HOW TO TRIUMPH LIKE A GIRL – ADA LIMON ,1976

I like the lady horses best , how they make it all look easy , like running 40 miles per hour is as fun as taking a nap or grass . I like their lady horse swagger , after winning ,ears up ,girls ,ears up ! But mainly ,let ‘s be honest , I like […]
റഷ്യൻ നാവികാഭ്യാസത്തിൽ 140 കപ്പലുകൾ

കരിങ്കടലിലെ സൈനികാഭ്യാസത്തിനായി 30 നാവികസേനാ കപ്പലുകൾ കൂടി പുറപ്പെട്ടെന്ന് റഷ്യയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ക്രൈമിയയിലെ സെവാസ്റ്റപോൾ തുറമുഖത്തുനിന്നാണ് ഇവ പുറപ്പെട്ടത്. 19 വരെ നീളും. ആകെ 140 കപ്പലുകളാണു പങ്കെടുക്കുക. 60 പോർവിമാനങ്ങളും 10,000 മറീനുകളും അണിചേരും. യുക്രെയ്ന്റെ തെക്കൻ തീരത്ത് നടക്കുന്ന അഭ്യാസം ഫലത്തിൽ അവരുടെ തുറമുഖങ്ങളായ ഒഡേസ, മികോലേവ്, ഖേർസൻ എന്നിവിടങ്ങളിലേക്കുള്ള പ്രവേശനമാർഗം അടയ്ക്കും. ബെലാറൂസ് അതിർത്തിയിലെ സൈനികാഭ്യാസങ്ങൾ 20നു പൂർത്തിയാകുമെന്നാണ് റഷ്യ അറിയിച്ചത്. ഈ സേനാവ്യൂഹം യുക്രെയ്ൻ തലസ്ഥാനമായ കീവിൽനിന്ന് 80 […]
സൂര്യപഠനത്തിന് വീണ്ടും നാസ ദൗത്യം; സൗര അന്തരീക്ഷം, സൗരവാതം എന്നിവയെക്കുറിച്ച് വിവരം തേടും

ന്യൂയോർക്ക് ∙ സൂര്യനെക്കുറിച്ചുള്ള പഠനത്തിനായി പുതിയ 2 ദൗത്യങ്ങൾ പ്രഖ്യാപിച്ച് അമേരിക്കൻ ബഹിരാകാശ ഏജൻസി നാസ. മൾട്ടി സ്ലിറ്റ് സോളർ എക്‌സ്‌പ്ലോറർ (മ്യൂസ്), ഹീലിയോ സ്വാം എന്നീ ദൗത്യങ്ങളിലൂടെ സൂര്യന്റെ അന്തരീക്ഷം, കാലാവസ്ഥ, സൗരമണ്ഡലത്തിലെ മറ്റു സവിശേഷതകൾ എന്നിവയുടെ പഠനമാണു ഉദ്ദേശിക്കുന്നത്. നേരത്തേ സൂര്യന്റെ അന്തരീക്ഷമായ കൊറോണയെക്കുറിച്ചു പഠനം നടത്താനായി ‘പാർക്കർ സോളർ പ്രോബ്’ നാസ വിക്ഷേപിച്ചിരുന്നു. കൊറോണയിൽ തൊട്ട ആദ്യ മനുഷ്യനിർമിത വസ്തുവായി പാർക്കർ അടുത്തിടെ ചരിത്രം സൃഷ്ടിച്ചിരുന്നു. ഇനിയും കൊറോണയിൽ കൂടുതൽ അടുത്തെത്തി പാർക്കർ […]
ആറ്റുകാൽ പൊങ്കാല; ദർശനത്തിന് ആർ.ടി.പി.സി.ആർ നെഗറ്റീവ് നിർബന്ധമാക്കി

