LIMA WORLD LIBRARY

ജ്യോതിര്‍ഭവനിലെ ജ്യോതിസ് സബിത ഹാപ്പിയാണ് – ജോസ് ക്ലെമന്റ്

ജീവിതം ഹാപ്പിയാക്കാൻവേണ്ടി വ്രതത്രയ മേലങ്കിയണിയാൻ മോഹിച്ച സബിതയെന്ന കൗമാരക്കാരി സിസ്റ്റർ സബിതയായപ്പോൾ മറ്റുള്ളവരെ ഹാപ്പിയാക്കുന്നതിലാണ് വ്യഗ്രതകാട്ടിയത്. മരണത്തെ മുഖാമുഖം ദർശിക്കുന്നവരെപ്പോലും ഹാപ്പിയാക്കുന്ന, നല്ലമരണത്തിന് ഒരുക്കുന്ന സിസ്റ്റേഴ്‌സ് ഓഫ് സെൻറ ് ജോസഫ് കോൺഗ്രിഗേഷനി (SJC) ലെ മാനസാന്തരത്തിന്റെ പറുദീസാ സൂക്ഷിപ്പുകാരിയുടെ സന്തോഷ ജീവിതത്തിന്റെ തിരനോട്ടം.

ഒരു സന്ന്യാസിനിയായാൽ ജീവിതം മനോഹരവും സന്തോഷപ്രദവുമായിരിക്കുമെന്ന് സ്വപ്നംകണ്ടിരുന്ന ബാലിക. ഒരു ടീനേജുകാരിയായപ്പോഴും വിചാരങ്ങൾ മറിച്ചായിരുന്നില്ല. സന്ന്യാസത്തിന്റെ കെട്ടുപോകാത്ത ശോഭിതമുഖം എന്നും ഈ കൗമാരക്കാരിയെ തൊട്ടുണർത്തിയിരുന്നു. കോട്ടയം ഗാന്ധിനഗർ സെൻറ ് ജോസഫ് ഹോമിന്റെയും ജ്യോതിർഭവന്റെയും സാരഥിയായ സിസ്റ്റർ സബിത. ദുഃഖ സന്തോഷ സമ്മിശ്ര ജീവിതത്തെ പങ്കുവച്ചുകൊണ്ട് കൃത്രിമമല്ലാത്ത ചിരിയോടെ സബിത സിസ്റ്റർ പറയുന്നു: ഞാൻ ഹാപ്പിയാണ്!
മോഹവഴിയിലെ സംതൃപ്തി
സദാസമയവും ഹാപ്പിയായി നടക്കുകയും ഹാപ്പിയായി ഇടപഴകുകയും ചെയ്യുന്ന നീളൻ ഉടുപ്പും (Habit) തലയിൽ തട്ടവും (Veil) ഇട്ട കന്യകമാരെക്കണ്ടാണ് സബിത വളർന്നത്. ബാല്യത്തിൽ പള്ളിയിൽവച്ചും കൗമാരക്കാലത്ത് വിദ്യാലയത്തിലും മതബോധനക്ലാസ്സുകളിലുമൊക്കെ ഇവരുടെ സാന്നിധ്യമറിഞ്ഞും ഇവരുമായി അടുത്തിടപഴകിയും സന്ന്യാസജീവിതം സന്തോഷകരമായ ഒരു ജീവിതമാണെന്ന ധാരണയി ലായിരുന്നു സബിത. അതിനാൽ ഒരു കന്യാസ്ത്രിയാകുകയെന്ന മോഹം കുഞ്ഞുനാൾതൊട്ട് മനസ്സിൽ വള രുകയും വേരൂന്നുകയും ചെയ്തു. പിൻതിരിപ്പിക്കലുകളെയും പ്രതിബന്ധങ്ങളെയും തരണംചെയ്ത് ഒരു സന്ന്യാസാർത്ഥിനിയായപ്പോഴാണ് സമർപ്പണജീവിതത്തിന്റെ അകംപൊരുൾ സബിത അറിയുന്നത്. പക്ഷെ ആ ജീവിതത്തെ സബിത ഹാപ്പിയാക്കാൻ ശ്രമിച്ചപ്പോൾ മൂന്നരപതിറ്റാണ്ടുപിന്നിട്ട സമർപ്പിത ജീവിതത്തിൽ ഇന്നോളം അസന്തുഷ്ടിയോ അസംതൃപ്തിയോ ഉണ്ടായിട്ടില്ലെന്നുള്ള സത്യം സി. സബിത സന്തോഷ ത്തോടെതന്നെ വെളിപ്പെടുത്തുന്നു. എന്നാൽ, സന്തോഷജീവിതത്തിൽ വർണപകിട്ടിന്റെ മാഹാ്യം എന്തെന്ന റിയുമ്പോഴാണ് അദ്ഭുതം. ശുശ്രൂഷാജീവിതത്തിന്റെ സിംഹഭാഗവും കാൻസർ രോഗികൾക്കും അതും പരിത്യക്തരായവർക്കൊപ്പവും എച്ച്.ഐ.വി, എയ്ഡ്‌സ് രോഗിണികൾക്കും ഉപേക്ഷിക്കപ്പെട്ട വൃദ്ധർക്കുമൊപ്പമാ യിരുന്നുവെന്നറിയുമ്പോഴാണ് ഉറക്കമൊഴിഞ്ഞ രാപകലുകൾകൊണ്ട് തീർത്ത ഈ പ്രാർത്ഥനാശുശ്രൂഷാ ജീവിതത്തിന്റെ ശോഭിതമുഖം ദർശിക്കാനും ഉൾക്കൊള്ളാനുമാകുന്നത്. സിസ്റ്റർ സബിത എല്ലാം ദൈവസവിധ ത്തിലർപ്പിച്ചു മുന്നേറുന്നതുകൊണ്ട് ബാല്യത്തിൽ അങ്കുരിച്ച സന്തോഷത്തിന് നാളിതുവരെ വാട്ടം സംഭ വിച്ചിട്ടില്ല
നാണ്ണത്സവഴി
പ്രാർഥാന്തരീക്ഷം  നിറഞ്ഞുനിന്ന ഒരു കുടുംബത്തിലാണ് ജനനവും വളനുർനുച്ചയുമെനുങ്കിലും അതിരുകവിഞ്ഞ ഭക്തിഭ്രമമോ തീക്ഷ്ണതയോ ഒന്നുമില്ലാതിരുന്ന സബിതയ്ക്ക് കുട്ടിത്തം നിറഞ്ഞ മോഹമായിരുന്നു കന്യാസ്ത്രിയാകുകയെന്നത്. ഭാവിജീവിതം സന്തോഷകരമാക്കിത്തീർക്കുകയെന്ന ലക്ഷ്യംമാത്രമേ മനസ്സിലുണ്ടായിരുന്നുള്ളൂ. ഒൻപത്, പത്ത്, ക്ലാസ്സുകളിൽ വേദപാഠം പഠിപ്പിക്കാൻ കടുത്തുരുത്തിയിൽനിന്നുംവന്നിരുന്ന സിസ്റ്റർ ജോസിയുടെ ഇടപെടലുകൾ സന്തോഷജീവിതമെന്ന സ്വപ്നത്തിലേക്ക് കൂടുതൽ അടുപ്പിച്ചു. വീട്ടുകാരുടെ എതിർപ്പ് നിലനിൽക്കേതന്നെ അഗതികൾക്കും കഷ്ടപ്പെടുന്നവർക്കും ആശ്രയവും ശുശ്രൂഷയും പ്രദാനം ചെയ്യുന്ന സെൻറ ് ജോസഫ് സന്ന്യാസിനിസമൂഹത്തിന്റെ ഏറ്റുമാനൂർ ജോസ്ഗിരി കോൺവൻറിൽ 1982ൽ ഒരു അർത്ഥിയായി പ്രവേശിച്ചു. സന്ന്യാസപരിശീലനങ്ങൾക്കൊപ്പം പ്ലസ്ടു പഠനവും ബി.സി.എം കോളജിൽ ചേർന്ന് ബിരുദവും നേടി. 1986ൽ പ്രഥമവൃതവാഗ്ദാനവും 1992ൽ നിത്യവ്ര തവാഗ്ദാനവുംനടത്തി പൂർണകന്യകയായി
ആതുരരംഗത്തേക്കുള്ള ചുവടുവയ്പ്പ്
