LIMA WORLD LIBRARY

വിവാഹപ്രായം 18 ആയി തുടരുന്നത് ഉചിതം; കാരണം പറഞ്ഞ് കെകെ ശൈലജ

യുവതികളുടെ വിവാഹപ്രായം 18 ആയി തുടരുന്നതാണ് ഉചിതമെന്ന് കെ.കെ. ശൈലജ എംഎല്‍എ. പ്രായപൂര്‍ത്തി ആകുന്നതോടെ സ്വന്തം കാര്യത്തില്‍ തീരുമാനം എടുക്കാന്‍ പ്രാപ്തിയുള്ളവരാകും. ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് വിവാഹപ്രായം ഉയര്‍ത്തുകയല്ല വേണ്ടതെന്നും കെ.കെ. ശൈലജ കോഴിക്കോട് പറഞ്ഞു.

സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്തുന്ന ബില്‍ കേന്ദ്രസര്‍ക്കാര്‍ നാടകീയമായി ഒളിച്ച് കടത്തിക്കൊണ്ടുവന്നുവെന്ന് മുസ്‌ലിം ലീഗ്. പാര്‍ലമെന്‍റിന്‍റെ എല്ലാ നടപടിക്രമങ്ങളും ലംഘിച്ചാണ് ബില്‍ അവതരിപ്പിച്ചത്. ഇത്രയും പ്രത്യാഘാതമുള്ള ബില്‍ ഇത്തരത്തില്‍ കൊണ്ടുവന്നത് പരിഹാസ്യമണ്. എല്ലാ വ്യക്തിനിയമങ്ങള്‍ക്കും എതിരായ ബില്‍ ഭരണഘടനവിരുദ്ധമാണെന്നും എം.പിമാരായ ഇ.ടി മുഹമ്മദ് ബഷീറും അബ്ദുസമദ് സമാദിനിയും പറഞ്ഞു.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px