ആറ്റുകാൽ പൊങ്കാല ദർശനത്തിന് എത്തുന്നവർ 72 മണിക്കൂറിനുള്ളിലെടുത്ത ആർ.ടി.പി.സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതണമെന്ന് ജില്ലാ കലക്ടറുടെ ഉത്തരവ്. നിർദേശത്തിൻ്റെ പ്രായോഗിക ബുദ്ധിമുട്ട് അറിയിച്ചെങ്കിലും പൂർണമായും സഹകരിക്കാനാണ് ക്ഷേത്രം ട്രസ്റ്റിന്റെ തീരുമാനം. ഉത്സവം അഞ്ചാം ദിനത്തിലേക്ക് കടക്കുമ്പോൾ ഭക്തി ലഹരിയിലാണ് ആറ്റുകാൽ ക്ഷേത്ര പരിസരം. കോവിഡ് ചട്ടങ്ങൾ പാലിച്ച് തിരക്ക് നിയന്ത്രിച്ചാണ് പ്രവേശനം. പൊങ്കാല ദർശിക്കാൻ 72 മണിക്കൂറിനുള്ളിലെ ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതണം. അല്ലെങ്കിൽ മൂന്നു മാസത്തിനുള്ളിൽ കോവിഡ് പോസിറ്റീവായതിന്റെ രേഖ വേണം. വൊളന്റിയർ മാർക്കും […]
ദിർഹത്തിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞു; നാട്ടിലേക്ക് പണം അയയ്ക്കാൻ തിരക്ക്; കാരണം ?

ദുബായ്: രൂപയുടെ മൂല്യം ഈ വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിയതോടെ പണമിടപാട് സ്ഥാപനങ്ങളിൽ തിരക്കേറി. വളരെ പെട്ടെന്നാണു കഴിഞ്ഞ ദിവസം ദിർഹത്തിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞു 20.60 വരെയായത്. പണമിടപാട് സ്ഥാപനങ്ങൾ ഇന്നലെ പരമാവധി ഒരു ദിർഹത്തിനു 20.45 രൂപ വരെ നൽകി. ഓഹരി വിപണിയുടെ ഇടിവ്, അസംസ്കൃത എണ്ണയുടെ വിലക്കയറ്റം, വിദേശ നിക്ഷേപകരുടെ പിൻമാറ്റം എന്നിവയാണ് രൂപയുടെ മൂല്യം പെട്ടെന്ന് ഇടിയാൻ കാരണമായി ചൂണ്ടിക്കാട്ടുന്നത്. അസംസ്കൃത എണ്ണയുടെ വില വീണ്ടും ഉയരാൻ തന്നെയാണ് സാധ്യതയെന്ന് […]
സ്കൂളുകൾ നാളെ മുതൽ വീണ്ടും; ഒന്ന് മുതൽ ഒൻപത് വരെ ക്ലാസുകൾ ഷിഫ്റ്റ് അടിസ്ഥാനത്തിൽ

സംസ്ഥാനത്തെ സ്കൂളുകള്‍ നാളെ മുതല്‍ വീണ്ടും തുറക്കും. ഒന്നു മുതല്‍ ഒന്‍പതു വരെയുള്ള ക്ലാസുകള്‍ ഷിഫ്റ്റ് അടിസഥാനത്തില്‍ ഉച്ചവരെ പ്രവര്‍ത്തിക്കും. മുഴുവന്‍ സമയ ടൈം ടേബിളിലേക്ക് മാറുന്ന കാര്യം ഉന്നതതലയോഗം തീരുമാനിക്കും. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞമാസം 21 മുതല്‍ സ്്കൂളുകള്‍ ഭാഗികമായി അടക്കുകയായിരുന്നു കോവിഡ് വ്യാപനത്തിന്‍റെ രൂക്ഷതയും കേസുകളുടെ എണ്ണവും കുറയുന്ന സാഹചര്യത്തിലാണ് ചെറിയ ക്ലാസുകളും കൂടി തുറക്കാനുള്ള തീരുമാനം. മൂന്നു ദിവസം വീതമുള്ള ഷിഫ്റ്റില്‍ 50 ശതമാനം വീതം കുട്ടികളെത്തുന്ന രീതി തുടരും. ആദ്യ […]
22,842 കോടിയുടെ ബാങ്ക് തട്ടിപ്പ്; എബിജി കപ്പൽശാലയ്ക്ക് എതിരെ സിബിഐ കേസ്

