LIMA WORLD LIBRARY

26 മുതൽ കുവൈത്തിൽ മൂന്നു ദിവസം നിർബന്ധിത ക്വാറന്റീൻ

കുവൈത്ത് സിറ്റി∙ കോവിഡിന്റെ ഒമിക്രോൺ വകഭേദം വ്യാപിക്കുന്ന സാഹചര്യത്തിൽ 26 മുതൽ രാജ്യത്തു പ്രവേശിക്കുന്ന എല്ലാവർക്കും കുവൈത്ത് 3 ദിവസം ക്വാറന്റീൻ നിർബന്ധമാക്കി. 2 ഡോസ് വാക്സീൻ എടുത്ത് 9 മാസം പൂർത്തിയായവർ കുവൈത്തിലെത്തും മുൻപ് ബൂസ്റ്റർ ഡോസ് എടുത്തിരിക്കണമെന്നും ഈ നിബന്ധന ജനുവരി 2നാണു പ്രാബല്യത്തിലാകുകയെന്നും അധികൃതർ അറിയിച്ചു.

യാത്രയ്ക്ക് 48 മണിക്കൂറിനിടെ എടുത്ത ആർടി പിസിആർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആണ് 26 മുതൽ വേണ്ടത്. നിലവിൽ 72 മണിക്കൂറാണു സമയപരിധി. 3 ദിവസത്തെ ക്വാറന്റീനു ശേഷമുള്ള പിസിആർ പരിശോധനാ ഫലം നെഗറ്റീവ് ആണെങ്കിൽ പുറത്തിറങ്ങാം. ഇല്ലെങ്കിൽ 10 ദിവസം ക്വാറന്റീൻ തുടരണം.

English Summary: Omicron mandatory quarantine in Kuwait

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px