LIMA WORLD LIBRARY

പെ​ട്രോ​ളും ഡീ​സ​ലും ഇ​നി പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളി​ല്‍ കൊടുക്കരുതെന്ന് ഉത്തരവ്

കൊച്ചി: സം​സ്ഥാ​ന​ത്തെ പെ​ട്രോ​ള്‍ പ​മ്പു​ക​ളി​ല്‍​നിന്നു പെ​ട്രോ​ളും ഡീ​സ​ലും ഇ​നി പ്ലാ​സ്റ്റി​ക്, പെ​റ്റ് ബോ​ട്ടി​ലു​ക​ളി​ല്‍ കൊടുക്കരുതെന്ന് ഉത്തരവ്. പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളി​ല്‍ പ​ക​ര്‍​ന്നു​ള്ള ഇ​വ​യു​ടെ ചി​ല്ല​റ വി​ല്പ​ന ക​ര്‍​ശ​ന​മാ​യി ത​ട​യ​ണ​മെ​ന്ന് എ​ക്സ്പ്ലോ​സീ​വ്സ് ഡെ​പ്യൂ​ട്ടി ചീ​ഫ് ക​ണ്‍​ട്രോ​ള​റാ​ണ് നി​ര്‍​ദേ​ശം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

ഐ​.ഒ​.സി, ബി​.പി​.സി​.എ​ല്‍, എ​ച്ച്.പി​.സി​.എ​ല്‍, റി​ല​യ​ന്‍​സ് എ​ന്നീ ക​മ്പ​നി​ക​ള്‍​ക്കാ​ണ് ഇ​തു സം​ബ​ന്ധി​ച്ച് നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. പ​മ്പു​ക​ളി​ല്‍​നിന്നു പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ള്‍ കു​പ്പി​ക​ളി​ല്‍ വാ​ങ്ങി പൊ​തു​യാ​ത്രാ വാ​ഹ​ന​ങ്ങ​ളി​ല്‍ കൊ​ണ്ടു​പോ​കു​ന്ന പ്ര​വ​ണ​ത​യു​മു​ണ്ട്. ഇ​തു സ​മൂ​ഹ​സു​ര​ക്ഷ​യ്ക്കു​ത​ന്നെ വ​ലി​യ ഭീ​ഷ​ണി​യാ​ണ്.

ഫോം 14 ല്‍ പെ​ട്രോ​ള്‍ പ​മ്പു​ക​ള്‍​ക്ക് ന​ല്‍​കു​ന്ന ലൈ​സ​ന്‍​സി​ല്‍ ഇ​ത്ത​രം പാ​ത്ര​ങ്ങ​ളി​ല്‍ പെ​ട്രോ​ളും ഡീ​സ​ലും പ​ക​ര്‍​ന്നു ന​ല്‍​ക​രു​തെ​ന്നു ക​ര്‍​ശ​ന നി​ബ​ന്ധ​ന​യു​ള്ള​താ​ണ്.1998 ഒ​ക്‌​ടോ​ബ​ര്‍ 11ന് ​പാ​ലാ​യ്ക്ക​ടു​ത്തു​ള്ള ഐ​ക്കൊ​മ്പി​ല്‍ ന​ട​ന്ന ബ​സ് അ​പ​ക​ട​ത്തി​ല്‍ 22 പേ​ര്‍ വെ​ന്തു​മ​രി​ക്കു​ക​യു​ണ്ടാ​യി. ഇ​വി​ടെ വി​ല്ല​നാ​യ​ത് യാ​ത്ര​ക്കാ​രി​ല്‍ ആ​രോ കൈ​വ​ശം ക​രു​തി​യി​രു​ന്ന പെ​ട്രോ​ളാ​യി​രു​ന്നു.

പ്രണയാഭ്യര്‍ഥന നിരസിച്ചതിനു  കാമുകിയെ പെട്രോളൊഴിച്ചു തീകൊളുത്തി കൊലപ്പെടുത്തിയ പല സംഭവങ്ങളും സംസ്ഥാനത്ത് ആവര്‍ത്തിക്കപ്പെടുന്ന സ്ഥിതിവിശേഷമുണ്ട്. 2019 ഒക്ടോബര്‍ 10ന് എറണാകുളം അത്താണിയിൽ പ്ലസ്ടു വിദ്യാർഥി ദേവികയെ 26കാരനായ മിഥുന്‍ പെട്രോളൊഴിച്ച് തീകൊളുത്തിക്കൊന്നതു പ്രണയാഭ്യര്‍ഥന നിരസിച്ചതിന്‍റെ പേരിലായിരുന്നു._

_2019 ജൂണ്‍ 15നായിരുന്നു ആലപ്പുഴയിലെ പോലീസുകാരിയായിരുന്ന സൗമ്യ പുഷ്‌കരനെ സഹപ്രവര്‍ത്തകനായ അജാസ് പെട്രോളൊഴിച്ചു കത്തിച്ചത്. ഇത്തരത്തിലുണ്ടായ നിരവധി സംഭവങ്ങളിൽ കൈയില്‍ കരുതിയ പെട്രോളായിരുന്നു വില്ലനായത്._

_മ​നു​ഷ്യാ​വ​കാ​ശ​പ്ര​വ​ര്‍​ത്ത​ക​നാ​യ കെ.​ജെ. ജോ​സ്പ്ര​കാ​ശാ​ണ് നി​യ​മ​വി​രു​ദ്ധ​മാ​യി പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ചി​ല്ല​റ വി​ല്പ​ന ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ധി​കൃ​ത​രെ സ​മീ​പി​ച്ച​ത്._

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px