് ഓഫ് സെൻറ ് ജോസഫ് കോൺഗ്രിഗേഷനി (SJC) ലെ മാനസാന്തരത്തിന്റെ പറുദീസാ സൂക്ഷിപ്പുകാരിയുടെ സന്തോഷ ജീവിതത്തിന്റെ തിരനോട്ടം. ഒരു സന്ന്യാസിനിയായാൽ ജീവിതം മനോഹരവും സന്തോഷപ്രദവുമായിരിക്കുമെന്ന് സ്വപ്നംകണ്ടിരുന്ന ബാലിക. ഒരു ടീനേജുകാരിയായപ്പോഴും വിചാരങ്ങൾ മറിച്ചായിരുന്നില്ല. സന്ന്യാസത്തിന്റെ കെട്ടുപോകാത്ത ശോഭിതമുഖം എന്നും ഈ കൗമാരക്കാരിയെ തൊട്ടുണർത്തിയിരുന്നു. കോട്ടയം ഗാന്ധിനഗർ സെൻറ ് ജോസഫ് […]



