കാലമേ നീ വാതിൽ അടക്കുമ്പോൾ ഏറെ കൊതിച്ചൊരാൾ നീറും വാക്കുകളില്ലാതെ മഞ്ഞുപോൽ അലിയുന്ന ഹൃദയവുമായി കാത്തിരിപ്പുണ്ടെന്നു അറിഞ്ഞു പോയതാണു ഇന്നെന്റെ സ്വർഗ്ഗം, നിരാശതൻ കണ്ണീർ ഒഴുക്കുകൾ മാറ്റിയ നല്ല നാളുകൾ, ഓർമ്മകൾ തുളുമ്പിയ കൂട്ടിൽ പ്രിയമുള്ളൊരാൾക്കു കുറിക്കുമെൻ കവിതയിൽ ഓർക്കാനായി വീണ്ടുമൊരു കടലാസു താൾ, പാതി മാഞ്ഞു പോയ അക്ഷരങ്ങളിൽ തണലായി മാറിയ സ്വാ ന്തനവും ചാ ലിച്ചെഴുതുവാൻ കരുതിയ മഷിക്കൂട്ടും പൂനിലാവു തെളിഞ്ഞ ആകാശത്തു കത്തിയ വിളക്കുകൾ ജ്വലിച്ച നിലാവെട്ടത്തിലെൻ മനസ്സിൽ ഉയിരിന്റെ ഉയിരായി നീ തെളിയുമ്പോൾ കരളിൽ നിറഞ്ഞ നീയാം പുഷ്പം പതിയെ വിടർന്നു എൻ ജനൽ പാളികളിലൂടെ നോക്കുമ്പോൾ പരിഭവം മാത്രമാണെനിക്കെന്നും മെല്ലെ അടയുന്ന മിഴികളിൽ വിരഹമൊരു നീറ്റലായി സംഗീതമായി ഞാൻ മൂളുന്നു 💫











