ചെറുകഥ – മുതുകുളം സുനിൽ

കശുവണ്ടി വീടുകളിൽ നിന്ന് വാങ്ങി മൊത്തകച്ചവടക്കാർക്ക് വില്പന നടത്തിയിരുന്ന ചന്ദ്രൻ പിള്ള ചേട്ടനെ അണ്ടി ചന്ദ്രൻ പിള്ള….. A C P എന്നാണ് അറിയപ്പെട്ടിരുന്നത്. A C P ക്കു രണ്ടു ആൺമക്കൾ…. കേശവൻ പിള്ളയും പ്രഭാകരൻ പിള്ളയും. ഹൈസ്കൂൾ വിദ്യാഭ്യസം വരെ അവർ അച്ഛനെ ജോലിയിൽ സഹായിച്ചിരുന്നു. അവരെയും കൂട്ടുകാർ ചുരുക്കിയ ഇരട്ട പേർ വിളിച്ചു…. A K P…. അണ്ടി കേശവൻ പിള്ള. A P P….. അണ്ടി പ്രഭാകൻ പിള്ള. കോളേജ് വിദ്യാഭ്യാസം […]
ആഗ്രഹം – ചാക്കോ ഡി അന്തിക്കാട്

എല്ലാ വിവാഹ വാർഷികദിനത്തിലും അവൾ പുലിയാകും! വീടായ കാട് അടിമുടി വിറയ്ക്കും! അപ്പോൾ ഞാനുറക്കം നടിക്കും പൂച്ചയാകും. ആരു വിളിച്ചാലും മുഖം തിരിക്കും! കിടപ്പറ നക്കിത്തുടയ്ക്കും… മിനുക്കും! എന്റെ പിറന്നാൾ ദിനത്തിന് സിംഹമാകും ഞാൻ! അയൽക്കാർക്ക് നഷ്ടം…ഉറക്കം! അപ്പോളവൾ പതുങ്ങി നീങ്ങും പൂച്ചയാകും… രഹസ്യമായി നന്ദി പ്രകടനം… ‘ചാറ്റിംഗ്’ തുടരും! അന്യായം…ന്യായം! സ്വസ്ഥം…ഗൃഹഭരണം അന്യർക്ക് മാരണം! ഗ്രഹങ്ങൾ വണങ്ങിയിരിക്കും, വഴിമാറിയിരിക്കും! സ്വപ്നങ്ങളിൽ മാത്രം ഞങ്ങൾ മുയലുകളായി, പച്ചയുടെ പാൽപ്പുഞ്ചിരി, യാസ്വദിക്കും. കുഞ്ഞുങ്ങളെ പച്ചകൊ,ണ്ടൂട്ടും! അറിയുന്നുണ്ട്… ഞങ്ങളുറങ്ങുമ്പോൾ മക്കൾ […]
വിരഹിണി സന്ധ്യ l മലയാളം കവിത l Harps Creations
നീലരാവിൽ പാലൊളി. ക്രിസ്തുമസ്സ് ഗാനം
To the endless end – Sunitha Ganesh

It Covered me .. I sank. And then, Water Flew as bubbles … A bubble In Another bubble … Within it Another one … Within the inner most Me! My Legs stuck together, And At the border wings tillowed out. Fur on skin became scales, Fingers Caned together round on the chest, And Sweety milk […]
കൊന്നത്തെങ്ങ് – പ്രദീപ് വി.ഡി

കുറെക്കാലം മുൻപുള്ള കഥയാണ്..! സ്ഥലത്തെ പ്രധാന ജന്മിയും പ്രമാണിയും ഒക്കെയാണ് ഈ കഥയിലെ നായകനായ സർവ്വശ്രീ കുട്ടൻനായർ..! ഇരുപ്പൂ കൃഷി ചെയ്യുന്ന ആറേഴേക്കർ പാടം..! ചക്കക്കൊപ്പം മുഴുപ്പാർന്ന തേങ്ങാ വിളയുന്ന മൂന്നേക്കർ തെങ്ങും തോപ്പ്..! പിന്നെ.. കവുങ്ങ്, മാവ്, പിലാവ് എന്ന് വേണ്ട കച്ചറ പിച്ചറയായി സകലമാന ഇടവിളകൾ വേറെയും..! വീട് നിൽക്കുന്നതു തന്നെ ഒന്നെരയേക്കർ സ്ഥലത്താണ്..! വീടല്ല..! നല്ല ഒന്നാന്തരം മണിമാളിക..!! സിംഹത്തലവെച്ച മതിൽക്കെട്ടിനുള്ളിൽ വെണ്ണക്കല്ലുകൾ പാകിയ ഉമ്മറം.. ആകാശവാണിയുടെ വാർത്ത പറയുന്ന റേഡിയോഗ്രാം…! വീട്ടുപേർ […]
നീ അകലുമ്പോൾ – ഷാമിനി