രാജ്യം ഇന്നുവരെ കണ്ടതിൽവച്ച് ഏറ്റവും വലിയ ബാങ്ക് തട്ടിപ്പിൽ സിബിഐ കേസെടുത്തു. എബിജി ഷിപ്പ് യാർഡിന്റെ സിഎംഡിയായിരുന്ന ഋഷി അഗർവാൾ, എക്സിക്യുട്ടീവ് ഡയറക്ടർ സന്താനം മുത്തുസ്വാമി, ഡയറക്ടർമാരായ അശ്വനി കുമാർ, സുശീൽ കുമാർ അഗർവാൾ, രവി വിമൽ നെവേതിയ എന്നിവരാണ് പ്രതികൾ. 28 ബാങ്കുകളിൽ നിന്നായി 22,842 കോടി രൂപ തട്ടിച്ചുവെന്നാണ് കേസ്. എബിജി ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന മറ്റൊരു കമ്പനിയുടെ പേരും സിബിഐ എഫ്ഐആറിലുണ്ട്. 2012 ഏപ്രിലിനും 2017 ജൂലൈക്കും ഇടയിലാണ് തട്ടിപ്പ് നടന്നത്. […]
കോവിഡ് ടെസ്റ്റിന് വിസമ്മതിച്ച് മക്രോ; 20 അടി അകത്തിയിരുത്തി പുടിൻ

പാരിസ് ∙ കഴിഞ്ഞ തിങ്കളാഴ്ച മോസ്കോയിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയും റഷ്യയുടെ പ്രസിഡന്റ് വ്ളാഡിമിർ പുടിനും കൂടിക്കാഴ്ച നടത്തിയത് 20 അടി അകലത്തിൽ ഇരുന്ന്. റഷ്യയിൽ കോവിഡ് പരിശോധന നടത്തണമെന്ന ആവശ്യം മക്രോ നിരസിച്ചതിനെത്തുടർന്നാണു കോവിഡ് മാനദണ്ഡപ്രകാരമുള്ള അകലം പാലിക്കാനായി ഇങ്ങനെ ഇരിക്കേണ്ടിവന്നത്. റഷ്യയിൽ കോവിഡ് ടെസ്റ്റ് നടത്തിയാൽ പ്രസിഡന്റിന്റെ ഡിഎൻഎ ഘടന അവർ മനസ്സിലാക്കുമെന്ന സംശയത്തിലാണ് ഫ്രഞ്ച് അധികൃതർ പരിശോധനയ്ക്കു വിസമ്മതിച്ചതെന്നാണ് റിപ്പോർട്ട്. യുക്രെയ്ൻ പ്രതിസന്ധിയെക്കുറിച്ചുള്ള ചർച്ച 5 മണിക്കൂർ നീണ്ടു. പുടിനും മക്രോയും […]
ഡിഎൻഎ വിവരം ചോരുന്നത് ഫ്രഞ്ച് പ്രസിഡന്റ് ഭയക്കുന്നതെന്ത്?; ഡിഎൻഎ ചോർന്നാൽ?

മറ്റൊരാളുടെ ജനിതകഘടന (ഡിഎൻഎ) സമ്മതമില്ലാതെ കൈക്കലാക്കുന്നതിനെ ജീൻ തെഫ്റ്റ് അല്ലെങ്കിൽ ഡിഎൻഎ തെഫ്റ്റ് എന്നു വിളിക്കുന്നു. ഇത് പല പ്രശ്നങ്ങൾക്കും വഴിവയ്ക്കാം. 1. ജനിതക രഹസ്യങ്ങൾ ഡിഎൻഎയിലൂടെ ജനിതക വിവരങ്ങൾ എതിരാളിയുടെ കയ്യിലെത്തിയാൽ അതുപയോഗിച്ച് രക്തബന്ധുക്കളെ കണ്ടെത്താം. സാധാരണക്കാരെ ഇതു വലുതായി ബാധിക്കില്ലെങ്കിലും ലോകനേതാക്കൾ, ഉന്നത സൈനിക– ചാര ഉദ്യോഗസ്ഥർ തുടങ്ങിയവർക്ക് ഇതു പ്രതിസന്ധി സൃഷ്ടിക്കാം. ബന്ധുക്കളുടെ വിവരങ്ങൾ ശത്രുവിന്റെ കൈവശമെത്താൻ ഇവരാരും ആഗ്രഹിക്കാറില്ല സെലിബ്രിറ്റികളെക്കുറിച്ച് അറിയാനായി ചില ആരാധകരും ഡിഎൻഎ മോഷണത്തിനു മിനക്കെടാറുണ്ട്. 2002 ൽ ബ്രിട്ടനിലെ […]
ഹിജാബ് വിവാദമല്ല, ഗൂഢാലോചന; ഗുരുതര ആരോപണവുമായി ഗവര്‍ണര്‍

