നോവലെറ്റ് അധ്യായം – 4 – മിനി സുരേഷ്

രാത്രി എല്ലാവരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുമ്പോഴാണ് രാമൻകുട്ടി നായരുടെ ഫോണിൽ ഒരു ‘പ്ലിങ്’ ശബ്ദം കേട്ടത്.മാളൂട്ടി ഫോൺ ചാടിയെടുത്തു. തപ്പിത്തടഞ്ഞു വായിക്കാൻ തുടങ്ങിയപ്പോഴാണ് ഫോൺ അലക്ഷ്യമായി വയ്ക്കാൻ പാടില്ലായിരുന്നു എന്നയാൾ ഉൾക്കിടിലത്തോടെ ഓർത്തത്. “ചേട്ടാ ഫുഡ് കഴിച്ചോ.എന്താ ചപ്പാത്തിയാ?എനിക്കിഷ്ടം ചോറാണ്. “ആരാ മനുഷ്യാ വയസ്സു കാലത്ത് കൂടിയിരിക്കുന്നത്. ഇച്ചിരി ഇളക്കം ഈയിടെയായി കൂടുതലാ” അതു കേട്ട് ഊറിയ ചിരിയോടെ ആസ്വദിച്ച് ചപ്പാത്തി കഴിക്കുകയാണ് സ്വർണ. “എടി സ്വർണേ നീയീ നമ്പറിലേക്ക് ഒന്നു വിളിച്ചേ.മേലാൽ ശല്യം ചെയ്യരുതെന്ന് ഞാനവരോടു […]
ക്രൈം ത്രില്ലെർ കുറ്റാന്വേഷണ നോവൽ കാര്യസ്ഥൻ അധ്യായം – 4 മൗനപർവ്വം | കാരൂർ സോമൻ

അധ്യായം – 4 മൗനപർവ്വം ആദിവാസി കാലങ്ങളിൽ മദ്ധ്യതിരുവിതാംകൂറിന്റെ പലഭാഗങ്ങൾ ആദിവാസി ഗോത്രത്തലവന്മാരുടെ അധീനതയിലായിരുന്നു. ദ്രാവിഡവിഭാഗത്തിൽപ്പെട്ട ഇവർ വിവിധ പേരുകളിൽ അറിയപ്പെട്ടു. ഇന്ത്യയുടെ സംസ്കാരം തുടങ്ങിയത് ആദിവാസികളിൽ നിന്നാണ്. ആ വർഗ്ഗത്തിൽപെട്ട ഒരു കൂട്ടർ പറയംകുളത്തുണ്ടായിരുന്നു. ഇവരുടെ പ്രധാന തൊഴിൽ കൃഷിയും തേൻശേഖരണവും, വേട്ടയാടലുമായിരുന്നു. അടുത്ത ദേശക്കാർക്ക് അവർ ഒരു പേടിസ്വപ്നമായിരുന്നു. മാവേലിക്കരയിൽ കഴുകൻ പാർക്കുന്ന പ്രദേശമാണ് പറയൻകുളം. കഴുകൻ വസിക്കുന്ന ഏകപ്രദേശം. അതുവഴി പോകുന്നവർ ചുങ്കം കൊടുക്കണമെന്ന് നിർബന്ധമായിരുന്നു. കൊടുക്കാത്തവരെ ഗോത്രത്തലവന്റെ മുന്നിൽ വിചാരണയ്ക്ക് വിധേയരാക്കുക […]
മുണ്ടു പറിച്ചു തലയില്‍ കെട്ടാം! – കെ. ആർ. പ്രമോദ്

പാന്റ് ഒരു പാമ്പിനെപ്പോലെയാണ്. സാധാരണക്കാരിൽ ഒരു ഭയവും ഭക്തിയും ജനിപ്പിക്കും. നാട്ടുമ്പുറത്ത് പാന്റിട്ട അപരിചിതനെക്കണ്ടാൽ ആരും ഒന്നു നോക്കിപ്പോകും. ആരാണ് ഈ മാന്യൻ എന്നാവും നമ്മുടെ വിചാരം. പാന്റും ഷർട്ടും മാന്യതയുടെ ലക്ഷണമാണ്. മാന്യത വിലയ്ക്കു മേടിക്കാൻ സാധിക്കില്ലെങ്കിലും മാന്യതയുടെ അടയാളങ്ങൾ കടയിൽ വാങ്ങാൻ കിട്ടും. മികച്ച വേഷങ്ങൾ ചെറിയ വിലയ്ക്കു കിട്ടുന്ന സൂപ്പർമാർക്കറ്റുകൾ ഉണ്ട്. മുഖംമൂടികളും കണ്ണടകളും അവിടെ ലഭിക്കും മാതാപിതാക്കളെ മാറി വാങ്ങാൻ സാധിക്കുന്ന ഷോപ്പിംഗ് ഉത്സവങ്ങൾ പോലും ഇന്ന് പലയിടങ്ങളിലും ഉണ്ടത്രെ! പണം […]
മഴ തോർന്ന നേരം – സുജ ശശികുമാർ

