ചുഴലിക്കാറ്റ്: ഫിലിപ്പീൻസിൽ മരണം 146

Facebook
Twitter
WhatsApp
Email

മനില ∙ ഫിലിപ്പീൻസിൽ വീശിയടിച്ച ‘റായ്’ ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം 146 കടന്നു. കാറ്റിനെ തുടർന്നുണ്ടായ പ്രളയത്തിൽ ഒട്ടേറെ നഗരങ്ങൾ പാടേ തകർന്നു. ശുദ്ധജലത്തിനും ഭക്ഷണത്തിനും ക്ഷാമം നേരിടുന്നു. വ്യാഴം, വെള്ളി ദിവസങ്ങളിൽ മണിക്കൂറിൽ പരമാവധി 275 കിലോമീറ്റർ വേഗത്തിൽ വീശിയ ചുഴലിക്കാറ്റ് 7.8 ലക്ഷം പേരെ ബാധിച്ചെന്നാണ് ഏകദേശ കണക്ക്. 3 ലക്ഷത്തിലേറെ പേർക്കു വീടു നഷ്ടപ്പെട്ടു.

227 നഗരങ്ങളിൽ വൈദ്യുതി തടസ്സപ്പെട്ടതിൽ 21 ഇടത്തു മാത്രമേ പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടുള്ളു. 3 വിമാനത്താവളങ്ങൾ അടച്ചിട്ടു. ദുരന്ത മേഖലയിൽ സന്ദർശനം നടത്തിയ ഫിലിപ്പീൻസ് പ്രസിഡന്റ് റോഡീഗ്രോ ഡുട്ടെർട് 4 കോടി യുഎസ് ഡോളർ ധനസഹായം പ്രഖ്യാപിച്ചു. എല്ലാവർഷവും ഇരുപതിലേറെ ചുഴലിക്കാറ്റുകളാണ് ഫിലിപ്പീൻസിൽ വീശുന്നത്. 2013 നവംബറിൽ ചുഴലിക്കാറ്റിൽ 6,300 പേരാണു കൊല്ലപ്പെട്ടത്.

English Summary: More Than 100 Dead In Philippines Super Typhoon

About The Author

Leave a Reply

Your email address will not be published. Required fields are marked *