ഹിജാബ് വിവാദത്തില്‍ ഗുരുതര ആരോപണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഹിജാബ് വിവാദമല്ല, ഗൂഢാലോചനയാണെന്ന് ഗവര്‍ണര്‍ ഡല്‍ഹിയില്‍ പറഞ്ഞു. മുസ്‌ലിം പെണ്‍കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയില്‍നിന്ന് പിന്തള്ളാനുള്ള നീക്കമാണ് നടക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമങ്ങള്‍ പാലിക്കണമെന്നും ഹിജാബ് നിരോധനം വസ്ത്രസ്വാതന്ത്ര്യം നിഷേധിക്കലല്ലെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു
15.25 കോടിക്ക് ഇഷാനെ തിരികെ എത്തിച്ച് മുംബൈ; 14 കോടിക്ക് ദീപക് ചഹർ ചെന്നൈയിൽ

ഐപിഎല്‍ താരലേലത്തില്‍ ഇത്തവണത്തെ വിലയേറിയ താരമായി ഇഷാന്‍ കിഷന്‍. പതിനഞ്ചേകാല്‍ കോടി രൂപയ്ക്ക് കിഷനെ മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തി. ഇന്ത്യന്‍ താരത്തിന്റെ ഉയര്‍ന്ന രണ്ടാമത്തെ തുകയാണ് കിഷന് ലഭിച്ചത്. യുവരാജ് സിങ്ങിന് ലഭിച്ച 16 കോടിയാണ് റെക്കോര്‍ഡ്. ദീപക് ചഹറിനെ 14 കോടിക്ക് ചെന്നൈ നിലനിര്‍ത്തി. പ്രസിദ്ധ് കൃഷ്ണയെ 10 കോടി രൂപയ്ക്കും മലയാളി താരം ദേവ്്ദത്ത് പടിക്കലിനെ ഏഴേമുക്കാല്‍ കോടിക്കും രാജസ്ഥാന്‍ സ്വന്തമാക്കി. ഹര്‍ഷല്‍ പട്ടേലിനെ പത്തേമുക്കാല്‍ കോടിക്കും ദിനേശ് കാര്‍ത്തിക്കിനെ അഞ്ചരക്കോടിക്കും ബാംഗ്ലൂര്‍ ടീമിലെത്തിച്ചു. […]
ബജാജ് ഗ്രൂപ്പ് മുന്‍ ചെയര്‍മാന്‍ രാഹുല്‍ ബജാജ് അന്തരിച്ചു

ബജാജ് ഗ്രൂപ്പ് മുന്‍ ചെയര്‍മാന്‍ രാഹുല്‍ ബജാജ് (83) അന്തരിച്ചു. പുണെയില്‍ അര്‍ബുദചികില്‍സയ്ക്കിടെയാണ് നിര്യാണം. ബജാജിന്റെ വൈവിധ്യവല്‍കരണത്തില്‍ നിര്‍ണായകപങ്ക് വഹിച്ചു. 2001ല്‍ പദ്മഭൂഷണ്‍ ലഭിച്ചു. 2006 മുതല്‍ രാജ്യസഭാംഗമായും പ്രവര്‍ത്തിച്ചു. 1986ല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് ചെയര്‍മാന്‍ പദവിയും വഹിച്ചു.
അടിസ്ഥാന നിരക്കുകളില്‍ മാറ്റംവരുത്താതെ റിസര്‍വ് ബാങ്ക്; 7.8 % വളർച്ച കൈവരിക്കും