രാത്രിമഴ പെയ്തൊന്നു തോർന്ന നേരം ഇലച്ചാർത്തിലൂടുറ്റി വീഴും മഴത്തുള്ളികൾ… വെള്ളി മണിമുത്ത് കിലുങ്ങുമ്പോൾ കിലുങ്ങി വീണു അതിന്നെന്റെ ഹൃദയത്തിൻ താളമായി ഒരു നൊമ്പരത്തിൻ രാഗമായ് പെയ്തിറങ്ങി… ഇന്നെന്റെ പൂവാടി പൂത്തു നിൽക്കെ പൂക്കൾ നനഞ്ഞു കൊഴിയുന്നു മഴയിലാകെ… കുളിരുകോരിച്ചൊരിഞ്ഞകത്തളത്തിൽ ഞാനും പുതപ്പൊന്നു മാറ്റാതെ കിടന്നിരുന്നു… പുറത്തുനിന്നേതോ പക്ഷിതൻ കരച്ചിൽ കേട്ടു പതുക്കെ ഞാനെത്തി നോക്കി ജനാലതൻ പഴുതിലൂടെ… കണ്ടു ഞാനരണ്ട വെളിച്ചത്തിൽ ഒരു തള്ളക്കിളിയാകെ നനഞ്ഞു നിൽപ്പു… അതിൻ മേനിയിൽനിന്നാകെ വെള്ളം ഇറ്റിറ്റു വീണു കൂട്ടിലുണ്ടായിരുന്ന കുഞ്ഞിക്കിളി […]
അന്നത്തെ അയൽവാസിയും ഇന്നത്തെ അയൽവാസിയും… – ഉല്ലാസ് ശ്രീധർ

നാലാം ക്ലാസിൽ പഠിക്കുന്ന ഒരു ദിവസം എനിക്ക് പള്ളിക്കൂടത്തിൽ പോകാനൊരു മടി… കൂട്ടുകാരോട് കഥ പറഞ്ഞു പള്ളിക്കൂടത്തിലേക്ക് നടക്കുമ്പോഴും എങ്ങനെ കള്ളം പറഞ്ഞ് തിരിച്ചു പോകാമെന്നതിനെ കുറിച്ചാണ് എന്റെ ചിന്ത മുഴുവനും… കാരണം…, അമ്മയുടെ അനുജത്തിയായ, എന്റെ വലിയ ചിറ്റയുടെ കല്യാണ വിരുന്നിന്റെ ഭാഗമായി വീട്ടിൽ കോഴിയിറച്ചിയും പായസവും വെക്കുന്നുണ്ട്… വൈകുന്നേരമാകുമ്പോൾ പായസം തീർന്നു പോകുമോ എന്ന വേവലാതിയുമായി നടന്നു നടന്ന് ഒന്നാമത്തെ ഗ്രൗണ്ടിനടുത്തെത്തിയതും എനിക്ക് പെട്ടെന്ന് വയറു വേദന തുടങ്ങി… സഹിക്കാൻ കഴിയാത്ത വേദനയോടെ ഞാൻ […]
ബ്രിട്ടിഷ് രാജസിംഹാസനത്തിൽ 70 വർഷം; എലിസബത്ത്, നിത്യരാജ്ഞി!