സഭാധികാരികളുടെ നിർദ്ദേശാനുസരണം ജ്ഞാനോദയയിൽ ഏകവർഷ ദൈവശാസ്ത്രപഠനം പൂർത്തീകരിച്ചതിനെത്തുടർന്ന് കോട്ടയം കാരിത്താസിൽ നഴ്‌സിംഗ് പഠനത്തിനായി ചേർന്നു. അവിടെത്തന്നെ 2 വർഷം കർമനിരതയായി. തുടർന്ന് മോനിപ്പിള്ളി മോൺ. ഊരാളിൽ മെമ്മോറിയൽ (MUM) ആശുപത്രിയിൽ 1 വർഷം സേവനമനുഷ്ഠിച്ചു. തുടർന്ന് 1995ൽ ആതുരശുശ്രൂഷാദൗത്യത്തിനായി വിദേശത്ത് നിയോഗിക്കപ്പെട്ടു. ജർമനിയിലെ റേഗൻസ്ബുർഗ് രൂപതയിലെ ഓൾഡ് ഏജ് ഹോമിലായിരുന്നു ആദ്യ വിദേശ ആതുര ശുശ്രൂഷ. ഒരു ദശാബ്ദകാലത്തെ സേവനങ്ങൾക്കൊടുവിൽ തിരിച്ചെത്തിയ സി. സബിത തന്റെ ജീവിതം വിശ്രമിക്കാനായി മാറ്റിവച്ചില്ല. അട്ടപ്പാടി കല്ലുമലയിലെ രാജഗിരി ഡിസ്‌പെൻസറിയിലെ ശുശ്രൂഷകയായി കർമനിരതയാകുകയായിരുന്നു. അവിടെ മഠാധിപതിയും ആതുരകേന്ദ്രത്തിന്റെ ഉത്തരവാദിത്വവും പേറി മൂന്നുവർഷം ചെലവഴിച്ചു. 2008ൽ വീണ്ടും ജർമനിയിലെ വൃദ്ധസദനത്തിലേക്കുതന്നെ തിരിച്ചു പോയി. 2 വർഷങ്ങൾക്കുശേഷം തിരിച്ച് നാട്ടിലെത്തിയ ഈ സമർപ്പിത, കാരിത്താസ് അനുഗ്രഹ വൃദ്ധസദനത്തിന്റെ മേൽനോട്ടം ഏറ്റെടുക്കുകയും അവിടെ അനുഗ്രഹമായിത്തീരുകയും ചെയ്തു. വീണ്ടും സിസ്റ്ററിന്റെ സേവനം മോനിപ്പള്ളി MUM ആശുപത്രി ആവശ്യപ്പെട്ടതിനെ തുടർന്ന്, ആവശ്യങ്ങളിൽ അറിഞ്ഞിടപെടുന്ന ഈ സന്ന്യാ സിനി 5 വർഷം തന്റെ സേവനങ്ങൾ MUM ആശുപത്രിയിൽ ചെലവഴിച്ചു. 2017ലാണ് കോട്ടയം ഗാന്ധിന ഗറിലെ സെൻറ ്‌ജോസഫ്‌സ് ഹോമിന്റെയും ജ്യോതിർഭവന്റെയും സാരഥിയായി നിയോഗിതയാകുന്നത്.
ആരും അന്യരല്ല
ആതുരശുശ്രൂഷാരംഗത്ത് രജതപ്രഭയേറ്റുനിൽക്കുന്ന ശാന്തിസദനമാണ് ഗാന്ധിനഗർ സെൻറ ് ജോസഫ്‌സ്
ഹോം. ഇവിടെയെത്തുന്ന മാനസികശാരീരിക വ്രണിതരാരുംതന്നെ സിസ്റ്റേഴ്‌സ് ഓഫ് സെൻറ ് ജോസഫ്‌സ് സന്ന്യാസിനിമാർക്ക് അന്യരല്ല. പരിത്യജിക്കപ്പെട്ട ഓരോരോ അർബുദബാധിതരും തങ്ങളുടെ മാതാപിതാക്കളും സഹോദരിസഹോദരന്മാരുമാണ്. 40 ബെഡ്ഡുകളോടുകൂടി പ്രവർത്തിക്കുന്ന ഈ കാൻസർ പുനരധിവാസ കേന്ദ്രത്തിൽ ഇപ്പോൾ കോവിഡു കാരണം 20 പേരെയാണ് ശുശ്രൂഷിച്ചുകൊണ്ടിരിക്കുന്നത്. തിരസ്‌കൃതരാണ് ഇവിടുത്തെ അന്തേവാസികൾ.
