റിയാദ്∙ സൗദിയിലേക്കു വരുന്ന ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വിദേശികൾക്കും സ്വദേശികൾക്കും ഈ മാസം 9 മുതൽ 48 മണിക്കൂറിനകമുള്ള പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. 8 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് ഇളവുണ്ട്. നിലവിൽ 72 മണിക്കൂറായിരുന്നു സർട്ടിഫിക്കറ്റിന്റെ സമയപരിധി. അതിനിടെ, ഇഖാമ (താമസാനുമതിരേഖ), റീ എൻട്രി (തിരിച്ചുവരാനുള്ള അനുമതി), സന്ദർശക വീസാ കാലാവധി മാർച്ച് 31 വരെ സൗജന്യമായി ദീർഘിപ്പിച്ചതിന്റെ ആനുകൂല്യം ഇന്ത്യക്കാർക്കു ലഭിക്കില്ലെന്ന് സൗദി പാസ്പോർട്ട് വിഭാഗമായ ജവാസാത്ത് അറിയിച്ചു. നിലവിൽ യാത്രാവിലക്കുള്ള രാജ്യങ്ങളിൽ കുടുങ്ങിയവർക്കു മാത്രമാണ് ആനുകൂല്യമെന്നാണ് പുതിയ അറിയിപ്പ്. വാക്സീൻ എടുത്താലും ഇന്ത്യക്കാർക്ക് 3 ദിവസം പൊതുക്വാറന്റീൻ നിർബന്ധമാണ്.
English Summary: Certificate mandatory for saudi travel