ലണ്ടൻ ∙ ഏറ്റവും കൂടുതൽ കാലം ബ്രിട്ടിഷ് രാജസിംഹാനത്തിലിരുന്ന വ്യക്തിയെന്ന റെക്കോർഡ് സ്വന്തമായുള്ള എലിസബത്ത് രാജ്‍ഞി ഇന്ന് മറ്റൊരു നാഴികക്കല്ലു കൂടി പിന്നിടുന്നു – രാജപദവിയുടെ സപ്തതി. 1952 ഫെബ്രുവരി ആറിന് രാജ്ഞിയായ എലിസബത്തിന് ഇപ്പോൾ 95 വയസ്സുണ്ട്. പിതാവ് ജോർജ് ആറാമന്റെ ചരമദിനം കൂടിയായതിനാൽ ഇന്ന് 70–ാം വാർഷികാഘോഷങ്ങളില്ല. ജൂണിൽ 4 ദിവസം നീളുന്ന പൊതു ആഘോഷച്ചടങ്ങുകളുണ്ടാകും. 63 വർഷം രാജ്ഞിയായിരുന്ന വിക്ടോറിയയുടെ റെക്കോർഡ് 7 വർഷം മുൻപ് എലിസബത്ത് മറികടന്നു. പല യൂറോപ്യൻ നാടുകളിലെയും […]
ഒരു നിമിഷം എല്ലാം തകർന്നു; അദാനിക്കും അംബാനിക്കും പിന്നിലായി സക്കർബർഗ്

ഓഹരി വിപണിയില്‍ ഒരൊറ്റ ദിവസത്തെ ഇടിവിൽ ഫെയ്‌സ്ബുക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗിനുണ്ടായത് വൻ നഷ്ടമാണ്. ഇതേത്തുടര്‍ന്ന് രണ്ട് ഇന്ത്യന്‍ ബിസിനസ് രാജാക്കന്മാര്‍ ലോകത്തെ ധനികരുടെ പട്ടികയില്‍ സക്കർബര്‍ഗിനെ മറികടക്കുകയും ചെയ്തു. മണികണ്ട്രോള്‍ ന്യൂസിന്റെ റിപ്പോര്‍ട്ട് പ്രകാരം അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനിയും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയും സക്കര്‍ബര്‍ഗിനെക്കാള്‍ മെച്ചപ്പെട്ട റാങ്കിങ്ങിലെത്തി. നിലവില്‍ സക്കര്‍ബര്‍ഗിന് ഏകദേശം 8,500 കോടി ഡോളറാണ് ആസ്തിയെന്ന് ഫോര്‍ബ്‌സ് പറയുന്നു. മറ്റൊരു രസകരമായ വസ്തുത ധനികരുടെ പട്ടികയില്‍ അംബാനിയേക്കാള്‍ ഒരു […]
ആദ്യമായി അന്ന് ഞാന്‍ കടല്‍ കണ്ടു; കലക്ടറാകണം; സ്പോണ്‍സറെ വേണം’

ഒരു ദിവസത്തിന്‍റെ പകുതി കോളജിലും ബാക്കി വീട്ടിലും. അതും വീല്‍ചെയറില്‍. ഇതാണ് ത്രേസ്യ നിമില എന്ന പെണ്‍കുട്ടിയുടെ ജീവിതം. എന്നാല്‍ മനസിലുള്ള ആഗ്രഹങ്ങള്‍ നടന്നപ്പോള്‍ അതും മോഡലായി തിളങ്ങിപ്പോഴുള്ള സന്തോഷം അത്ര സ്പെഷ്യലാണ് ത്രേസ്യയ്ക്ക്. മോഡലാകണമെന്നതിനുപരി ഇതുവരെ കടല്‍ കാണാതിരുന്ന തന്നെ പുറത്തിറക്കിയപ്പോഴുള്ള ആ ചിരി ഏറെ പ്രതീക്ഷകള്‍ നല്‍കുന്നു. മുന്നോട്ട് തനിക്ക് എന്താകണമെന്നും അതില്‍ എല്ലാവരുടെയും സഹായം വേണമെന്നും ത്രേസ്യ പറയുന്നു. തേവര എസ്.എച്ച്. കോളജിലെ സോഷ്യോളജി രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ് ഞാന്‍. മേക്കപ്പ് ചെയ്ത് […]
വീട്ടുപറമ്പിൽനിന്ന് സ്വർണനിധി കണ്ടെത്തി

