രാത്രി എല്ലാവരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുമ്പോഴാണ് രാമൻകുട്ടി നായരുടെ ഫോണിൽ
ഒരു ‘പ്ലിങ്’ ശബ്ദം കേട്ടത്.മാളൂട്ടി ഫോൺ ചാടിയെടുത്തു. തപ്പിത്തടഞ്ഞു വായിക്കാൻ തുടങ്ങിയപ്പോഴാണ് ഫോൺ അലക്ഷ്യമായി വയ്ക്കാൻ പാടില്ലായിരുന്നു എന്നയാൾ ഉൾക്കിടിലത്തോടെ ഓർത്തത്.
“ചേട്ടാ ഫുഡ് കഴിച്ചോ.എന്താ ചപ്പാത്തിയാ?എനിക്കിഷ്ടം ചോറാണ്.
“ആരാ മനുഷ്യാ വയസ്സു കാലത്ത് കൂടിയിരിക്കുന്നത്. ഇച്ചിരി ഇളക്കം ഈയിടെയായി
കൂടുതലാ”
അതു കേട്ട് ഊറിയ ചിരിയോടെ ആസ്വദിച്ച് ചപ്പാത്തി കഴിക്കുകയാണ് സ്വർണ.
“എടി സ്വർണേ നീയീ നമ്പറിലേക്ക് ഒന്നു വിളിച്ചേ.മേലാൽ ശല്യം ചെയ്യരുതെന്ന് ഞാനവരോടു പറയട്ടെ.”അയാൾക്കു കലിയിളകി.
“റിംഗ് ചെയ്യുന്നുണ്ടച്ഛാ .എടുക്കുന്നില്ല.
“ഈ വൃത്തി കെട്ട പരിപാടി നിർത്തിക്കോളാൻ
പറഞ്ഞ് തിരിച്ചൊരു മറുപടി അയച്ചേര്”