അടിസ്ഥാന നിരക്കുകളില്‍ മാറ്റംവരുത്താതെ റിസര്‍വ് ബാങ്ക്. റിപ്പോ നിരക്ക് നാല് ശതമാനത്തിലും റിവേഴ്സ് നിരക്ക് 3.35 ശതമാനത്തിലും തുടരും. കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ പത്താം തവണയാണ് ആര്‍ബിഐ വായ്പാ നിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തുന്നത്. 2020 മേയ് മുതല്‍ റിപ്പോ നിരക്ക് നാല് ശതമാനത്തില്‍ തുടരുകയാണ്. 2022-23 സാമ്പത്തികവര്‍ഷം രാജ്യം 7.8 % സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്നും ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. ലോകത്തെ വലിയ സമ്പദ്ഘടനകളില്‍ ഏറ്റവും മികച്ച വളര്‍ച്ചാനിരക്ക് ഇന്ത്യയുടേതെന്നും ശക്തികാന്ത ദാസ് പറഞ്ഞു.
യുക്രെയ്ന്‍ അധിനിവേശ ഭീഷണി ശക്തമാക്കി റഷ്യ; അതിര്‍ത്തിയില്‍ സംയുക്ത സൈനികാഭ്യാസം

യുക്രെയ്ന്‍ അധിനിവേശ ഭീഷണി ശക്തമാക്കി റഷ്യ. യുക്രൈന്‍ അതിര്‍ത്തിയില്‍ ബലാറസുമായി ചേര്‍ന്ന് സംയുക്ത സൈനികാഭ്യാസം ആരംഭിച്ചു. ഒരുലക്ഷത്തോളം റഷ്യന്‍ സൈനികര്‍ യുക്രൈന്‍ അതിര്‍ത്തിക്കു തൊട്ടടുത്തെത്തിയതായും റിപ്പോര്‍ട്ടുണ്ട്. യൂറോപ്പ് പതിറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും വലിയ സുരക്ഷാ പ്രതിസന്ധിയാണ് നേരിടുന്നതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. യുക്രൈന്‍ അതിര്‍ത്തിയില്‍ നിന്ന് 1000 കിലോമീറ്റര്‍ അകലെയായാണ് ബെലാറസ്– റഷ്യന്‍ സംയുക്ത സൈനികാഭ്യാസം. പങ്കെടുക്കുന്ന സൈനികരുടെ എണ്ണം ഇരുരാജ്യങ്ങളും കൃത്യമായി പുറത്തുവിട്ടിട്ടില്ലെങ്കിലും മുപ്പതിനായിരത്തോളം റഷ്യന്‍ സൈനികര്‍ ബെലാറസിലെത്തിയെന്നാണ് റിപ്പോര്‍ട്ട്. റഷ്യയുമായി അടുത്ത ബന്ധം […]
സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍, ഉല്‍സവങ്ങള്‍ക്ക് 1500 പേര്‍; അംഗന്‍വാടികള്‍ തിങ്കളാഴ്ച മുതല്‍; കൂടുതൽ ഇളവ്

സംസ്ഥാനത്ത് ഉത്സവാഘോഷങ്ങള്‍ക്ക് കൂടുതല്‍ ഇളവുകള്‍. എല്ലാ മതപരമായ ഉത്സവാഘോഷങ്ങള്‍ക്കും പരമാവധി 1500 പേര്‍ക്ക് പങ്കെടുക്കാം. ആറ്റുകാല്‍ പൊങ്കാല വീട്ടില്‍ പരിമിതപ്പെടുത്തണം. അംഗനവാടികളും തിങ്കളാഴ്ച തുറക്കും. സംസ്ഥാനത്തെ ഉത്സവാഘോഷങ്ങള്‍ക്ക് കൂടുതല്‍ പേര്‍ക്ക് പങ്കെടുക്കാം. ആലുവാ ശിവരാത്രി, മാരാമണ്‍ കണ്‍വന്‍ഷന്‍, ആറ്റുകാല്‍ പൊങ്കാല ഉള്‍പ്പെടെയുളള എല്ലാ മതപരമായ ഉത്സവങ്ങള്‍ക്കും പരമാവധി 1500 പേരെ പങ്കെടുപ്പിക്കാം. കോവിഡ് വ്യാപനവും രോഗസ്ഥിരീകരണ നിരക്കും കുറഞ്ഞതോടെയാണ് കൂടുതല്‍ ഇളവുകള്‍ നല്കാനുളള സര്‍ക്കാര്‍ തീരുമാനം. 25 ചതുരശ്രഅടിയില്‍ ഒരാള്‍ എന്ന നിലയില്‍ ആളുകളുടെ എണ്ണം ജില്ലാ […]