കോട്ടയ്ക്കൽ∙ വീട്ടുപറമ്പിൽനിന്ന് സ്വർണനിധി കണ്ടെത്തി. പൊൻമള മണ്ണഴി തെക്കേമുറി പുഷ്പരാജിന്റെ വീട്ടുവളപ്പിൽ തെങ്ങിന് തടം തുറക്കുന്നതിനിടെയാണ് തൊഴിലുറപ്പ് തൊഴിലാളികൾ നാണയങ്ങളുടെയും മറ്റും രൂപത്തിലുള്ള നിധി കണ്ടെടുത്തത്. തുടർന്ന് ഗൃഹനാഥനെ ഏൽപ്പിച്ചു. പുരാവസ്തു വകുപ്പ് ഏറ്റെടുത്ത നിധി ജില്ലാ ട്രഷറിയിലേക്കു മാറ്റി. ഇതുസംബന്ധിച്ച് പുരാവസ്തു വകുപ്പ് കൂടുതൽ അന്വേഷണം നടത്തും. പൊലീസും സ്ഥലത്തെത്തിയിരുന്നു.
ഇന്ത്യയുടെ സ്വന്തം വാനമ്പാടി ഭാരതരത്നം ലതാ മങ്കേഷ്കർ വിടവാങ്ങി

മുംബൈ: അനശ്വരമായ സ്വരമാധുര്യം കൊണ്ട് ഒരു ജനതയുടെ മുഴുവൻ മനം നിറച്ച സംഗീത ഇതിഹാസം- ഇന്ത്യയുടെ സ്വന്തം വാനമ്പാടി ഭാരതരത്നം ലതാ മങ്കേഷ്കർ(92) വിടവാങ്ങി. മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. പ്രണയവും വിരഹവും ആനന്ദവും അങ്ങനെ ഇന്ത്യക്കാരുടെ വികാരവിക്ഷോഭങ്ങളെയും അനുഭൂതികളേയും ആ സ്വരം പ്രതിനിധാനം ചെയ്തു. ‘രഹേ നാ രഹേ ഹം മഹ്കാ കരേംഗേ ബൻകെ കലി ബൻ കെ സബാ…’……(ജീവിച്ചിരുന്നാലും ഇല്ലെങ്കിലും ഒരു പൂച്ചെണ്ടായും പൂന്തെന്നലായും ഞാൻ സുഗന്ധം പൊഴിച്ചുകൊണ്ടിരിക്കും). പണ്ടെന്നോ […]
അണ്ടര്‍ 19 ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക്; ഇന്ത്യയുടെ അഞ്ചാം ലോകകപ്പ് കിരീടം

അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക്. ഫൈനലില്‍ ഇംഗ്ലണ്ടിനെ നാല് വിക്കറ്റിന് തോല്‍പ്പിച്ചു. അഞ്ചാം തവണയാണ് ഇന്ത്യ കൗമാരകിരീടം ചൂടിയത്. അനായാസമായ ചേസിലൂടെ കപ്പടിച്ച് ഇന്ത്യയുടെ വണ്ടര്‍ ബോയ്സ് കലിപ്പ് തീര്‍ത്തു. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് രാജ് ബാവയുടെയും രവി കുമാറിന്റെയും മുന്നില്‍ കീഴടങ്ങുന്നതാണ് ഫൈനലില്‍ കണ്ടത്. രാബ് ബാവ അഞ്ചും രവി കുമാര്‍ നാല് വിക്കറ്റും വീഴ്ത്തി. 44.5 ഓവറില്‍ 189ന് ഇംഗ്ലണ്ട് പുറത്തായി. കിരീടം ലക്ഷ്യമാക്കി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ഇന്നിങ്സിലെ രണ്ടാം […]
50 യുഎസ് കമാൻഡോകൾ, പ്രതീക്ഷിച്ചതിലും ഉഗ്ര സ്ഫോടനം; തൽസമയം കണ്ട് ബൈഡൻ

വാഷിങ്ടൻ ∙ ഐഎസ് തലവൻ അബു ഇബ്രാഹിം അൽ ഖുറേഷിയെ വീടു വളഞ്ഞു വധിക്കാനുള്ള കമാൻഡോ നടപടി യുഎസ് ഉറപ്പിച്ചത് ഭീകരസംഘടന വീണ്ടും ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ. വടക്കുപടിഞ്ഞാറൻ സിറിയയിലെ ഒരു ജയിൽ ഐഎസ് ഭീകരർ പിടിച്ചെടുത്തത് കഴിഞ്ഞ മാസമാണ്. ഭീകരർ ശക്തിപ്രാപിക്കുന്നുവെന്ന ഈ സൂചനയ്ക്കു പിന്നാലെ യുഎസ് പ്രത്യേക സേന നേതൃത്വം കമാൻഡോ നടപടിയുടെ അന്തിമ രൂപം കഴിഞ്ഞ മാസാവസാനം യുഎസ് പ്രസിഡന്റ് ജോ ബൈഡനു സമർപ്പിച്ചു. ചൊവ്വാഴ്ച രാവിലെ വൈറ്റ് ഹൗസിൽ ബൈഡൻ പ്രതിരോധ സെക്രട്ടറി […]
സൗദി യാത്ര: 48 മണിക്കൂർ സർട്ടിഫിക്കറ്റ് നിർബന്ധം