കാലമേ നീ വാതിൽ അടക്കുമ്പോൾ ഏറെ കൊതിച്ചൊരാൾ നീറും വാക്കുകളില്ലാതെ മഞ്ഞുപോൽ അലിയുന്ന ഹൃദയവുമായി കാത്തിരിപ്പുണ്ടെന്നു അറിഞ്ഞു പോയതാണു ഇന്നെന്റെ സ്വർഗ്ഗം, നിരാശതൻ കണ്ണീർ ഒഴുക്കുകൾ മാറ്റിയ നല്ല നാളുകൾ, ഓർമ്മകൾ തുളുമ്പിയ കൂട്ടിൽ പ്രിയമുള്ളൊരാൾക്കു കുറിക്കുമെൻ കവിതയിൽ ഓർക്കാനായി വീണ്ടുമൊരു കടലാസു താൾ, പാതി മാഞ്ഞു പോയ അക്ഷരങ്ങളിൽ തണലായി മാറിയ സ്വാ ന്തനവും ചാ ലിച്ചെഴുതുവാൻ കരുതിയ മഷിക്കൂട്ടും പൂനിലാവു തെളിഞ്ഞ ആകാശത്തു കത്തിയ വിളക്കുകൾ ജ്വലിച്ച നിലാവെട്ടത്തിലെൻ മനസ്സിൽ ഉയിരിന്റെ ഉയിരായി നീ […]
ഭൗതികശരീരം അടങ്ങിയ പെട്ടിയിൽ അച്ഛന്റെ തൊപ്പി; സ്വയമെടുത്ത് തലയിൽ വച്ച് കുഞ്ഞ്; സല്യൂട്ട്

തമിഴ്നാട് കൂനൂരിലെ ഹെലികോപ്റ്റർ അപകടത്തില്‍ മരിച്ച പൈലറ്റ്, വിങ് കമാൻഡർ പൃഥ്വി സിങ് ചൗഹാന്റെ ഭൗതികശരീരം വീട്ടിലെത്തിച്ചപ്പോൾ, അച്ഛന്റെ തൊപ്പി സ്വയം എടുത്ത് തലയിൽ വച്ച് മകൻ. ഭൗതികശരീരം അടങ്ങിയ പെട്ടിക്ക് മുകളിലാണ് അദ്ദേഹത്തിന്റെ യൂണിഫോമും െതാപ്പിയും വച്ചിരിക്കുന്നത്. പൂക്കൾ തട്ടിമാറ്റി മൃതദേഹത്തിന് സമീപം നിന്ന ഇളയ മകൻ തൊപ്പി എടുത്ത് തന്റെ തലയിൽ വയ്ക്കുകയായിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ ഭാര്യ അതേ െതാപ്പി മകളുടെ തലയിലും വച്ച് െകാടുക്കുന്നതും വിഡിയോയിൽ കാണാം. രാജ്യത്തിന്റെ വീരപുത്രൻമാർക്ക് എല്ലാ ആദരവും […]
നോവലിസ്റ്റ് സി.വി.ബാലകൃഷ്ണന്റെ മാതാവ് നാരായണി അമ്മ അന്തരിച്ചു