സമൂഹസ്ഥാപകനായ ദൈവദാസൻ പൂതത്തിൽ തൊമ്മിയച്ചന്റെ ചരമ അർധശതാബ്ദി സ്മാരകമായി 26 വർഷങ്ങൾക്കുമുമ്പ് സമാരംഭിച്ച സാന്ത്വനകേന്ദ്രമാണിത്. കാൻസർ ബാധിച്ച് ആരോരുമില്ലാതെ വേദനിച്ചുകഴിയുന്നവരെ തേടിയെത്തി ഏറ്റെടുത്ത് ശുശ്രൂഷിക്കുന്ന മാനവികതയുടെ പറുദീസയാണിത്.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ കാൻസർ വിഭാഗത്തിൽനിന്നും തഴയപ്പെടുന്ന മരണാ സന്നരായ രോഗികളെ നോവറിയിക്കാതെ, നിറസ്‌നേഹം നൽകി, നല്ല മരണത്തിന് ഒരുക്കുന്ന ഒരു മാലാഖയാണ് സിസ്റ്റർ സബിത. ഈ പാലിയേറ്റീവ് കെയർ യൂണിറ്റിൽ എത്തുന്ന ഭൂരിഭാഗംപേരും ശാരീരിക മാനസിക വ്രണങ്ങളാൽ വേദനിക്കുന്നവരും അവഗണിക്കപ്പെട്ടവരുമായിരിക്കും. ഇവരെയൊക്കെ വിശുദ്ധ ഡാമിയനെ പ്പോലെ, വിശുദ്ധ മദർതെരേസയെപ്പോലെ മുറിവുകൾ വച്ചുകെട്ടി ശുശ്രൂഷിക്കുകയും രോഗസൗഖ്യത്തിനുംനല്ലമരണത്തിനുമായി ഒരുക്കുന്ന ദൗത്യസംഘത്തിന്റെ അമരക്കാരിക്ക് തെല്ലും വലിയഭാവമില്ല. 1500ലധികം പേരെയാണ് ഇതുവരെ ഈ സാന്ത്വനാലയം പ്രശാന്തമരണത്തിന് ഒരുക്കിയിട്ടുള്ളത്. മരണപ്പെടുന്നവരെ സ്വീക രിക്കാൻ ആരുമില്ലാതെ വരുമ്പോൾ ഈ ഭവനത്തിന് സർക്കാർ അനുവദിച്ചു നൽകിയിട്ടുള്ള വോൾട്ടി (ഢമൗഹ)േൽ സംസ്‌കരിക്കും. 272 പേരെ ഇതിനോടകം അടക്കം ചെയ്തിട്ടുണ്ട്.