റിയാദ്∙ സൗദിയിലേക്കു വരുന്ന ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വിദേശികൾക്കും സ്വദേശികൾക്കും ഈ മാസം 9 മുതൽ 48 മണിക്കൂറിനകമുള്ള പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. 8 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് ഇളവുണ്ട്. നിലവിൽ 72 മണിക്കൂറായിരുന്നു സർട്ടിഫിക്കറ്റിന്റെ സമയപരിധി. അതിനിടെ, ഇഖാമ (താമസാനുമതിരേഖ), റീ എൻട്രി (തിരിച്ചുവരാനുള്ള അനുമതി), സന്ദർശക വീസാ കാലാവധി മാർച്ച് 31 വരെ സൗജന്യമായി ദീർഘിപ്പിച്ചതിന്റെ ആനുകൂല്യം ഇന്ത്യക്കാർക്കു ലഭിക്കില്ലെന്ന് സൗദി പാസ്പോർട്ട് വിഭാഗമായ ജവാസാത്ത് അറിയിച്ചു. നിലവിൽ യാത്രാവിലക്കുള്ള രാജ്യങ്ങളിൽ കുടുങ്ങിയവർക്കു മാത്രമാണ് […]
വാവ സുരേഷ് പൂര്‍ണ ആരോഗ്യത്തിലേക്ക്; വിഷം പൂര്‍ണമായും നീക്കി; തിങ്കളാഴ്ചയോടെ ആശുപത്രി വിട്ടേക്കും

മൂര്‍ഖൻ്റെകടിയേറ്റ് ചികിത്സയില്‍ കഴിയുന്ന വാവാ സുരേഷ് തിങ്കളാഴ്ചയോടെ ആശുപത്രി വിട്ടേക്കും. കോട്ടയം മെഡിക്കല്‍ കോളജിലെ ചികിത്സയില്‍ പൂര്‍ണ ആരോഗ്യത്തിലേക്ക് അതിവേഗം മടങ്ങിയെത്തുകയാണ് വാവാ സുരേഷ്.മൂര്‍ഖന്റെ കടിയിലൂടെ ശരീരത്തില്‍ പ്രവേശിച്ച വിഷം പൂര്‍ണമായും നീക്കാനായതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഓര്‍മ ശക്തിയും സംസാര ശേഷിയും പൂര്‍ണമായും വീണ്ടെടുത്ത സുരേഷ് തനിയെ മുറിയില്‍ നടക്കാനും ഭക്ഷണം കഴിക്കാനും തുടങ്ങി. കുറിച്ചിയില്‍ വച്ചു മൂര്‍ഖന്‍ കടിച്ച കാര്യം ഓര്‍ത്തെടുത്ത വാവ സുരേഷ് കാലില്‍ മൂര്‍ഖന്‍ കടിച്ച സ്ഥലവും ഡോക്ടര്‍മാര്‍ക്കു കാണിച്ചു കൊടുത്തു. രണ്ട് […]
ദിലീപിനെതിരെ ആരോപണം ഉന്നയിച്ച ബാലചന്ദ്രകുമാറിനെതിരെ പീഡനപരാതി,

ദിലീപിനെതിരെ ആരോപണം ഉന്നയിച്ച സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരെ പീഡനപരാതി. കണ്ണൂര്‍ സ്വദേശിനി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. ജോലി വാഗ്ദാനം ചെയ്തു കൊച്ചിയില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് പരാതി. പീഡനം നടന്നത് പത്തുവര്‍ഷം മുന്‍പ് ഗാനരചയിതാവിന്റെ വീട്ടില്‍വച്ചാണെന്ന് പരാതിയില്‍ പറയുന്നു.