പയ്യന്നൂർ: പ്രശസ്ത നോവലിസ്റ്റും റിട്ട. അദ്ധ്യാപകനുമായ സി.വി. ബാലകൃഷ്ണന്റെ മാതാവ് ചുവാട്ട വടക്കേക്കര നാരായണി അമ്മ (96) അന്നൂരിൽ നിര്യാതയായി. ഭർത്താവ്: സ്വാതന്ത്ര്യ സമര സേനാനിയും ഖാദി പ്രവർത്തകനും ഗാന്ധിയനുമായ പരേതനായ കെ.കെ. കുഞ്ഞിരാമപൊതുവാൾ. മറ്റു മക്കൾ: സി.വി. ജാനകിയമ്മ, സി.വി ഭാനുമതി (റിട്ട. പ്രഥമാദ്ധ്യാപിക, സെന്റ് പോൾസ് യു.പി.എസ്, തൃക്കരിപ്പൂർ), സി.വി സൗദാമിനി (റിട്ട. അദ്ധ്യാപിക, സെന്റ് പോൾസ് യു.പി.എസ്, തൃക്കരിപ്പൂർ), സി.വി പ്രഭാവതി. മരുമക്കൾ: പി. കമ്മാര പൊതുവാൾ (റിട്ട. സെക്രട്ടറി, പയ്യന്നൂർ കോ […]
‘പട്ടാളക്കാരന്‍റെ ഭാര്യയാണ് ഞാന്‍, പുഞ്ചിരിയോടെ യാത്രയാക്കും അദ്ദേഹത്തെ; ഹീറോയാണ് എന്റച്ഛന്‍’

ന്യൂഡൽഹി: നമ്മൾ അദ്ദേഹത്തിന് മികച്ചൊരു യാത്രയയപ്പ് നൽകണം, പുഞ്ചിരിച്ചുകൊണ്ടുള്ള യാത്രയയപ്പ്, ബ്രിഗേഡിയർ ലഖ്വീന്ദർ സിങ് ലിഡ്ഡെറിന്റെ മൃതദേഹത്തിനരികിൽ നിന്നുകൊണ്ട് ഭാര്യ ഗീതിക ലിഡ്ഡെർ പറഞ്ഞു. ഡൽഹി കന്റോൺമെന്റിലെ ബ്രാർ സ്ക്വയറിൽ ഹെലികോപ്റ്റർ ദുരന്തത്തിൽ മരിച്ച പ്രിയതമന് ഗുഡ്ബൈ പറയാൻ എത്തിയതായിരുന്നു അവർ. ഒപ്പം 17കാരിയായ മകൾ ആഷ്നയുമുണ്ടായിരുന്നു. ദേശീയ പതാക കൊണ്ട് പൊതിഞ്ഞ്, പൂക്കൾ കൊണ്ട് അലങ്കരിച്ച ലിഡ്ഡെറുടെ ശവപേടകത്തിന് മുകളിൽ മുട്ടുക്കുത്തി നിന്ന് ഗീതിക കണ്ണീർ പൊഴിക്കുന്നതിന്റെ ഹൃദയഭേദകമായ കാഴ്ച വീഡിയോ ദൃശ്യങ്ങളിൽ കാണാമായിരുന്നു. ഒരു […]
പെട്രോളും ഡീസലും ഇനി പ്ലാസ്റ്റിക് കുപ്പികളില്‍ കൊടുക്കരുതെന്ന് ഉത്തരവ്

കൊച്ചി: സംസ്ഥാനത്തെ പെട്രോള്‍ പമ്പുകളില്‍നിന്നു പെട്രോളും ഡീസലും ഇനി പ്ലാസ്റ്റിക്, പെറ്റ് ബോട്ടിലുകളില്‍ കൊടുക്കരുതെന്ന് ഉത്തരവ്. പ്ലാസ്റ്റിക് കുപ്പികളില്‍ പകര്‍ന്നുള്ള ഇവയുടെ ചില്ലറ വില്പന കര്‍ശനമായി തടയണമെന്ന് എക്സ്പ്ലോസീവ്സ് ഡെപ്യൂട്ടി ചീഫ് കണ്‍ട്രോളറാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഐ.ഒ.സി, ബി.പി.സി.എല്‍, എച്ച്.പി.സി.എല്‍, റിലയന്‍സ് എന്നീ കമ്പനികള്‍ക്കാണ് ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കിയത്. പമ്പുകളില്‍നിന്നു പെട്രോളിയം ഉത്പന്നങ്ങള്‍ കുപ്പികളില്‍ വാങ്ങി പൊതുയാത്രാ വാഹനങ്ങളില്‍ കൊണ്ടുപോകുന്ന പ്രവണതയുമുണ്ട്. ഇതു സമൂഹസുരക്ഷയ്ക്കുതന്നെ വലിയ ഭീഷണിയാണ്. ഫോം 14 ല്‍ പെട്രോള്‍ പമ്പുകള്‍ക്ക് നല്കുന്ന […]