സന്തോഷത്തിന് ഇരട്ടിമധുരം
സന്ന്യാസജീവിതത്തിൽ 35 വർഷങ്ങൾ പിന്നിടുമ്പോൾ, ഇരട്ടിമധുരമുള്ള സന്തോഷമാണനുഭവിക്കുന്ന തെന്ന് സിസ്റ്റർ സബിത പറയുന്നു. വേദനിക്കുന്നവർക്ക് സന്തോഷവും ആനന്ദവും പകർന്നുകൊടുക്കാൻ കഴിയുന്നതിൽ കവിഞ്ഞ് ജീവിതത്തിൽ മറ്റെന്ത് സന്തോഷമാണുള്ളതെന്നാണ് സിസ്റ്റർ സബിതയുടെ മറുചോ ദ്യം. മനുഷ്യൻ ഇന്ന് അനുഭവിക്കുന്നത് സ്‌നേഹദാരിദ്ര്യമാണെന്ന് ഈ ആതുരപ്രേഷിത സംശയലേശമെന്യേ പറയുന്നു. വ്രണങ്ങൾ കഴുകി വൃത്തിയാക്കാനും മരുന്നുകൾ വച്ചുകെട്ടാനും മലമൂത്രവിസർജ്യങ്ങൾ നീക്കി ശുചിയാക്കാനും ആജ്ഞാപിച്ചുചെയ്യിക്കാൻ ഇവിടെ പരിചാരകർ ആരുമില്ല. ഓഫീസ് നടത്തിപ്പിൽ സഹായിക ളായി അഞ്ച് അല്മായ സഹോദരങ്ങളുണ്ടെന്നുള്ളതൊഴികെ മറ്റെല്ലാ പ്രവർത്തനങ്ങളും സമൂഹാംഗങ്ങൾ ക്കൊപ്പം ചെയ്യുമ്പോൾ ഈ ജീവിതത്തോട് ഒരു മടുപ്പും വിരസതയും തോന്നുന്നില്ലെന്ന് മാത്രമല്ല ഇതൊരു ആസംതൃപ്തിയാണ് പ്രദാനം ചെയ്യുന്നത്! ”ഈ എളിയവർക്ക് നിങ്ങൾ ചെയ്തപ്പോൾ എനിക്കുതന്നെയാണ് ചെയ്തത്” (മത്താ 25:40) എന്ന ഗുരുമൊഴിയാണ് തന്റെയും കൂടെയുള്ളവരുടെയും പ്രചോദനം എന്ന് സി. സബിത പറയുന്നു
ജ്യോതിർഭവനിലെ ജ്യോതിസ്
സാമൂഹിക പ്രതിബദ്ധതയും കുടുംബങ്ങളുടെ വിശുദ്ധിയും കാത്തുസംരക്ഷിക്കുന്നതിനായി 2004ൽ സഭയുടെ റീജിയണൽ സുപ്പീരിയറായിരുന്ന സിസ്റ്റർ മെർസിന്റെ ആശയത്തിൽ രൂപംകൊണ്ടതാണ് കോട്ടയം ജില്ലയിലെ എയ്ഡ്‌സ് രോഗികൾക്കായുള്ള പുനരധിവാസകേന്ദ്രം ജ്യോതിർഭവൻ. എയ്ഡ്‌സ് ബാധിതരായ 12 സഹോദരിമാർ ഇപ്പോൾ ഇവിടത്തെ അന്തേവാസികളാണ്.
കോട്ടയം ജില്ലയിൽത്തന്നെ എയ്ഡ്‌സ് ബാധിതർക്കുള്ള ഏക ആശ്രയസങ്കേതമാണിത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒരു എയ്ഡ്‌സ് സെൻററുണ്ടെങ്കിലും അവിടെ പുനരധിവാസമോ തുടർചികിത്സ കളോ കൗൺസിലിംഗോ മറ്റൊന്നുമില്ല. ഉറ്റവരാലും ഉടയവരാലും ഉപേക്ഷിക്കപ്പെട്ട്, രോഗാതുരരായി വലിച്ചെ റിയപ്പെട്ട സഹോദരങ്ങളെ മനുഷ്യരായിക്കണ്ട് സംരക്ഷണമേകുന്നതിനായി ആരംഭിച്ച ഈ പ്രകാശിത ഭവനത്തിലെ വിളക്കേന്തിയ വനിതയാണ് സിസ്റ്റർ സബിത. മൂന്നുവയസ് പ്രായമുള്ള കുഞ്ഞും മൂന്ന് ഇതര സംസ്ഥാന സഹോദരിമാരും ജ്യോതിർഭവനിലെ അന്തേവാസികളിലുൾപ്പെടുന്നു. സഭയുടെ കലവറയില്ലാത്ത സഹായത്താലും അഭ്യുദയകാംക്ഷികളായ നിരവധിസുമാനസ്സരുടെ സഹകരണത്താലും നാളിതുവരെ മുട്ടൊന്നുമില്ലാതെ മുന്നോട്ടുപോകാൻ സാധിച്ചിട്ടുണ്ട്. ‘കുടത്തിലെ മാവ് കുറയാതെയും കുപ്പിയിലെ എണ്ണ വറ്റാതെയും’ ജ്യോതിർഭവൻ നയിക്കപ്പെടുന്നു.
