LIMA WORLD LIBRARY

ഓർമകൾക്ക് 27- – വയസ്: വൈക്കം മുഹമ്മദ്ബഷീറിനെ അനുസ്മരിച്ചുകൊണ്ട് സാംസ്കാരിക കേരളം”

മലയാളത്തിന്‍റെ പ്രിയ:’ കഥാകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്‍റെ ഓര്‍മ്മകള്‍ക്ക് ഇന്ന് 27 വയസ്. പരമ്ബരാഗത സാഹിത്യ വ്യവസ്ഥകളെ വെല്ലുവിളിച്ചുകൊണ്ടാണ് ബഷീര്‍ എന്ന എഴുത്തുകാരന്‍ വായനക്കാരന്‍റെ ഹൃദയത്തില്‍ ചേക്കേറിയത്. വ്യാകരണത്തിന്‍റെ വേലിക്കെട്ടുകള്‍ പൊളിച്ചുകളഞ്ഞ ബഷീര്‍, ആഖ്യയും അഖ്യാതവുമില്ലാതെ കഥകള്‍ക്ക് സ്വന്തമായ ഒരു അഖ്യാന രീതി സമ്മാനിച്ചു. ഭാവനസമ്ബന്നതയേക്കാള്‍ അനുഭവങ്ങളുടെ ചെറിയ ചെറിയ ഏടുകളാണ് ബഷീര്‍ കഥകളിലേക്ക് വായനക്കാരെ അടുപ്പിച്ചത്.

ബാല്യകാല സഖി, പാത്തുമ്മയുടെ ആട്, ന്‍റുപ്പൂപ്പായ്ക്കൊരു ആനയുണ്ടാര്‍ന്ന്, ശബ്ദങ്ങള്‍, പ്രേമലേഖനം, മതിലുകള്‍ തുടങ്ങി ബഷീറിന്‍റെ കൃതകളെല്ലാം തന്നെ വായനക്കാര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്.

–മനുഷ്യര്‍ക്ക് മാത്രം അവര്‍കാശപ്പെട്ടതല്ല ഈ ഭൂമിയെന്ന് ബഷീര്‍ തന്‍റെ കൃതികളിലൂടെ വിളിച്ചു പറഞ്ഞു. പാമ്ബും പഴുതാരയും പല്ലിയുമൊക്കെ ഈ ഭൂമിയുടെ അവകാശികളാണെന്ന മഹനീയ സന്ദേശം ബഷീര്‍ മുന്നോട്ടുവെച്ചു. ബഷീറിന്‍റെ കഥകള്‍ മാത്രമല്ല, അദ്ദേഹം സൃഷ്ടിച്ച കഥാപാത്രങ്ങളും മലയാളികളുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിയെന്ന സവിശേഷതയുമുണ്ട്. പാത്തുമ്മയും, ബാല്യകാലസഖിയിലെ മജീദും സുഹ്റയും, ന്‍റുപ്പൂപ്പായ്ക്കൊരു ആനയുണ്ടാര്‍ന്ന് എന്ന കഥയിലെ കുഞ്ഞുപാത്തുമ്മയും നിസാര്‍ അഹമ്മദും, ആനവാരിയും പൊന്‍കുരിശും എന്ന കഥയിലെ രാമന്‍നായരും തോമയും അങ്ങനെ പോകുന്നു ബഷീര്‍ സൃഷ്ടിച്ച കഥാപാത്രങ്ങള്‍. ഇവരൊക്കെ വായനപ്രേമികള്‍ക്ക് ചിരപരിചതരായത് ബഷീറിന്‍റെ പ്രത്യേകമായ കഥാഖ്യാന ശൈലിയിലൂടെ തന്നെയാണ്. അതിനുശേഷം ഇന്ത്യയിലാകെയും അറബിനാട്ടിലും ആഫ്രിക്കയിലുമൊക്കെ സഞ്ചരിച്ച അദ്ദേഹം ജീവിതത്തില്‍ പല വേഷങ്ങളും കെട്ടിയാടി. മനുഷ്യജീവിതകളെ കൂടുതല്‍ ആഴത്തില്‍ തൊട്ടറിഞ്ഞു. ഈ അനുഭവങ്ങളൊക്കെ അദ്ദേഹത്തിന്‍റെ എഴുത്തുകളെ ഏറെ സ്വാധീനിച്ചു.

1908 ജനുവരി 21ന് വൈക്കം താലൂക്കില്‍ ഉള്‍പ്പെട്ട തലയോലപ്പറമ്ബ് ഗ്രാമത്തില്‍ കായി അബ്ദുറഹ്‌മാന്‍, കുഞ്ഞാത്തുമ്മ എന്നിവരുടെ ആറുമക്കളില്‍ മൂത്തയാളായാണ് ബഷീറിന്‍റെ ജനനം. അബ്ദുള്‍ഖാദര്‍, പാത്തുമ്മ, ഹനീഫ, ആനുമ്മ, അബൂബക്കര്‍ എന്നിവരായിരുന്നു സഹോദരങ്ങള്‍. കുട്ടിക്കാലം മുതല്‍ക്കേ സഹോദരങ്ങളുമൊത്തുള്ള ജീവിതം തന്നെ ബഷീറിന്‍റെ കൃതികളിലെ കഥാപരിസരമായി മാറി. പ്രാഥമിക വിദ്യാഭ്യാസം തലയോലപ്പറമ്ബിലെ മലയാളം പള്ളിക്കൂടത്തിലും വൈക്കം ഇംഗ്ളീഷ് സ്കൂളിലുമായി പൂര്‍ത്തിയാക്കി..

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px