ലൈഫ് ഈസ് ബ്യൂട്ടിഫുൾ
ജീവിതം ഹാപ്പിയാക്കാൻ സന്ന്യാസം പുൽകിയ സിസ്റ്റർ സബിതയ്ക്ക് ഇപ്പോൾ ജീവിതം ഹാപ്പി മാത്രമല്ല, മനോഹരംകൂടിയാണെന്ന് ഏറ്റുപറയാനാകുന്നു. കാരണം, രോഗാതുരരിലും ആലംബഹീനരിലും പകർന്നുകൊ ടുക്കാനാവുന്ന സന്തോഷം അതിന്റെ ഇരട്ടിയായി തന്റെ ജീവിതത്തിലും അനുഭവവേദ്യമാകുന്നുണ്ട്. അർബുദ രോഗികളെയും എച്ച്.ഐ.വി, എയ്ഡ്‌സ് ബാധിതരെയും ശാരീരിക മാനസിക വ്രണിതരായവരെയും ശുശ്രൂ ഷയുടെ സാന്ത്വനലേപനം പുരട്ടി ആശ്വസിപ്പിക്കാൻ കഴിയുമ്പോൾ തന്റെ തിരഞ്ഞെടുപ്പ് ലവലേശം തെറ്റിയില്ലാ യെന്ന ഉത്തമബോധ്യത്തിലാണ് ഈ കന്യക. ബഹുമാനത്തിനും ആദരത്തിനും വേണ്ടിയുള്ളതല്ല താൻ അണിഞ്ഞിരിക്കുന്ന കുപ്പായമെന്ന തിരിച്ചറിവും ബോധ്യവുമുള്ളതിനാൽ സിസ്റ്റർ സബിത പറയുന്നു: ഇത് ശുശ്രൂഷയുടെ മേലങ്കിയാണ്. ഇത് ധരിക്കാൻ ഭാഗ്യംലഭിച്ച എനിക്ക് ജീവിതത്തിൽ ഇതിലും വലിയ സന്തോഷം അനുഭവിക്കാനില്ല. പ്രാർത്ഥനയിലധിഷ്ഠിതമായ ഒരു സമർപ്പണ ജീവിതത്തിനുടമയായതിനാലാണ് ഇത്തര ത്തിൽ മാനസാന്തരത്തിന്റെ വിത്തുകൾ വിതയ്ക്കാൻ ഈ വിതക്കാരിക്ക് കഴിയുന്നത്. ഈ സുകൃത ജീവിതത്തിന്റെ മുളപൊട്ടുന്നത് കോട്ടയം അതിരൂപതയിലെ പിറവം വെള്ളൂർ തിരുക്കുടുംബ ഇടവകയിൽ കാലായിൽപുത്തൻപുര കുടുംബത്തിലാണ്. മത്തായി ഏലിക്കുട്ടി ദമ്പതികളുടെ എട്ടുസന്താനങ്ങളിൽ ആറാമ ത്തെ സൂനമായാണ് വിരിഞ്ഞത്. വെള്ളൂർ കുഞ്ഞിരാമൻ മെമ്മോറിയൽ സ്‌കൂളിൽനിന്ന് ഹൈസ്‌കൂൾ പഠനം പൂർത്തിയാക്കിയാണ് ജീവിതത്തെ സന്തോഷഭരിതമാക്കിത്തീർക്കാനുള്ള യാത്രയ്ക്കായി സബിതയെന്ന ടീനേജുകാരി പുറപ്പെട്ടത്. ഇപ്പോൾ പൂർണ സംതൃപ്ത. കദനങ്ങളിൽനിന്ന് കഥയും വേദനകളിൽനിന്ന് വേദങ്ങളും ഉണ്ടാകുന്നതുപോലെ എതിർപ്പുകളിൽനിന്ന് ആനന്ദത്തിലേക്കുള്ള പാത സബിത കണ്ടെത്തുക യായിരുന്നു. അത് നിത്യാനന്ദപൂർണന്റെ സവിധത്തിലെത്തി നിൽക്കുമ്പോൾ ശങ്കിക്കാതെ പറയാനാകും: ലൈ ഫ് ഈസ് ബ്യൂട്ടിഫുൾ.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px